NEWS

കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന് കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് ഇപ്പോള്‍ കര്‍ണാടക രാഷ്ട്രീയ രംഗത്ത് പിടിമുറുക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്കും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യായ്ക്കും ശേഷം ഇപ്പോഴിതാ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ ബംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അടുത്തിടെ അദ്ദേഹം സംസ്ഥാനത്തെ പ്രളയ ദുരന്ത മേഖലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കൂടാതെ, കോണ്‍ഗ്രസ് ജില്ലാ ഘടകങ്ങളുടെ പ്രവര്‍ത്തന അവലോകനത്തിനും അദ്ദേഹം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനിടെ ആയിരിക്കാം രോഗം ബാധിച്ചതെന്ന് സംശയിക്കുന്നു.അതേസമയം, രോഗ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല. അതേസമയം, നേരത്തെ രോഗം പിടിപെട്ട യെദ്യൂരപ്പയും ,സിദ്ദരായ്യയും രോഗം മാറി ആശുപത്രിവിട്ടു. ഇവരെ കൂടാതെ കര്‍ണാടകത്തിലെ അഞ്ച് മന്ത്രിമാര്‍ക്കും കോവിഡ് ബാധിച്ചിരുന്നു.

Signature-ad

അതേസമയം, 2.83 ലക്ഷം പേര്‍ക്കാണ് കര്‍ണാടകത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 4810 പേര്‍ രോഗം ബാധിച്ച് മരിച്ചു. ബെംഗളൂരുവില്‍ മാത്രം 34735 പേര്‍ ചികിത്സയിലുണ്ട്. പ്രതിദിനം അയ്യായിരത്തിലധികം രോഗികളും നൂറിലേറെ മരണവുമാണ് കര്‍ണാടകത്തില്‍ ഉണ്ടാവുന്നത്.

നിലവില്‍ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,975 പേര്‍ക്കാണ് പുതിയതായി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 31,67,324 ആയി.

Back to top button
error: