ജോസ് കെ മാണി രാജ്യസഭാ സീറ്റ് രാജിവെക്കും ,സിപിഐഎമ്മുമായി സീറ്റ് ധാരണയായി ,9 ന് നിർണായക പ്രഖ്യാപനം
ഇടതു മുന്നണി പ്രവേശനം സംബന്ധിച്ച നിർണായക പ്രഖ്യാപനം ജോസ് കെ മാണി ഈ മാസം 9 നു നടത്തും .കേരള കോൺഗ്രസിന്റെ ജന്മദിനമാണ് 9 ന് .ഇടതുമുന്നണി പ്രവേശനം യാഥാർഥ്യമായാൽ ജോസ് കെ മാണി രാജ്യസഭാ അംഗത്വം രാജിവെക്കും .
തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് വേണ്ട സീറ്റുകൾ അതത് ജില്ലാനേതൃത്വത്തിന് നല്കാൻ സിപിഐഎം ജോസ് പക്ഷത്തോട് നിർദേശിച്ചിരുന്നു .ഈ പശ്ചാത്തലത്തിൽ കോട്ടയം ,ഇടുക്കി ,പത്തനംതിട്ട ജില്ലകളിലെ വാർഡുകളുടെ പട്ടിക ജോസ് പക്ഷം സിപിഐഎമ്മിന് കൈമാറി .കേരള കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കണം എന്ന് സിപിഎം ജില്ലാ ഘടകങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട് .
കേരള കോൺഗ്രസ് എമ്മിന്റെ നിർണായക സ്റ്റിയറിങ് കമ്മിറ്റി യോഗം 9 നു ഓൺലൈൻ ആയി ചേരുന്നുണ്ട് .ഈ യോഗത്തിനു ശേഷമാകും നിർണായക പ്രഖ്യാപനം രണ്ടില ചിഹ്നം സംബന്ധിച്ച ഹൈക്കോടതി വിധി വരാനിരിക്കുകയാണ് .ചിഹ്നം തങ്ങൾക്ക് തന്നെ ലഭിക്കും എന്നാണ് ജോസ് പക്ഷത്തിന്റെ ആത്മവിശ്വാസം .എട്ടിന് കേസിൽ വാദം കേൾക്കാൻ ആരംഭിക്കും .അടുത്ത ആഴ്ച തന്നെ വിധി ഉണ്ടായേക്കാം .
അതേസമയം സിപിഐ ഇക്കാര്യത്തിൽ പരസ്യ നിലപാട് വ്യക്തമാക്കിയിട്ടില്ല .സംസ്ഥാന തലത്തിൽ സഖ്യ സാധ്യത ഉരുത്തിരിഞ്ഞത്തിനു ശേഷം മാത്രം ജോസ് പക്ഷവുമായി സഹകരിച്ചാൽ മതിയെന്നാണ് സിപിഐ ജില്ലാ ഘടകങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം .