NEWS

എൻ ജെ നായർ ധാർമിക മൂല്യങ്ങൾക്ക് വില കൽപ്പിച്ച പത്രപ്രവർത്തകൻ – മുഖ്യമന്ത്രി

ന്റെ തൊഴിലിൽ ധാർമിക മൂല്യങ്ങൾക്ക് വില കൽപ്പിച്ച പ്രഗത്ഭ പത്രപ്രവർത്തകനായിരുന്നു എൻ ജെ നായർ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.

മികച്ച രാഷ്ട്രീയ ലേഖകനായിരുന്നു എൻ.ജെ. കേരളത്തിന്റെ വ്യവസായം, വാണിജ്യം, ധനകാര്യം, ഊർജം എന്നീ മേഖലകളെക്കുറിച്ച് ആഴത്തിൽ പഠിച്ച അദ്ദേഹം വികസനോന്മുഖമായ ഒട്ടേറെ വാർത്തകളും വിശകലനകളും വായനക്കാർക്ക് നൽകി.

Signature-ad

വിവാദങ്ങൾക്ക് പിറകെ പോകാൻ വിസമ്മതിച്ച് കേരളത്തിന്റെ വികസനത്തിന് തന്റെ കഴിവുകൾ ഉപയോഗിച്ച എൻ.ജെ.നായർ, രാഷ്ട്രീയ നിരീക്ഷണങ്ങളിലൂടെ ടി.വി. പ്രേക്ഷകർക്കും സുപരിചിതനായിരുന്നു. പത്രപ്രവർത്തന ശാഖയ്ക്കു വലിയ നഷ്ടമാണ് എൻ. ജെ. നായരുടെ നിര്യാണമെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു. ദു:ഖാർത്തരായ കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും സുഹൃത്തുകളെയും അദ്ദേഹം അനുശോചനം അറിയിച്ചു.

Back to top button
error: