World

    • ഹജ്ജ് 2024: തീര്‍ഥാടകരെ വരവേല്‍ക്കാനൊരുങ്ങി പുണ്യഭൂമിയായ മദീന

         ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്കായെത്തുന്ന തീര്‍ഥാടകരെ സ്വീകരിക്കാനൊരുങ്ങി പ്രവാചക നഗരിയായ മദീന. ആദ്യ ദിനത്തില്‍ പാക്കിസ്ഥാനില്‍ നിന്നും 11 പ്രത്യേക ഹജ്ജ് വിമാനങ്ങളിലായി 2,160 പേരടങ്ങുന്ന ആദ്യ സംഘവും ഇന്ത്യയിലെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നും 320 തീര്‍ഥാടകരുമായുള്ള ആദ്യ വിമാനവും നാളെ (മെയ് 9) പുണ്യഭൂമിയായ മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ എത്തിച്ചേരും. ഇന്ത്യയില്‍ നിന്നും ഈ വര്‍ഷം 1,75,025 പേരാണ് ഹജ്ജ് കര്‍മങ്ങള്‍ക്കായി ജിദ്ദ, മദീന വിമാനത്താവളങ്ങളില്‍ എത്തിച്ചേരുക. ഇവരില്‍ 1,40,020 തീര്‍ഥാടകര്‍ ഹജ്ജ് കമ്മിറ്റി മുഖേനയും 35,005 പേര്‍ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ മുഖേനയുമാണ് പുണ്യ ഭൂമിയിലെത്തിച്ചേരുക. മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ഹാജിമാര്‍ മക്കയിലേക്ക് നീങ്ങും. ഇന്ത്യന്‍ ഹാജിമാരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. ഹാജിമാരുടെ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പാസ്‌പോര്‍ട്ട്, വിസ, ഓവര്‍സീസ് ഇന്ത്യന്‍ അഫയേഴ്സ് എന്നിവയുടെ ചുമതലയുള്ള സെക്രട്ടറി, ഗള്‍ഫ് ഡസ്‌ക് ജോയിന്റ്…

      Read More »
    • ബ്രിട്ടീഷുകാരെ ‘കുത്തുപാളയെടുപ്പിച്ച്’ സംസ്‌ക്കാരച്ചടങ്ങുകള്‍

      ലണ്ടന്‍: ലോകമെങ്ങും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലമാണിത്. ജീവിച്ചിരിക്കുമ്പോള്‍ ഉണ്ടാകുന്നതിനേക്കാള്‍ ചെലവ് മരണങ്ങളുണ്ടാക്കുന്നതില്‍ ബുദ്ധിമുട്ടുകയാണ് ബ്രിട്ടീഷ് ജനത. 2021 ന് ശേഷം ബ്രിട്ടനില്‍ ശവസംസ്‌കാര ചടങ്ങുകളുടെ ചെലവുകളില്‍ 3.8 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രിയപ്പെട്ടവര്‍ മരിച്ചാല്‍ ആശുപത്രിയില്‍ നിന്നും മൃതദേഹം വിട്ടു കിട്ടുന്നതിനും മറ്റ് കര്‍മ്മങ്ങള്‍ക്കുമായി ബ്രിട്ടീഷ് കുടുംബത്തിന് 9 മുതല്‍ 10 ലക്ഷം രൂപ വരെ ചെലവാക്കേണ്ടി വരുന്നുവെന്നാണ് കണക്കുകള്‍. സണ്‍ലൈഫ് പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം 2023 ല്‍ സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ചെലവ് 10 ലക്ഷം രൂപയായി ഉയര്‍ന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ചെലവാണിത്. 21 ദിവസങ്ങള്‍ വരെ മാത്രമാണ് മൃതദേഹം ആശുപത്രിയില്‍ സൂക്ഷിക്കാന്‍ അനുമതിയുള്ളത്. ശേഷം ബന്ധപ്പെട്ടവര്‍ മൃതദേഹം ഏറ്റെടുക്കുകയും ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയും വേണം. എന്നാല്‍, സംസ്‌കാര ജോലികള്‍ ചെയ്യുന്നവര്‍ക്കായി ആകെ തുകയുടെ പകുതി വരെ മുന്‍കൂറായി നല്‍കണമെന്നതാണ് കുടുംബങ്ങളെ വിഷമിപ്പിക്കുന്നത്. നാല് ലക്ഷം രൂപയോളമാണ് സംസ്‌കാര ചടങ്ങിന്റെ ശരാശരി ചെലവ്. ചെലവ്…

      Read More »
    • അഗ്‌നിപര്‍വത വിസ്‌ഫോടനം; ഇന്തോനേഷ്യ പതിനായിരം പേരെ സ്ഥിരമായി മാറ്റിപ്പാര്‍പ്പിക്കും

      ജക്കാര്‍ത്ത: റുവാങ് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് ദ്വീപില്‍ താമസിച്ചുവന്നിരുന്ന 10,000 പേരെ സ്ഥിരമായി മാറ്റി പാര്‍പ്പിക്കാന്‍ ഇന്തോനേഷ്യ തയ്യാറെടുക്കുന്നു. റുവാങ് അഗ്‌നിപര്‍വം തുടര്‍ച്ചയായി പൊട്ടിത്തെറിക്കുന്നതിനെത്തുടര്‍ന്ന് ഭാവിയില്‍ ദ്വീപില്‍ താമസിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് ഇവിടെ നിന്ന് ആളുകളെ സ്ഥിരമായി മാറ്റിപാര്‍പ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഇന്തോനേഷ്യന്‍ മന്ത്രി പറഞ്ഞു. വടക്കന്‍ സുലവേസി പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന റുവാങ് ദ്വീപില്‍ ഏകദേശം 98,00 സ്ഥിരതാമസക്കാരുണ്ട്. എന്നാല്‍, കഴിഞ്ഞ ഏതാനും ആഴ്ചകളായി അഗ്‌നിപര്‍വ്വതില്‍ നിന്ന് ലാവയും ചാരവും കിലോമീറ്ററുകളോളം ആകാശത്തിലും കരയിലും പടര്‍ന്നതോടെ മുഴുവന്‍ താമസക്കാരും ഇവിടെനിന്ന് ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. അതീവ ജാഗ്രതാ നിര്‍ദേശമാണ് ഈയാഴ്ച അധികൃതര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. മാനഡോയിലെ വിമാനത്താവളം അടയ്ക്കുകയും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത് സുഗമമാക്കുന്നതിന് ബൊലാങ് മോംഗോണ്ടോ പ്രദേശത്ത് നൂറുകണക്കിന് വീടുകള്‍ നിര്‍മിക്കുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം ഇന്തോനേഷ്യന്‍ ഹ്യൂമന്‍ ഡെവല്പമെന്റ് വകുപ്പ് മന്ത്രി മുഹദ്ജീര്‍ എഫെന്‍ഡി പറഞ്ഞു. ലളിതവും എന്നാല്‍ സ്ഥിരമായതുമായ വീടുകളായിരിക്കും നിര്‍മിച്ചു നല്‍കുകയെന്ന് അദ്ദേഹം അറിയിച്ചു.…

      Read More »
    • ഷാര്‍ജയില്‍ 5-ാമത്തെ പുതിയ വാതക ശേഖരം കണ്ടെത്തി, യു.എ.ഇ സാമ്പത്തിക മേഖല കുതിച്ചു ചാട്ടത്തിലേയ്ക്ക്

          ഷാര്‍ജയിൽ പുതിയ വാതക ശേഖരം കണ്ടെത്തി. ഷാര്‍ജ പെട്രോളിയം കൗണ്‍സില്‍ അറിയിച്ചതാണ് ഇക്കാര്യം. അല്‍ സജാ വ്യവസായ മേഖലയുടെ വടക്കുഭാഗത്ത് അല്‍ ഹദീബ ഫീല്‍ഡിലാണ് വലിയ അളവില്‍ വാതക ശേഖരമുള്ളതായി കണ്ടെത്തിയിരിക്കുന്നത്. ഷാര്‍ജ നാഷണല്‍ ഓയില്‍ കോര്‍പ്പറേഷന്‍ നടത്തിയ ഖനനത്തിലാണ് വാതക ശേഖരം കണ്ടെത്തിയത്. വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദനം തുടങ്ങിയാല്‍ യു.എ.ഇക്ക് സാമ്പത്തികമായി വലിയ നേട്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഷാര്‍ജ നാഷണല്‍ ഓയില്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇവിടെ നടത്തിയ ഖനനത്തിലാണ് പുതിയ വാതകശേഖരം കണ്ടെത്തിയത്. ഇതിന്റെ അളവ് കണ്ടെത്തുന്നതിനുള്ള നടപടികള്‍ വരും ദിവസങ്ങളില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ കണ്ടെത്തലോടെ അല്‍ ഹദീബ ഷാര്‍ജയിലെ വലിയ വാതക പാടങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ്. ഷാര്‍ജയിലെ അഞ്ചാമത്തെ വാതകപാടമാണിത്. അല്‍ സജാ, കാഹീഫ്, മഹനി, മുഐദ് തുടങ്ങിയവയാണ് മറ്റ് വാതക പാടങ്ങള്‍. ഷാര്‍ജയില്‍ 2020ന് ശേഷം  കണ്ടെത്തുന്ന വലിയ വാതക പാടമാണ് അല്‍ ഹദീബയിലേക്ക്. മൂന്ന് പതിറ്റാണ്ടിനിടയിലെ വലിയ കണ്ടെത്തലായിരുന്നു…

      Read More »
    • വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ പോലും രക്ഷയില്ല; മൊബൈൽ ഫോൺ വഴി പെണ്‍കുട്ടികളുടെ വീഡിയോ റെക്കോര്‍ഡ് ചെയ്ത ജീവനക്കാരൻ പിടിയില്‍

      വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ ഐഫോണ്‍ വച്ച്‌ പെൺകുട്ടികളുടെ വീഡിയോ പകർത്താൻ ശ്രമിച്ച ഫ്‌ളൈറ്റ് അറ്റൻഡൻ്റ് അറസ്റ്റില്‍. അമേരിക്കൻ എയർലൈൻസ് വിമാനത്തിലെ ജീവനക്കാരനായിരുന്ന എസ്റ്റസ് കാർട്ടർ തോംസണ്‍  ആണ് അറസ്റ്റിലായത്. നോർത്ത് കരോലിനയിലെ ഷാർലറ്റില്‍ നിന്നുള്ള 36 -കാരനായ തോംസണെതിരെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചതിനും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിൻ്റെ ചിത്രങ്ങള്‍ കൈവശം വച്ചതിനുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 7 -നും 14 -നും ഇടയില്‍ പ്രായമുള്ള  നാല് പെണ്‍കുട്ടികളുടെ വീഡിയോകളാണ് ഇയാൾ പകർത്തിയിരിക്കുന്നത്.നാല് പെണ്‍കുട്ടികള്‍ ബാത്ത്‍‌റൂം ഉപയോഗിക്കുന്നതിൻ്റെ റെക്കോർഡിംഗുകള്‍ ഇയാളുടെ ഫോണില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാല്‍, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചതിന് 15 മുതല്‍ 30 വർഷം വരെ തടവും, പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ കൈവശം വച്ചതിന് 20 വർഷം വരെ തടവും തോംസണിന് ലഭിക്കാം.

      Read More »
    • കണ്ണൂർ സ്വദേശിനിയായ യുവതി മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു, ഉംറയ്ക്കിടെയാണ് സംഭവം

        ഉംറ നിർവഹിക്കുന്നതിനിടെ മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശിനിയായ യുവതി മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു. ഹാഫിസ് ശറഫുദ്ദീൻ സഖാഫി വെള്ളിക്കീലിന്റെ ഭാര്യ സുഹൈല (26) ആണ് മരിച്ചത്. ഉംറ പൂർത്തിയാക്കി ത്വവാഫ് കഴിഞ്ഞതിന് ശേഷം കൂടെയുള്ള സ്ത്രീകൾക്ക് പ്രാർഥനയ്ക്ക് നേതൃത്വം കൊടുക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. മക്കൾ: മുഹമ്മദ്‌, ശാസിയ. അബ്ദുർ റഹ്‌മാൻ – കുഞ്ഞാമിന ദമ്പതികളുടെ മകളാണ്. മക്കയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

      Read More »
    • ഹമാസിന്റെ ഉപാധികള്‍ക്ക് വഴങ്ങില്ലെന്ന് ഇസ്രായേല്‍; ഗസ്സയില്‍ സമാധാനത്തിനായുള്ള ചര്‍ച്ച പരാജയം

      കെയ്‌റോ: ഗസ്സയില്‍ വെടിനിര്‍ത്തലിനായി ഈജിപ്ത് തലസ്ഥാനമായ കെയ്റോയില്‍ നടന്ന സമാധാന ചര്‍ച്ച പരാജയം. ഹമാസിന്റെ ഉപാധികള്‍ക്ക് വഴങ്ങില്ലെന്ന് അറിയിച്ച ഇസ്രായേല്‍ കെയ്റോയിലേക്ക് പ്രതിനിധി സംഘത്തെ അയച്ചില്ല. ഈജിപ്ത് തലസ്ഥാനമായ കൈറോയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചയാണ് പരാജയപ്പെട്ടത്. കൈറോയിലേക്ക് സംഘത്തെ അയക്കാന്‍ വിസമ്മതിച്ച ഇസ്രായേല്‍ ഹമാസിന്റെ ഉപാധികള്‍ക്ക് വഴങ്ങില്ലെന്നും മുന്നറിയിപ്പ് നല്‍കി. തുടര്‍ ചര്‍ച്ചകള്‍ക്ക് ഇനി ഖത്തര്‍ വേദിയായേക്കും. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നടത്തിയ ശക്തമായ സമ്മര്‍ദങ്ങള്‍ക്കൊടുവിലും ഗസ്സയില്‍ വെടിനിര്‍ത്തലിന് വിസമ്മതിക്കുകയാണ് ഇസ്രായേല്‍. ബന്ദിമോചനം മുന്‍നിര്‍ത്തി താല്‍ക്കാലിക വെടിനിര്‍ത്തലിന് സന്നദ്ധമാണെങ്കിലും ഹമാസിന്റെ ഉപാധികള്‍ അംഗീകരിക്കില്ലെന്നാണ് നെതന്യാഹുവിന്റെ നിലപാട്. ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുക, സൈന്യം ഗസ്സ വിടുക, വടക്കന്‍ ഗസ്സയിലേക്ക് ആളുകള്‍ക്ക് മടങ്ങാന്‍ അവസരം ഒരുക്കുക എന്നീ ഹമാസ് ഉപാധികള്‍ അംഗീകരിക്കില്ലെന്ന് നെതന്യാഹു അറിയിച്ചു. ഇന്നലെ ചേര്‍ന്ന യുദ്ധകാര്യ മന്ത്രിസഭാ യോഗത്തില്‍ ഗാന്റ്‌സ് ഉള്‍പ്പെടെ ഏതാനും മന്ത്രിമാര്‍ വെടിനിര്‍ത്തല്‍ കരാറിനു വേണ്ടി വാദിച്ചെങ്കിലും വിജയിച്ചില്ല. കീഴടങ്ങലിന് സമാനമായ ഉപാധികള്‍ ശരിയല്ലെന്നും ലക്ഷ്യം…

      Read More »
    • യുകെയില്‍ മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു

      ലണ്ടൻ:യുകെയിലെ ഡെർബിയ്ക്ക് അടുത്ത് മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു. ബർട്ടൻ ഓണ്‍ ട്രെന്‍റിലെ ജോർജ് വറീത്, റോസിലി ജോർജ് ദമ്ബതികളുടെ മകള്‍ ജെറീന ജോർജ് (25) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 9 മണിയോടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണതെന്നാണ് പ്രാഥമിക നിഗമനം. എറണാകുളം ജില്ലയിലെ അങ്കമാലി പാലിശ്ശേരി വെട്ടിക്കയില്‍ കുടുംബാംഗമാണ്. നോട്ടിങ്ഹാമില്‍ ചാർട്ടേഡ് അക്കൗണ്ടന്‍റായി ജോലി ചെയ്തു വരികയായിരുന്നു.

      Read More »
    • അല്‍ ജസീറ ചാനല്‍ അടച്ച് പൂട്ടും, ഒറ്റക്കെട്ടായി തീരുമാനമെടുത്ത് ഭരണകൂടം

      ടെല്‍ അവീവ്: അല്‍ ജസീറ ചാനല്‍ രാജ്യത്ത് അടച്ച് പൂട്ടാന്‍ തീരുമാനമെടുത്ത് ഇസ്രായേല്‍ ഭരണകൂടം. ഇത് സംബന്ധിച്ച തീരുമാനം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സ്വീകരിച്ചത്. അല്‍ ജസീറയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ മന്ത്രിസഭ ഏകകണ്ഠമായി വോട്ട് ചെയ്തതായി സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വിദേശ ചാനലുകള്‍ക്ക് വിലക്കേര്‍പ്പടുത്തുന്ന നിയമം ഇസ്രായേല്‍ പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെ ബെഞ്ചമിന്‍ നെതന്യാഹു അല്‍ ജസീറക്കെതിരെ നേരത്തെ രംഗത്തുവന്നിരുന്നു. ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് നേരത്തെ അല്‍ ജസീറ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിരുന്നു.ഇതാണ് ഇസ്രായേല്‍ അല്‍ ജസീറക്ക് വിലക്കേര്‍പ്പെടുത്താന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഞായറാഴ്ച നടന്ന മന്ത്രിസഭ യോഗത്തിലാണ് ചാനലിന് വിലക്കേര്‍പ്പെടുത്താന്‍ വോട്ടെടുപ്പ് നടന്നത്. രാജ്യസുരക്ഷക്ക് ഭീഷണിയായ മാദ്ധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ പ്രധാനമന്ത്രിക്ക് അധികാരം നല്‍കുന്ന പുതിയ നിയമം ഉപയോഗിച്ചാണ് വിലക്ക്. ബെഞ്ചമിന്‍ നെതന്യാഹു എക്സിലെ തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെയാണ് നിരോധനം സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്, ‘ഇസ്രായേലില്‍ അല്‍ജസീറ ചാനലിന്റെ പ്രവര്‍ത്തനം വിലക്കാന്‍ എന്റെ…

      Read More »
    • അമേരിക്കയിൽ തൊഴിൽ അന്വേഷിക്കുന്നവർ വായിക്കുക: ഏറെ ഡിമാൻഡുള്ള ജോലികൾ, ഒപ്പം വിസ നിയമങ്ങളും മറ്റു വിലപ്പെട്ട വിവരങ്ങളും

          അമേരിക്കയിൽ തൊഴിൽ നേടുക എന്നത് ഏതൊരു മലയാളിയുടെയും സ്വപ്നമാണ്.   കഴിവും കഠിനാധ്വാനവും വിലമതിക്കുന്ന അമേരിക്കൻ കമ്പനികളിൽ ഇന്ത്യക്കാർക്ക് ഏറ്റവും ഡിമാൻഡുള്ള ജോലികൾ ധാരാളമുണ്ട്. അവയിൽ ചിലത് ഇതോടൊപ്പം: 1.വിവര സാങ്കേതികവിദ്യ (IT) യുഎസ്എയിലെ ജോലി വിപണിയിൽ ഏറ്റവും ആവശ്യമുള്ള മേഖലയാണ് വിവര സാങ്കേതികവിദ്യ. സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ, വെബ് ഡവലപ്പർമാർ, ഡാറ്റ സയന്റിസ്റ്റുകൾ, സൈബർ സുരക്ഷാ വിദഗ്ധർ തുടങ്ങിയ വിവിധ തസ്കികൾക്കായി യോഗ്യതയുള്ള ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ഏറെ ഡിമാന്റുണ്ട്. 2. ഡോക്ടർമാർ,നഴ്സുമാർ രാജ്യത്തുടനീങ്ങുന്ന ജനസംഖ്യാ വളർച്ചയും ആയുർദൈർഘ്യവർദ്ധനയും കാരണം യുഎസ്എയിൽ ആരോഗ്യ പരിരക്ഷ രംഗത്ത് നിരന്തരം ജീവനക്കാരുടെ ആവശ്യങ്ങളുണ്ട്. രജിസ്റ്റർ ചെയ്ത ഡോക്ടർമാർ,നഴ്സുമാർ, ഫിസിക്കൽ തെറാപ്പിസ്റ്റുകൾ, ഫാർമസിസ്റ്റുകൾ എന്നിവർക്ക് ഡിമാന്റുണ്ട്. 3. എഞ്ചിനീയറിംഗ് വിദഗ്ധർ യുഎസ്എയിലെ അടിസ്ഥാന സൗകര്യ വികസനം, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് വിവിധ എഞ്ചിനീയറിംഗ് മേഖലകളിൽ നിന്നുള്ള വിദഗ്ധരെ ആവശ്യമുണ്ട്. സിവിൽ എഞ്ചിനീയർമാർ, മെക്കാനിക്കൽ എഞ്ചിനീയർമാർ, എലക്ട്രിക്കൽ എഞ്ചിനീയർമാർ എന്നിവർക്ക് നല്ല ഡിമാന്റുണ്ട്. 4. ബിസിനസ് മാനേജ്‌മെന്റ്…

      Read More »
    Back to top button
    error: