NEWS

കോട്ടയം ജില്ലയില്‍ കനത്ത മഴ; മീനച്ചിലാറ്റില്‍ വെള്ളം ഉയരുന്നു

കോട്ടയം: ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് മീനച്ചിലാറ്റില്‍ വെള്ളം കുത്തനെ ഉയരുന്നു.വീണ്ടും ഉരുള്‍പൊട്ടാനുള്ള സാധ്യതയുണ്ട്. പാലാ ഈരാറ്റുപേട്ട പനയ്ക്കപ്പാലം റോഡിലും വെള്ളം കയറി. ഇടപ്പാടി റോഡിലും ഗതാഗതം സ്തംഭിച്ചു.

പാലായില്‍ ഒരു മണിക്കൂറില്‍ അര മീറ്ററാണ് ജലനിരപ്പ് ഉയര്‍ന്നത്. മീനച്ചിലാറിന്റെ തീരപ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. ഇതോടെ പാലാ വെള്ളപ്പൊക്ക ഭീഷണിയിലായി. അടിവാരം തീക്കോയി മേഖലയിലും കനത്ത മഴ തുടരുകയാണ്. പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ട്. എസി റോഡിലും വെള്ളം കയറിത്തുടങ്ങി.

Back to top button
error: