NEWS

ഏഷ്യാനെറ്റ് ന്യൂസിന് ഗൂഗിൾ സെർച്ചിലും യൂട്യുബ് സെർച്ചിലും എന്തുപറ്റി ?

ഷ്യാനെറ്റ് ന്യൂസ് ചാനൽ യൂട്യൂബ് സെർച്ചിൽ നിന്നും ഗൂഗിൾ സെർച്ചിൽ നിന്നും ഒരു സുപ്രഭാതത്തിൽ അപ്രത്യക്ഷമായത് എന്തുകൊണ്ടാണ് ?ചാനൽ ലൈവ് തിരഞ്ഞു പിടിച്ചാലും ലൈവ് പ്രേക്ഷകരുടെ എണ്ണം കുറയുന്നത് എന്തുകൊണ്ടാണ് ?

ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഗൂഗിൾ സെർച്ചിലും യൂട്യൂബ് സെർച്ചിലും കാണുന്നില്ല .യൂട്യൂബിൽ ഏഷ്യാനെറ്റ് ന്യൂസ് എന്ന് സേർച്ച് ചെയ്താലും ഏഷ്യാനെറ്റിന്റെ ചാനലുകൾ അല്ല സെർച്ചിൽ വരുന്നത് .മറ്റു ചാനലുകളുടെ ലൈവ് സ്ട്രീം ലിങ്കുകൾ ആണ് വരുന്നതും .ഗൂഗിളിൽ ആകട്ടെ ഏഷ്യാനെറ്റ് വെബ്‌സൈറ്റും മറ്റുമാണ് വരുന്നത് .ചാനൽ അവിടെ തന്നെ ഉണ്ട് ,പക്ഷെ സെർച്ചിൽ തുടക്കത്തിൽ വരുന്നില്ല .

ദശലക്ഷക്കണക്കിന് പ്രേക്ഷകരാണ് യൂട്യൂബിൽ ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെ സബ്സ്ക്രൈബ് ചെയ്യുന്നതും പിന്തുടരുന്നതും .ചാനൽ റേറ്റിംഗിൽ എന്നപോലെ തന്നെ സോഷ്യൽ മീഡിയ രംഗത്തും ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്താണ് .ലൈവ് സ്ട്രീമിങ്ങിൽ പതിനായിരക്കണക്കിന് പേർ ഒരേ സമയം ഏഷ്യാനെറ്റ് യൂട്യൂബ് ലൈവ് സ്ട്രീമിംഗ് കണ്ടിരുന്നു .എന്നാൽ പ്രേക്ഷകർ നിലനിൽക്കണമെങ്കിലും വർധിക്കണമെങ്കിലും സെർച്ചിൽ വരണം .എന്നാൽ സെർച്ചിൽ ഏഷ്യാനെറ്റ് ന്യൂസ് എന്ന് ടൈപ് ചെയ്തു നൽകിയാലും വരുന്നില്ല .പലപ്പോഴും ചെറുവാർത്താ ലിങ്കുകൾ പോലും വരുന്നില്ല .

ടെലിവിഷൻ റേറ്റിംഗ് ഏജൻസിയായ ബാർക്ക് കണക്കെടുപ്പിൽ തുടങ്ങിയ കാലം മുതൽ ഏഷ്യാനെറ്റ് ഒന്നാം സ്ഥാനത്താണ് .സോഷ്യൽ മീഡിയയിലും ഏഷ്യാനെറ്റിന് ഇപ്പോഴും വലിയ തോതിൽ മേധാവിത്തം നഷ്ടമായിട്ടില്ല .ഈ സാഹചര്യത്തിലാണ് പൊടുന്നനെ ഏഷ്യാനെറ്റ് ന്യൂസ് ഗൂഗിൾ സെർച്ചിൽ നിന്ന് അപ്രത്യക്ഷമാകുന്നത് .

സാങ്കേതികമാണ് പ്രശ്നമെന്നാണ് വിലയിരുത്തൽ .മലയാളത്തിൽ ഒരു ചാനലിനും ഇതുവരെ ഇങ്ങനെ വന്നിട്ടില്ല .അതുകൊണ്ടുതന്നെ ഒട്ടു കൗതകത്തോടെയാണ് ഈ മേഖല ഈ സംഭവത്തെ നിരീക്ഷിക്കുന്നത് .ഗൂഗിളിന്റെ സേർച്ച് ഹിസ്റ്ററിയിൽ നിന്ന് മാഞ്ഞുപോയിരിക്കാനാണ് സാധ്യത എന്നാണ് ഈ മേഖലയിലെ ഒരു വിദഗ്ധൻ പറയുന്നത് .

,അട്ടിമറി ആരോപണത്തെ തുടർന്ന് ന്യൂസ് ചാനൽ റേറ്റിംഗ് 3 മാസത്തേയ്ക്ക് ബാർക്ക് പുറത്തു വിടുന്നില്ല .ഈ സാഹചര്യത്തിൽ ആളുകൾ ചാനൽ മത്സരത്തെ അളക്കുന്നത് യൂട്യൂബ് ലൈവ് സ്ട്രീമിങ്ങിലെ വ്യൂവേഴ്സ് എണ്ണം അടക്കം എടുത്താണ് .ഈ പശ്ചാത്തലത്തിലാണ് ഏഷ്യാനെറ്റ് ന്യൂസിന് ഇങ്ങനെ ഒരു തിരിച്ചടി ഉണ്ടാകുന്നത് .

Back to top button
error: