NewsThen Special

ഏറ്റുമാനൂരിൽ തീപാറുന്നു, ആവേശത്തിരയുയർത്തി യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസിന്റെ ‘അതിവേഗ പ്രചാരണം.’

ഏറ്റുമാനൂർ: സി.പി.എംലെ ജനകീയനായ സുരേഷ് കുറുപ്പ് പാട്ടും പാടി ജയിച്ച മണ്ഡലമാണ് ഏറ്റുമാനൂർ. ഇത്തവണ പക്ഷേ കടുത്ത മത്സരമാണ്. സി.പി.എം ജില്ലാ സെക്രട്ടറി വി. എൻ. വാസവനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി.

അതേപോലെ കരുത്തനും മണ്ഡലത്തിൽ സുപരിചിതനമാണ് യു.ഡി. എഫ് സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസ്. ഒപ്പം എൻ.ഡി.എയുടെ എൻ. ഹരികുമാറും രക്തസാക്ഷി പരിവേഷത്തോടെ ലതികാ സുഭാഷും ഇവിടെ മാറ്റുരയ്ക്കുന്നു.
പ്രചരണത്തിൽ ഒരു ചുവടു മുന്നിൽ യു.ഡി. എഫിൻ്റെ പ്രിൻസ് ലൂക്കോസ് തന്നെയാണ്‌. അതിവേഗ പ്രചാരണം എന്ന പുതുമയാർന്ന പരിപാടിയുമായി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ചൊവ്വാഴ്ച തുറന്ന വാഹനത്തിൽ ആവശത്തിരയുണർത്തി അഡ്വ.പ്രിൻസ് ലൂക്കോസ് കടന്നു ചെന്നു.

തുറന്ന വാഹനത്തിലെ അതിവേഗ പ്രചാരണ പരിപാടി ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പാണ് ഉദ്ഘാടനം ചെയ്തത്. തുടർന്ന് കട്ടച്ചിറ, പുച്ചിനാപള്ളി പ്രദേശത്തേക്കാണ് സ്ഥാനാർത്ഥി നീങ്ങിയത്. സ്വീകരണ പോയിന്റുകളിൽ എത്തുന്ന സ്ഥാനാർത്ഥിയെ നൂറു കണക്കിനു പ്രവർത്തകരും നാട്ടുകാരുമാണ് കാത്തു നിന്നു സ്വീകരിച്ചത്.

ചില സ്ഥലങ്ങളിൽ ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. ഓരോ പോയിന്റിലും ശിങ്കാരിമേളവും ചെണ്ടമേളവും കൊടിതോരണങ്ങളുമായി ആഘോഷത്തോടെയായിരുന്നു സ്വീകരണം. രാത്രി വൈകി നഗരത്തിൽ എത്തിയ തുറന്ന വാഹനത്തിലെ പ്രചാരണത്തെ യുവാക്കളുടെയും യു.ഡി.എഫ് പ്രവർത്തകരുടെയും അകമ്പടിയിലാണ് സ്വീകരിച്ചത്. തുടർന്ന് നടന്ന പൊതു സമ്മേളനത്തോടെ തുറന്ന വാഹനത്തിലെ ആദ്യഘട്ട പര്യടനം പൂർത്തിയായി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker