TRENDING

  • ”പറഞ്ഞത് പച്ചക്കള്ളം, മകളുടെ പേരില്‍ കള്ളസത്യം ചെയ്യുന്നു”!!! ബിനു അടിമാലിയെ വിടാതെ ജിനേഷ്

    ബിനു അടിമാലിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി താരത്തിന്റെ മുന്‍ സോഷ്യല്‍ മീഡിയ മാനേജറും ഫോട്ടോഗ്രാഫറുമായ ജിനേഷ്. സുഖമില്ലാത്ത മകളുടെ പേര് പറഞ്ഞ് കള്ളസത്യമിടുകയാണ് അദ്ദേഹം. പണം വാങ്ങിയെന്ന ആരോപണവും കള്ളമാണെന്നും ജിനേഷ് പറഞ്ഞു. യുട്യൂബറായ സായ് കൃഷ്ണയുടെ ചാനലിലൂടെയാണ് ജിനേഷ് ഇത് സംബന്ധിച്ച് പ്രതികരിച്ചത്. ”ബിനു അടിമാലി പറഞ്ഞതൊക്കെ പച്ചക്കള്ളമാണ്. എന്റടുത്ത് എല്ലാ തെളിവും ഉണ്ട്. രണ്ട് മാസം ഷോയില്‍ നിന്നും ബിനുവിനെ മാറ്റി നിര്‍ത്തിയിട്ടുണ്ട്. ഒന്നും ചെയ്തില്ലെങ്കില്‍ എന്തിനാണ് മാറ്റി നിര്‍ത്തിയത്. ആള്‍ എന്റെ ക്യാമറ പൊട്ടിച്ചിട്ടുണ്ട്. തന്നെ മര്‍ദ്ദിച്ചന്ന് രാത്രി ഒത്തുതീര്‍പ്പിന് വിളിച്ചിരുന്നു. എനിക്ക് പുതിയ ക്യാമറ വേണമെന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ ആള്‍ അതിന് തയ്യാറിയില്ല. ഒത്തുതീര്‍പ്പിനായി എന്നെ വിളിച്ച കോള്‍ റെക്കോഡ് ഉണ്ട്. ഞാന്‍ നുണ പറഞ്ഞിട്ടില്ല” -ജിനേഷ് പറയുന്നു. ”ആ കൊച്ചിന്റെ പേര് പറഞ്ഞ് വലിയ കരച്ചിലായിരുന്നു. സുഖമില്ലാത്ത കൊച്ചിന്റെ കാര്യമാണ് ചാനലിലും പോയി പറഞ്ഞത്. ഒന്നും ചെയ്യാതെ എങ്ങനെയാണ് പുള്ളിക്കെതിരെ കേസ് എടുത്തത്. കാമറ…

    Read More »
  • പ്ലസ്ടുവിനുശേഷം ജര്‍മനിയില്‍ സൗജന്യ നഴ്‌സിങ് പഠനവും ജോലിയും ;മാർച്ച്‌ 21-നകം അപേക്ഷ നല്‍കാം

    പ്ലസ്ടുവിനുശേഷം ജർമനിയില്‍ സൗജന്യ നഴ്സിങ് പഠനത്തിനും തുടർന്ന് ജോലിക്കും അവസരമൊരുക്കുന്ന നോർക്ക റൂട്ട്സ് ട്രിപ്പിള്‍ വിൻ ട്രെയിനി പ്രോഗ്രാമിന്റെ ആദ്യബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ജർമൻ ഭാഷ പരിശീലനം (ബി-2 ലെവല്‍വരെ), നിയമന പ്രക്രിയയിലുടനീളമുള്ള പിന്തുണ, ജർമനിയുടെ ആരോഗ്യ പരിപാലന മേഖലയില്‍ തൊഴില്‍ സാധ്യത, ജർമനിയിലെത്തിയശേഷം പഠനസമയത്ത് പ്രതിമാസ സ്റ്റൈപ്പന്റ് എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. ബയോളജി ഉള്‍പ്പെടുന്ന സയൻസ് സ്ട്രീമില്‍, പ്ലസ്ടുവിന് കുറഞ്ഞത് 60 ശതമാനം മാർക്കുണ്ടാകണം. താത്പര്യമുള്ളവർക്ക് [email protected] എന്ന ഇ-മെയില്‍ ഐ.ഡി.യിലേക്ക് ഇംഗ്ലീഷില്‍ തയ്യാറാക്കിയ വിശദമായ സി.വി., മോട്ടിവേഷൻ ലെറ്റർ, ജർമൻ ഭാഷായോഗ്യത, മുൻപരിചയം (ഓപ്ഷണല്‍), വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകള്‍, മറ്റ് അവശ്യരേഖകളുടെ പകർപ്പുകള്‍ എന്നിവ സഹിതം മാർച്ച്‌ 21-നകം അപേക്ഷ നല്‍കാം. നോർക്ക റൂട്ട്സും ജർമൻ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇന്റർനാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായാണ് ട്രിപ്പിള്‍ വിൻ ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ സന്ദർശിക്കണം. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട്…

    Read More »
  • ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ആശ്വാസവുമായി അഡ്രിയാൻ ലൂണ എത്തുന്നു; ഇന്ന് മുതൽ പരിശീലനം ആരംഭിക്കും

    കേരള ബ്ലാസ്റ്റേഴ്‌സ് 2023-24 സീസണ്‍ ആരംഭിച്ചതു തന്നെ പരിക്കിന്റെ അലയൊലികള്‍ കേട്ടാണ്.പരിശീലക ക്യാമ്ബിലേക്കെത്തും മുൻപെ പരിക്കേറ്റ് പുറത്തായവരുടെ കഥ കൂടി ഇക്കുറി ബ്ലാസ്റ്റേഴ്‌സിന് പറയാനുണ്ട്. സീസണ്‍ ആരംഭിക്കുന്നതിനു മുൻപ് തന്നെ ആസ്‌ട്രേലിയൻ താരമായ ജൗഷുവ സോട്ടിരിയോ പരിക്കേറ്റു പുറത്തു പോയിരുന്നു. പുതിയ സീസണില്‍ ആദ്യമായി സ്വന്തമാക്കിയ താരമായിരുന്നു സോട്ടിരിയോ. അതിനു ശേഷം ലൂണ, ഐബാൻ ഡോഹ്ലിങ്, ക്വാമിയോ പെപ്ര, സച്ചിൻ സുരേഷ് എന്നിവരും ഗുരുതരമായ പരിക്കേറ്റു പുറത്തു പോവുകയുണ്ടായി. ഈ നിരയിലെ പ്രധാനിയായിരുന്നു ക്യാപ്റ്റൻ കൂടിയായ അഡ്രിയാന്‍ ലൂണ. ലൂണക്കേറ്റ പരിക്കിനോളം പോന്നൊരു തിരിച്ചടി കേരള ബ്ലാസ്റ്റേഴ്സിന് വേറെയുണ്ടായിട്ടില്ല. ടീമന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായി ലൂണയുടെ പരിക്കിനെ വിശേഷിപ്പിക്കുന്നവരും കുറവല്ല. കാരണം അത്രത്തോളം ഇംപാക്‌ട് സൃഷ്ടിക്കാന്‍ താരത്തിനായിരുന്നു. ലുണ ഇല്ലാത്ത മത്സരങ്ങള്‍ വേറിട്ട് അറിയാനും കഴിഞ്ഞു. അദ്ദേഹത്തിന് പകരമാകാൻ ഇതുവരെ മറ്റൊരു താരത്തിനുമായിട്ടില്ല.   ലൂണ പുറത്ത് പോയതിന് ശേഷം അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി നോമ്ബ് നോറ്റ് കാത്തിരിക്കുകയാണ് ആരാധകര്‍.…

    Read More »
  • നീലഗിരിയുടെ മാത്രമല്ല , തമിഴ്നാടിന്റെ തന്നെ വേനൽക്കാല തലസ്ഥാനമാണ്  കോത്തഗിരി; ഊട്ടിയേക്കാൾ മനോഹരവും!

    ഊട്ടി പോലെയോ അതിനേക്കാളോ തന്നെ സുന്ദരമാണ് കോത്തഗിരിയും.ഊട്ടിയില്‍ നല്ല തിരക്കെന്ന് തോന്നിയാല്‍ സംശയിക്കേണ്ട കോത്തഗിരിക്ക് വണ്ടി തിരിക്കാം.കാരണം ഇന്ത്യയിലെ സ്വിറ്റ്‌സര്‍ലന്‍ഡ് എന്ന വിളിപ്പേര് വീണ സ്ഥലമാണ് കോത്തഗിരി.   ഊട്ടിയില്‍ നിന്നും 28 കിലോമീറ്റര്‍ ദൂരമുണ്ട് കോത്തഗിരിയിലേക്ക്. മസിനഗുഡിയില്‍ നിന്നും ഗൂഡല്ലൂരില്‍ നിന്നും വരുന്നവര്‍ക്ക് ഊട്ടിയിലെത്താതെ തന്നെ കോത്തഗിരിയിലേക്ക് പോകാം.കൂനൂരില്‍ നിന്നാണെങ്കില്‍ 23 കിലോമീറ്റര്‍ ദൂരം. മഞ്ഞില്‍ പുതച്ചു കിടക്കുന്ന കോത്തഗിരി കാണുമ്പോള്‍  ഊട്ടിയിലേക്കാള്‍ മനോഹരമെന്ന് ആർക്കും തോന്നിപ്പോകും. അത്രമേല്‍ മനോഹരമായ കുന്നിന്‍ നിരകളും വ്യൂപോയിന്റുകളുമാണ് കോത്തഗിരിയിലേത്.പിന്നെ നോക്കെത്താ ദൂരങ്ങളോളം തേയില തോട്ടങ്ങളും.തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഒഴിവുകാല വസതിയായ കോടനാട് എസ്റ്റേറ്റും  ഇവിടെയാണ്.   കോത്തഗിരിയിലെ കോടനാടിന് ഈ പേര് വീഴാന്‍ തന്നെ കാരണം കോടമഞ്ഞിന്റെ നാടായതിനാലാണ്.സമുദ്രനിരപ്പില്‍ നിന്ന് 1783 അടി ഉയരത്തിലാണ് കോത്തഗിരി. കോത്ത എന്ന ആദിവാസികളുടെ സ്ഥലമായതിനാല്‍ കോത്തഗിരി എന്ന വിളിപ്പേര് വീണു.കോടനാട് വ്യൂപോയിന്റ് കഴിഞ്ഞാല്‍ പിന്നെ കാതറിന്‍ വെള്ളച്ചാട്ടവും രംഗസ്വാമീ പീക്കുമാണ് കോത്തഗിരിയിലെ പ്രധാന വിനോദ…

    Read More »
  • രോഗം വിലകൊടുത്ത് വാങ്ങേണ്ട;  വളരെയെളുപ്പം ബ്രോസ്റ്റഡ് ചിക്കൻ വീട്ടില്‍ ഉണ്ടാക്കാം

    ബിരിയാണിയും മാഗി നൂഡിൽസും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന  ഒരു ഭക്ഷ്യവസ്തു ബ്രോസ്റ്റഡ് ചിക്കൻ ആണ്. കേരളത്തിലെ കാര്യവും വ്യത്യസ്തമല്ല.നമ്മൂടെ ഓരോ മുക്കിലും മൂലയിലും  പൊരിച്ച കോഴിയുടെ ഏതുതരം ബ്രാൻഡുകളും ലഭ്യമാണ്.ഏത് കഴിക്കണം എന്ന ആശയക്കുഴപ്പമേയുള്ളൂ.   എന്നാൽ ഇതിലൊരു  അപകടം ഒളിച്ചിരിപ്പുണ്ട്. ഉപയോഗിക്കുന്ന ചിക്കന്റെ കാലപ്പഴക്കം മുതൽ ആവർത്തിച്ചുപയോഗിക്കുന്ന എണ്ണയിലും രുചി കൂട്ടാൻ ഉപയോഗിക്കുന്ന അസംസ്കൃത പദാർഥങ്ങൾ സമ്മാനിക്കുന്ന രോഗങ്ങളിലും വരെ നാം ജാഗരൂകരായി ഇരിക്കേണ്ടി വരും.അതിലുപരി ഉണ്ടാക്കുന്ന ബംഗാളിയുടെ ‘പാചകവൃത്തി’യേയും ഭയപ്പെടാതെ തരമില്ല. അൽപ്പം മിനക്കെടാമെങ്കിൽ നമുക്കിതെല്ലാം തന്നെ വീട്ടിൽ ഉണ്ടാക്കാവുന്നതേയുള്ളൂ.തെറ്റിപ്പോകുമെന്ന പേടി വേണ്ട,ഒന്നിൽ പിഴച്ചാൽ മൂന്നിൽ ശരിയാക്കാം.അപ്പോൾ തുടങ്ങിക്കോളൂ ആവശ്യമുള്ള ചേരുവകള്‍ ചിക്കൻ -ഒരു കിലോ കോണ്‍ഫ്ലവർ പൗഡർ -ഒരു കപ്പ് വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് -രണ്ട് ടീസ്‌പൂണ്‍ കശ്മീരി ചില്ലി പൗഡർ -രണ്ട് ടീസ്‌പൂണ്‍ നാരങ്ങനീര് -ഒരു ടീസ്‌പൂണ്‍ മുട്ട -രണ്ടെണ്ണം ഉപ്പ് -ആവശ്യത്തിന് ഗരം മസാല -ഒരു ടീസ്‌പൂണ്‍ ഓട്സ് -200 ഗ്രാം മൈദ -250…

    Read More »
  • ഇന്ത്യൻ ഫുട്ബോള്‍ ടീമില്‍ 2 കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഉൾപ്പടെ 5 മലയാളികൾ

    ന്യൂഡൽഹി: മലേഷ്യൻ പര്യടനത്തിനായി പോകുന്ന ഇന്ത്യൻ ഫുട്ബോള്‍ ടീമില്‍ 2 കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഉൾപ്പടെ 5 മലയാളികൾ ഇടംപിടിച്ചു. ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് ഐമൻ, കേരള ബ്ലാസ്റ്റേഴ്സിന്റെ തന്നെ മധ്യനിര താരം വിബിൻ മോഹനൻ, ജംഷദ്പൂർ എഫ്സിക്കായി കളിക്കുന്ന മുഹമ്മദ് സനാൻ, ഈസ്റ്റ് ബംഗാള്‍ താരം വിഷ്ണു, ഹൈദരാബാദ് എഫ് സി താരം റബീഹ് എന്നിവരാണ് ടീമില്‍ ഇടം നേടിയ മലയാളികള്‍. മാർച്ച്‌ 22, 25 തീയതികളില്‍ മലേഷ്യ U23 ടീമിനെതിരെ  രണ്ട് സൗഹൃദ മത്സരങ്ങളാണ്  ഇന്ത്യ കളിക്കുക.ക്യാമ്ബ് മാർച്ച്‌ 15 ന് ന്യൂഡല്‍ഹിയില്‍ ആരംഭിക്കും, തുടർന്ന് 23 കളിക്കാരുടെ അന്തിമ സ്ക്വാഡ് മാർച്ച്‌ 20 ന് ക്വാലാലംപൂരിലേക്ക് പോകും. മുൻ ഇന്ത്യൻ ഇൻ്റർനാഷണലും നിലവിലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി അസിസ്റ്റൻ്റ് കോച്ചുമായ നൗഷാദ് മൂസയെ ഇന്ത്യ U23 പുരുഷ ടീമിൻ്റെ മുഖ്യ പരിശീലകനായി നിയമിച്ചു. നോയല്‍ വില്‍സണ്‍ സഹപരിശീലകനും ദീപങ്കർ ചൗധരി ഗോള്‍കീപ്പർ കോച്ചുമാണ്.

    Read More »
  • ദിമിയെ സഹായിക്കാൻ ആളില്ല; ലൂണയുടെയും പെപ്രയുടെയും അഭാവം ടീമിനെ ബാധിച്ചു: ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാൻ വുകമനോവിച്ച്‌ 

    കൊച്ചി: ലൂണയുടെയും പെപ്രയുടെയും അഭാവം ടീമിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്ന് കോച്ച് ഇവാൻ വുകമനോവിച്ച്‌. ഇന്നലെ മോഹൻ ബഗാനെതിരേയ മത്സരത്തിനു ശേഷമാണ് അദ്ദേഹം ഇത് പറഞ്ഞത്. ലീഗില്‍ ഇതുവരെ 12 ഗോളുകള്‍ നേടിക്കൊണ്ട് ദിമിത്രിയോസ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്നാല്‍ ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കില്‍ വേറെ ആരും ഗോളടിച്ച്‌ ദിമിയെ സഹായിക്കാൻ ഇല്ല.   വലിയ താരങ്ങളെ ആണ് ഞങ്ങള്‍ മിസ് ചെയ്യുന്നത്. ഇപ്പോള്‍ ദിമി മാത്രമെ ഗോളടിക്കാൻ ഉള്ളൂ. അത് റിയലിറ്റി ആണ്. ലൂണ ഞങ്ങള്‍ക്ക് അറ്റാക്കില്‍ ഒരുപാട് സംഭാവന തരുന്നയാളാണ്. അവൻ ഒപ്പം ഇല്ല. പെപ്ര അറ്റാക്കില്‍ മികച്ച സംഭാവനകള്‍ ചെയ്തു തുടങ്ങുന്ന സമയത്താണ് പരിക്കേറ്റ് പോകേണ്ടി വന്നത്. ഇതെല്ലാം റിയാലിറ്റി ആണ്- ഇവാൻ പറഞ്ഞു.    എന്നാല്‍ താൻ ഈ ടീമില്‍ സന്തോഷവാനാണ്. യുവതാരങ്ങളില്‍ തനിക്ക് വിശ്വാസമുണ്ട് .ഈ‌ മത്സരഫലം അതാണ് തെളിയിക്കുന്നതെന്നൂം ഇവാൻ പറഞ്ഞു.4-3 ന് ആയിരുന്നു ഇന്നലെ മോഹൻബഗാനോട് ബ്ലാസ്റ്റേഴ്സിന്റെ തോൽവി. കൊൽക്കത്തയിൽ നടന്ന ആദ്യ മത്സരത്തിൽ 1-0…

    Read More »
  • ”ജിനേഷിനെ തല്ലുകയോ കാമറ പൊട്ടിക്കുകയോ ചെയ്തിട്ടില്ല; സുഖമില്ലാത്ത എന്റെ മകളാണെ സത്യം”

    നടനും കോമേഡിയനുമായ ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിനുവിന്റെ മുന്‍ സോഷ്യല്‍ മീഡിയ മാനേജര്‍ ജിനേഷ് കഴിഞ്ഞ ദിവസമാണ് രംഗത്ത് എത്തിയത്. റിയാലിറ്റി ഷോയുടെ ലൊക്കേഷനില്‍ വിളിച്ചുവരുത്തി മുറിയില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നാണ് സോഷ്യല്‍ മീഡിയ മാനേജരും ഫൊട്ടോഗ്രഫറുമായ ജിനേഷ് ആരോപിക്കുന്നത്. ബിനുവിനെതിരായ സോഷ്യല്‍ മീഡിയയില്‍ അടക്കം വരുന്ന നെഗറ്റീവ് കമന്റുകള്‍ക്ക് കാരണം താനാണെന്ന് ആരോപണം ഉയര്‍ത്തിയാണ് ആക്രമണം നടന്നത് എന്നാണ് ജിനേഷ് ആരോപിക്കുന്നത്. ഒപ്പം ബിനു അടിമാലി ഭീഷണിപ്പെടുത്തുന്ന വോയ്‌സ് ക്ലിപ്പും ഇദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വാഹനാപകടത്തില്‍ മരിച്ച കൊല്ലം സുധിയുടെ വീട്ടില്‍ ബിനു അടിമാലി പോയതും മഹേഷ് കുഞ്ഞുമോനെ സന്ദര്‍ശിച്ചതും നടനുള്ള ചീത്തപ്പേര് മാറി സഹതാപം കിട്ടാന്‍ വേണ്ടിയായിരുന്നുവെന്നും ജിനേഷ് ആരോപിക്കുന്നുണ്ട്. സംഭവം വലിയ വാര്‍ത്തയായതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിനു. സൂരജ് പാലക്കാരനുമായി സംസാരിക്കവെയാണ് തന്റെ ഭാഗം ബിനു വെളിപ്പെടുത്തിയത്. അഭിമുഖത്തിനിടെ ബിനു പൊട്ടിക്കരയുന്നതും കാണാം. നടന്റെ വാക്കുകളിലേക്ക്… ”കോമഡി സ്റ്റാര്‍സിന് മുമ്പ് ഞാന്‍ രസികരാജ പരിപാടിയില്‍ സ്‌കിറ്റ്…

    Read More »
  • കുത്തിപ്പൊക്കി സുരേഷ് ഗോപിയുടെ ആഡംബര കാർ റജിസ്ട്രേഷൻ കേസ്

    തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തതോടെ സുരേഷ് ഗോപിയുടെ ആഡംബര കാർ റജിസ്ട്രേഷൻ കേസ് വീണ്ടും കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. പോണ്ടിച്ചേരിയിൽ വ്യാജവിലാസത്തിൽ രണ്ട് ആഡംബരക്കാറുകൾ റജിസ്റ്റർ ചെയ്ത കേസിൽ നടനും എംപിയുമായിരുന്ന സുരേഷ്ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ച കേസാണ് വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്. സുരേഷ്ഗോപിയുടെ 60 –80 ലക്ഷം രൂപയുടെ കാറുകൾ 3,60,000 രൂപയ്ക്കും 16,00,000 രൂപയ്ക്കും നികുതി വെട്ടിപ്പു നടത്തിയെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തൽ. പോണ്ടിച്ചേരിയിലെ എല്ലെപ്പിള്ളൈ ചാവടിയിലെ കാർത്തിക അപ്പാർട്ട്മെൻറിൽ താൽക്കാലിക താമസക്കാരനാണെന്നു കാണിച്ചാണ് വെട്ടിപ്പു നടത്തിയത്.2019-ൽ ആയിരുന്നു സംഭവം.

    Read More »
  • ഒരു താറാവ് മുട്ട മതി; ശരീരത്തിന് ദിവസവും വേണ്ടതിന്റെ 18 ശതമാനവും പ്രോട്ടീന്‍ ലഭിക്കും 

    പ്രോട്ടീന്‍ സമ്പുഷ്ടമാണ് താറാവുമുട്ട. ശരീരത്തിന് ദിവസവും വേണ്ടതിന്റെ 18 ശതമാനവും പ്രോട്ടീന്‍ ഒരു താറാവു മുട്ടയില്‍ നിന്നും ലഭിക്കും. ദിവസവും വേണ്ട വൈറ്റമിന്‍ എയുടെ 9.4 ശതമാനം ഒരു താറാവു മുട്ടയില്‍ നിന്നും ലഭിക്കും.എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് താറാവുമുട്ട. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമാണ് ഇതിന് സഹായിക്കുന്നത്. കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന പല ഘടകങ്ങളും ഒരു താറാവുമുട്ടയില്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച്  തിമിരം തുടങ്ങിയ പല പ്രശ്‌നങ്ങൾക്കുമുള്ള നല്ലൊരു മരുന്ന് കൂടിയാണ് താറാവ് മുട്ട.അതേപോലെ തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് താറാവുമുട്ട. ബുദ്ധിശക്തിയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിക്കാൻ ഇതിലെ ഘടകങ്ങള്‍ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.   ഒമേഗ -3 ഫാറ്റി ആസിഡ് ധാരാളമായി താറാവ് മുട്ടയിൽ അടങ്ങിയിരിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിന് വളരെ മികച്ചതാണ്. ഹൃദ്രോഗത്തിനും ക്യാൻസറിനും കാരണമാകുന്നവയെ ഇത് നശിപ്പിക്കുമെന്നും ​പഠനങ്ങൾ പറയുന്നു.   കോഴിമുട്ടയെക്കാൾ താറാവ് മുട്ടയാണ് ​ഗുണങ്ങളിൽ ഏറെ മുന്നിൽ.ഒരു താറാവ് മുട്ടയിൽ 9 ഗ്രാം പ്രോട്ടീനും ഒരു കോഴിമുട്ടയിൽ 6…

    Read More »
Back to top button
error: