ബിജുവിന്റെ മരണം കൊലപാതകമോ ?അരുണിനെ സംശയിച്ച് ക്രൈം ബ്രാഞ്ച്

ഏഴു വയസുകാരനെ ഭിത്തിയിലടിച്ച് കൊന്ന കേസിലെ പ്രതി അരുൺ ആനന്ദ് കുട്ടിയുടെ പിതാവിനെയും കൊലപ്പെടുത്തിയതായി സംശയം .കൊല്ലപ്പെട്ട ആര്യൻറെ പിതാവ് ബിജുവിന്റെ കുഴിമാടത്തിൽ സംശയത്തിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി .

ഭർത്താവ് ബിജു മരിച്ചതിനു പിന്നാലെ ഭാര്യ അഞ്ജന ബിജുവിന്റെ ബന്ധു കൂടിയായ അരുണിന്റെ കൂടെ കുഞ്ഞുങ്ങളുമായി പോകുകയായിരുന്നു .ആര്യന്റെ അച്ഛന്റെയും മരണം കൊലപാതകമാണോ എന്നാണ് ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നത് .ഹൃദയാഘാതം മൂലം ബിജു മരിക്കുകയായിരുന്നുവെന്നാണ് എല്ലാവരും കരുതിയിരുന്നത് .എന്നാൽ ബിജു മരിച്ചതിനു പിന്നാലെ തന്നെ അഞ്ജന അരുണിന്റെ കൂടെ പോയതും അരുണിലെ ക്രിമിനൽ വാസന അന്വേഷണ സംഘം തിരിച്ചറിഞ്ഞതുമാണ് സംശയത്തിന് കാരണം .

നെയ്യാറ്റിൻകരയിലെ കുടുംബവീട്ടിലെ കുഴിമാടത്തിലാണ് ക്രൈം ബ്രാഞ്ച് സംഘം പരിശോധന നടത്തിയത് .ബിജു മരിച്ച ദിവസം ഭാര്യ അഞ്ജന ബിജുവിന് പാൽ നൽകിയിരുന്നു എന്ന ഇളയ കുട്ടിയുടെ മൊഴിയാണ് സംശയങ്ങൾക്ക് കാരണം .പാലിൽ ബിജുവിന്റെ നിർദേശപ്രകാരം അഞ്ജന വിഷം കലർത്തിയോ എന്നാണ് സംശയം .രാസപരിശോധനാ ഫലം കിട്ടിയാൽ സംശയനിവാരണം നടത്താമെന്നാണ് അന്വേഷണ സംഘം കരുതുന്നത് .

Leave a Reply

Your email address will not be published. Required fields are marked *