NEWS
സിബിഐയ്ക്ക് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി ,ലൈഫ് മിഷൻ കേസിലെ സ്റ്റേ നീക്കാൻ ആകില്ലെന്ന് ഹൈക്കോടതി
ലൈഫ് മിഷൻ കേസിലെ സ്റ്റേ നീക്കണം എന്നാവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച സ്റ്റേ ഹൈക്കോടതി തള്ളി .കേസ് വേഗം പരിഗണിക്കണമെന്ന സിബിഐ ആവശ്യവും ഹൈക്കോടതി നിരാകരിച്ചു .
സിബിഐയെ ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു .എതിർസത്യവാങ്മൂലം സമർപ്പിക്കാൻ സിബിഐ കൂടുതൽ സമയം ചോദിച്ചതാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് കാരണം .സത്യവാങ്മൂലം പോലും ഇല്ലാതെ ഹർജിയുമായി വന്നത് എന്തിനെന്നു കോടതി ചോദിച്ചു പരിശോധനയ്ക്കായി ഡൽഹിയിലേക്ക് അയച്ചതാണെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ഹാജരാകുമെന്നും സിബിഐ അറിയിച്ചു .വകുപ്പുതല കാര്യമായതിനാൽ താമസം നേരിടുന്നുവെന്നും സിബിഐ അറിയിച്ചു .
അതേസമയം സിബിഐ നീക്കം പബ്ലിസിറ്റിയ്ക്ക് വേണ്ടിയുള്ളതാണെന്നാണ് സർക്കാർ വാദം .സർക്കാർ ഹർജിയിന്മേൽ രണ്ടു മാസത്തേയ്ക്ക് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരുന്നു .