NEWS

ട്വീറ്റിലൂടെ സാമുദായിക അന്തരീക്ഷം തകർക്കുന്നു,കങ്കണയ്ക്കും സഹോദരിക്കുമെതിരെ കേസ് എടുക്കാൻ മുംബൈ കോടതി നിർദേശം

ബോളിവുഡ് താരം കങ്കണയ്ക്കും സഹോദരിക്കുമെതിരെ കേസ് എടുക്കാൻ മുംബൈ കോടതി പോലീസിനോട് നിർദേശിച്ചു. സാമുദായിക അന്തരീക്ഷം തകർക്കുന്ന രീതിയിൽ ട്വീറ്റുകൾ ചെയ്തതിനാണ് കേസ് എടുക്കാൻ നിർദേശം.

ബാന്ദ്ര മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ജയെടോ വൈ ഗുലെ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കാസ്റ്റിംഗ് ഡയറക്ടർ സഹിൽ അഷ്‌റഫലി സയ്യദിന്റെ ഹർജിയിലാണ് നടപടി.

ബോളിവുഡിനെതിരെ നടിയും സഹോദരിയും നിരന്തരം ട്വീറ്റ് ചെയ്തതും ടെലിവിഷൻ അഭിമുഖങ്ങൾ നൽകിതിലെ പരാമർശങ്ങളും തന്റെ മതവികാരങ്ങൾ വ്രണപ്പെടുത്തി എന്നാണ് ഹർജി. തനിക്കും സഹപ്രവർത്തകർക്കും വലിയ വേദന ഉണ്ടാക്കുന്ന പരാമർശങ്ങൾ ആണവ എന്നും ഹർജിയിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button