NEWS
അച്ഛന്റെ പ്രായമുള്ള ആളെ ഹെൽമെറ്റില്ലാതെ പിന്നിൽ യാത്ര ചെയ്‌തെന്ന് പറഞ്ഞ് തല്ലുന്നതോ കേരള പോലീസ്-വീഡിയോ
ഹെൽമെറ്റില്ലാതെ ബൈക്കിന് പിന്നിൽ യാത്ര ചെയ്ത വയോധികനെ കാരണത്തടിച്ച് പോലീസ്. കൊല്ലം ചടയമംഗലത്താണ് സംഭവം.69 വയസുള്ള രാമചന്ദ്രൻ നായരെ ആണ് മർദിച്ചത്.
ജോലിക്ക് പോകുന്നതിനിടെ സുഹൃത്തും രാമചന്ദ്രൻ നായരും സഞ്ചാരിച്ചിരുന്ന ബൈക്ക് പോലീസ് കൈ കൈ കാണിച്ച് നിർത്തുകയായിരുന്നു. ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. ആയിരം രൂപ പിഴയിട്ടു. നിലവിൽ പണം ഇല്ലെന്നും സ്റ്റേഷനിൽ വന്ന് പിഴ അടക്കാമെന്നും ഇരുവരും പറഞ്ഞെങ്കിലും അത് കൂട്ടാക്കാതെ എസ് ഐ ഷജിം ഇവരെ വലിച്ചു ജീപ്പിൽ കയറ്റി.
ബൈക്കോടിച്ച ആൾ ജീപ്പിൽ കയറി. എന്നാൽ താൻ പുറകിൽ ഇരുന്ന ആൾ ആണെന്നും പിഴ അടക്കേണ്ടതില്ലെന്നും രാമചന്ദ്രൻ നായർ പറഞ്ഞു. ഇതോടെയാണ് രാമചന്ദ്രൻ നായരെ പോലീസ് വലിച്ചിഴച്ച് ജീപ്പിൽ കയറ്റുകയും മർദ്ധിക്കുകയും ചെയ്തത്.സംഭവം അന്വേഷിക്കാൻ റൂറൽ എസ്പി ഉത്തരവിട്ടു.