NEWS

ജോസ് കെ മാണി ഇടതുമുന്നണിയിലേയ്ക്ക് ,രാജ്യസഭാ രാജി സിപിഐഎമ്മിനോട് ആലോചിച്ച് ,പ്രഖ്യാപനം ഇന്നെന്ന് ജോസ് കെ മാണി ഫേസ്ബുക് കുറിപ്പിൽ

കേരള കോൺഗ്രസ് മാണി വിഭാഗം ഇടതുമുന്നണിയിലേയ്ക്ക് .ഇത് സംബന്ധിച്ച പ്രഖ്യാപനം ജോസ് കെ മാണി ഇന്ന് കോട്ടയത്ത് വാർത്താസമ്മേളനത്തിൽ നടത്തും .രാജ്യസഭാ അംഗത്വം രാജിവക്കുന്നത് സിപിഐഎമ്മിനോട് കൂടി ആലോചിച്ചതിന് ശേഷമായിരിക്കും .

ജനപ്രതിനിധികളായ തോമസ് ചാഴികാടൻ ,റോഷി അഗസ്റ്റിൻ ,എൻ ജയരാജ് എന്നിവർ ജോസ് കെ മാണിക്കൊപ്പം ഉണ്ട് .രാഷ്ട്രീയമായി ഇടതു മുന്നണി ലൈൻ സ്വീകരിക്കും എന്നാകും ഇന്നത്തെ പ്രഖ്യാപനം .2015 മുതൽ തന്നെ വയനാട് പോലുള്ള ജില്ലാ ഘടകങ്ങൾ ഇടതുമുന്നണിയുമായി ചേർന്നാണ് പ്രവർത്തിക്കുന്നത് .

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉള്ള വാർഡുകളുടെ പട്ടിക പാർട്ടി സിപിഐഎമ്മിന് കൈമാറിക്കഴിഞ്ഞു .നിയമസഭാ സീറ്റുകളുടെ കാര്യത്തിൽ സിപിഐഎമ്മുമായി കൂടുതൽ കൂടിയാലോചന വേണ്ടിവരും എന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത് .

ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്നു ജോസ് കെ മാണി ഫേസ്ബുക് കുറിപ്പിലൂടെ അറിയിച്ചു .

https://www.facebook.com/josek.mani/posts/1836970616443081

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button