TRENDING
-
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയർന്നത്. ഇന്നലെ 320 രൂപ ഉയർന്നു, ഇന്ന് 560 രൂപയുടെ വർധനവാണ് ഉള്ളത്. ഇതോടെ വില 54,000 ത്തിന് മുകളിലെത്തി. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 54,280 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 70 രൂപ ഉയർന്നു. 6785 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 60 രൂപ കുറഞ്ഞ് 5650 രൂപയായി. വെള്ളിയുടെ വിലയും ഉയർന്നു. ഒരു രൂപ വർധിച്ച് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 92 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്
Read More » -
ഐഎസ്‌എല്‍ മാതൃകയില്‍ സൂപ്പര്‍ ലീഗ് കേരള
കൊച്ചി: പ്രഫഷനല്‍ ഫ്രാഞ്ചൈസി ഫുട്‌ബോള്‍ ലീഗിന്റെ ആവേശം കേരളത്തിലേക്കും. ആറ് നഗരങ്ങള്‍ കേന്ദ്രീകരിച്ച് ആറ് പ്രഫഷനല്‍ ക്ലബുകള്‍ സെപ്റ്റംബറില്‍ ആരംഭിച്ച് രണ്ടുമാസത്തോളം നീളുന്ന സൂപ്പര്‍ ലീഗ് കേരളയുടെ ഭാഗമാകും. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച് രൂപീകരിച്ച ആറ് ക്ലബുകളാണ് ആദ്യലീഗില്‍ കരുത്ത് പരീക്ഷിക്കുക. ഐഎഎസ്‌എല്‍ മാതൃകയിലാകും ലീഗ്. കേരള ഫുട്‌ബോളില്‍ കൂടുതല്‍ പ്രഫഷനല്‍ ക്ലബുകളേയും പ്രഫഷനല്‍ ഫുട്‌ബോള്‍ താരങ്ങളെയും സൃഷ്ടിക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ മീരാൻ ഗ്രൂപ്പുമായി സഹകരിച്ച് പ്രഫഷനല്‍ ലീഗ് അവതരിപ്പിക്കുന്നത്. വളര്‍ന്നുവരുന്ന കളിക്കാര്‍ക്ക് കേരളത്തില്‍ തന്നെ മികച്ച വരുമാനം ലഭിക്കുന്ന പ്രഫഷനല്‍ താരങ്ങളാകാനും അതുവഴി ഐഎസ്‌എല്‍ ഉള്‍പ്പടെ ഉയര്‍ന്ന തരത്തില്‍ വളരാന്‍ അവസരം നല്‍കാനും ലക്ഷ്യമിട്ടാണ് സൂപ്പര്‍ ലീഗ് സംഘടിപ്പിക്കുന്നത്. മലപ്പുറത്ത് നിന്ന് മലപ്പുറം ഫുട്ബോള്‍ ക്ലബ്, കോഴിക്കോട് നിന്ന് കോഴിക്കോട് സുല്‍ത്താൻസ് എഫ് സി, തിരുവനന്തപുരം ആസ്ഥാനമായി തിരുവനന്തപുരം കൊമ്ബൻസ്, തൃശ്ശൂരില്‍ നിന്ന് തൃശ്ശൂർ റോർ ഫുട്ബോള്‍…
Read More »