NEWS

യു.എന്‍.എ സാമ്പത്തിക തട്ടിപ്പ് ; ജാസ്മിന്‍ ഷാ ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍

ഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാസ്മിന്‍ ഷാ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍.

സംഘടനാ ഭാരവാഹികളായ ഷോബി ജോസഫ്, നിതിന്‍ മോഹന്‍, പി.ഡി.ജിത്തു എന്നിവരാണ് പിടിയിലായത്. യു.എന്‍.എയുടെ തൃശൂരിലെ ഓഫീസില്‍ നിന്ന് തിരുവനന്തപുരത്ത് നിന്നുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Signature-ad

ഈ നാല് പേരെ മാത്രമാണ് കേസില്‍ ഇതുവരെ പ്രതിചേര്‍ത്തിട്ടുള്ളത്. സംഘടനയുടെ ഫണ്ടില്‍ നിന്ന് മൂന്ന് കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

Back to top button
error: