NEWS

  • പത്ത് ലക്ഷം നല്‍കിയില്ലെങ്കില്‍ കൊന്നുകളയും; തമിഴ്നാട്ടുകാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

    തിരുവനന്തപുരം: പേട്ടയില്‍നിന്ന് തമിഴ്‌നാട് സ്വദേശിയെ തട്ടികൊണ്ടുപോയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മധുരൈ സ്വദേശി മധുമോഹനെയാണ് തട്ടിക്കൊണ്ടുപോയത്. തമിഴ്‌നാട് സ്വദേശികളായ ശരവണന്‍, അശോകന്‍ എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം ഏഴിന് പേട്ടയിലെ വീട്ടില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയത്. 10 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭാര്യയ്ക്ക് ഭീഷണിസന്ദേശം അയച്ചു. തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടു. പേട്ടയിലെ വീട്ടിലെത്തിയ ഒരു സംഘം മധുമോഹനെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഓണ്‍ലൈന്‍ ട്രേഡിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് പിന്നിലെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് മധുമോഹന്റെ ഭാര്യയുടെ അനുജന്റെ ഫോണിലേക്ക് വിളിച്ച പ്രതികള്‍ പണം ആവശ്യപ്പെടുകയായിരുന്നു. വീഡിയോ കോളില്‍ മധുമോഹനെ കാണിക്കുകയും പണം നല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന്, പേട്ട പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട് കേന്ദ്രീകരിച്ച് നടത്തിയ ഓണ്‍ലൈന്‍ ട്രേഡിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് കണ്ടെത്തിയത്. പ്രതികളില്‍ ഒരാളായ അശോകനെതിരെ തമിഴ്നാട്ടില്‍ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ക്കായി അന്വേഷണം…

    Read More »
  • റിട്ട. ഫോറസ്റ്ററുടെ മരണം കൊലപാതകം? ഒപ്പമുണ്ടായിരുന്നവരെ ചുറ്റിപ്പറ്റി അന്വേഷണം

    തൃശൂര്‍: ചാലക്കുടിയില്‍ റിട്ടയേഡ് ഫോറസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് നിഗമനം. കല്ലേറ്റുംകര ഉള്ളിശേരി സെയ്തിനെ (68) ആണ് ആനമല ജംഗ്ഷനു സമീപത്തെ പണിതീരാത്ത ഷോപ്പിങ് കോംപ്ലക്‌സിനു പിറകിലെ ഗോവണി മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് കൊലപാതകമെന്ന് സൂചന നല്‍കിയത്. ശ്വാസം മുട്ടിക്കുകയും തലയില്‍ കല്ലുപോലെ എന്തോ ഉപയോഗിച്ച് ഇടിച്ചു പരിക്കേല്‍പ്പിച്ചെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. രക്തം ഒഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദേഹത്ത് പലഭാഗത്തും പരിക്കേറ്റ നിലയിലായിരുന്നു. ഞായറാഴ്ച രാവിലെ വീട്ടില്‍നിന്ന് പോയ സെയ്തിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സെയ്തിനോടൊപ്പം അന്ന് വൈകിട്ടുണ്ടായിരുന്ന ചിലരെ ചുറ്റിപ്പറ്റി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.  

    Read More »
  • അടി, ഇടി, പീഡനം… നടന്‍ രാഹുല്‍ രവിയ്‌ക്കെതിരെ പരാതിയുമായി ഭാര്യ; ലുക്കൗട്ട് നോട്ടീസുമായി പോലീസ്

    ചെന്നൈ: സിനിമാ-സീരിയല്‍ നടന്‍ രാഹുല്‍ രവിക്കെതിരെ ചെന്നൈ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ശാരീരികമായി ഉപദ്രവിക്കുന്നു എന്ന ഭാര്യ ലക്ഷ്മി എസ്.നായര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. രാഹുല്‍ ഒളിവിലാണെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മറ്റൊരു സ്ത്രീയോടൊത്ത് രാഹുലിനെ സ്വന്തം അപ്പാര്‍ട്‌മെന്റില്‍ നിന്ന് ലക്ഷ്മി കണ്ടിരുന്നെന്നും പോലീസ് പറയുന്നു. 2020 ല്‍ പെരുമ്പാവൂരിലായിരുന്നു രാഹുലിന്റെയും ലക്ഷ്മിയുടേയും വിവാഹം. എന്നാല്‍, ഇരുവരും വേര്‍പിരിഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ രാഹുലിനെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ലക്ഷ്മിക്ക് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവര്‍ 2023 ഏപ്രില്‍ 26 ന് അര്‍ദ്ധരാത്രിയില്‍ പോലീസിനും അപ്പാര്‍ട്ട്‌മെന്റ് അസോസിയേഷന്‍ അംഗങ്ങള്‍ക്കും ഒപ്പം രാഹുലിന്റെ അപ്പാര്‍ട്ട്‌മെന്റിലേക്ക് പോയപ്പോഴാണ് നടനൊപ്പം ഒരു പെണ്‍കുട്ടിയെ കണ്ടെത്തിയതെന്ന് എഫ്‌ഐആറില്‍ പറയുന്നു. മാത്രമല്ല സ്ഥിരമായി ലക്ഷ്മിയെ രാഹുല്‍ മര്‍ദ്ദിക്കാറുണ്ടെന്ന് എഫ്‌ഐആറിലുണ്ടെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മദ്രാസ് ഹൈക്കോടതി ഉത്തരവ് പ്രകാരം നവംബര്‍ 3 ന്…

    Read More »
  • പ്രണയാഭ്യര്‍ഥന നിരസിച്ചു, യുവതിയുടെ കല്യാണം മുടക്കാന്‍ മുത്തശ്ശിയെ കൊന്ന് കത്തിച്ചു; യുവാവ് പിടിയില്‍

    ചെന്നൈ: യുവതിയുടെ വിവാഹം തടയാന്‍ മുത്തശ്ശിയെ കൊലപ്പെടുത്തി കത്തിച്ച യുവാവ് പിടിയില്‍. കടലൂര്‍ പന്നടത്തിനടുത്തുള്ള കുറുകത്തഞ്ചേരി ഗ്രാമത്തിലെ അംബിക (67) ആണു കൊല്ലപ്പെട്ടത്. അതേ ഗ്രാമത്തിലെ വെട്രിവേല്‍ എന്ന യുവാവാണു പിടിയിലായത്. കൊല്ലപ്പെട്ട അംബികയുടെ അടുത്ത ബന്ധുവിന്റെ മകളോടു വെട്രിവേല്‍ പലതവണ പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍, യുവതി ഇതു നിരസിച്ചു. ഇതിനിടെ യുവതിയുടെ വിവാഹ നിശ്ചയം നടത്താനും തീരുമാനമായി. ഇതോടെ, ചടങ്ങ് തടയാന്‍ വെട്രിവേല്‍ അംബികയെ കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. അടുത്ത ബന്ധു മരിച്ചാല്‍ മംഗളകര്‍മം മുടങ്ങുമെന്നതിനാലാണ് ഇങ്ങനെ ചെയ്തത്. വീട്ടില്‍ തനിച്ചായിരുന്ന അംബികയെ രാത്രിയില്‍ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

    Read More »
  • മോശം റഫറിയിങ്ങെന്ന് ആരോപണം; റഫറിയെ മുഖത്തടിച്ചു വീഴ്ത്തി, ചവിട്ടിക്കൂട്ടി

    അങ്കാറ: റഫറിയിങ്ങില്‍ പിഴവുകള്‍ ആരോപിച്ച് ഫുട്‌ബോള്‍ ക്ലബ് ഉടമ റഫറിയെ മുഖത്തടിച്ചു വീഴ്ത്തി. തുര്‍ക്കിയിലാണ് സംഭവം. എംകെഇ അങ്കാറഗുചു ക്ലബ് പ്രസിഡന്റ് ഫാറൂഖ് കോക്കയാണ് റഫറി ഹലീല്‍ ഉമുത് മെലറിനെ മൈതാനത്ത് ഇടിച്ചുവീഴ്ത്തിയത്. സൈകുര്‍ റിസസ്‌പോര്‍ ക്ലബ്ബിനെതിരായ അങ്കാറഗുചുവിന്റെ മത്സരം 11 സമനിലയായതോടെയാണ് ക്ലബ് പ്രസിഡന്റ് റഫറിയെ ആക്രമിച്ചത്. ഫൈനല്‍ വിസിലിനു തൊട്ടുപിന്നാലെ ക്ലബ് പ്രസിഡന്റ് മൈതാനത്തിറങ്ങി റഫറിയെ അടിച്ചുവീഴ്ത്തുകയായിരുന്നു. മുഖം പൊത്തി ഗ്രൗണ്ടില്‍ വീണു കിടന്ന റഫറിയെ മറ്റു ചിലര്‍ തൊഴിക്കുകയും ചെയ്തു. കളിയില്‍ അവസാന മിനിറ്റില്‍ നേടിയ ഗോളിലൂടെയാണ് റിസസ്പോര്‍ സമനില പിടിച്ചത്. തുടര്‍ന്നു രോഷാകുലരായ കാണികളും മൈതാനം കയ്യേറിയിരുന്നു. സംഭവത്തെത്തുടര്‍ന്ന് തുര്‍ക്കിയിലെ ലീഗ് മത്സരങ്ങളെല്ലാം അനിശ്ചിതകാലത്തേക്കു നിര്‍ത്തിവച്ചതായി ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. താന്‍ റഫറിയെ തല്ലുക മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് അങ്കാറഗുചു ക്ലബ് പ്രസിഡന്റ് ഫാറൂഖ് കോക്ക പിന്നീടു പ്രസ്താവിച്ചു. മത്സരത്തില്‍ ഉടനീളം റഫറിയുടെ പിഴവുകളുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് അങ്ങനെ ചെയ്തതെന്നും കോക്ക കൂട്ടിച്ചേര്‍ത്തു.

    Read More »
  • വിവാഹം കഴിക്കാന്‍ വിസമ്മതിച്ചു; യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച് യുവതി

    പട്ന: വിവാഹം കഴിക്കാന്‍ വിസമ്മതിച്ച യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച് യുവതി. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. 24കാരിയായ സരിതാ കുമാരിയാണ് ധര്‍മേന്ദ്ര കുമാര്‍ എന്ന യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ചത്. ഇയാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സരിതയെ വിവാഹം കഴിക്കാന്‍ ധര്‍മേന്ദ്ര വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ധര്‍മേന്ദ്രയും സരിതയും അയല്‍ക്കാരായിരുന്നു. ഇവര്‍ അഞ്ച് മാസമായി അടുപ്പത്തിലുമായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ധര്‍മേന്ദ്രയെ കാണാനായി യുവതി വീട്ടിലേക്ക് വിളിച്ചു. കൂടിക്കാഴ്ചക്ക് ശേഷം ഇയാള്‍ മടങ്ങുന്നതിനിടെയാണ് യുവതിയും മറ്റൊരാളും ചേര്‍ന്ന് ആസിഡൊഴിച്ചത്. പ്രദേശവാസികളാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. വിവാഹത്തില്‍നിന്ന് പിന്‍മാറിയതാണ് യുവാവിനെ ആക്രമിക്കാന്‍ കാരണമെന്ന് യുവതി പൊലീസിനോട് പറഞ്ഞു. മറ്റൊരു പെണ്‍കുട്ടിയുമായി യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് യുവാവിന്റെ മുഖം താന്‍ ആസിഡൊഴിച്ച് വികൃതമാക്കാന്‍ തീരുമാനിച്ചതെന്ന് യുവതി പറഞ്ഞു.  

    Read More »
  • ”നവകേരളയാത്ര എന്തിന്? 2 വര്‍ഷം മന്ത്രിയുടെ സ്റ്റാഫായാല്‍ പെന്‍ഷന്‍, സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ നയങ്ങള്‍”

    ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനമുന്നയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നവകേരള സദസ്സിന്റെ ഉദ്ദേശ്യം എന്താണെന്ന് ചോദിച്ച ഗവര്‍ണര്‍, സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ നയങ്ങളാണെന്നും പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ”സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ നയമാണ്. ഭരണഘടനാപരമായ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മറുഭാഗത്ത് വലിയ രീതിയില്‍ ആഘോഷങ്ങള്‍ നടത്തുന്നതും ലക്ഷങ്ങള്‍ ചെലവഴിച്ച് സ്വിമ്മിങ് പൂളടക്കം നവീകരിക്കുന്നതും നാം കണ്ടതാണ്. 35 വര്‍ഷത്തോളം സേവനം ചെയ്തവര്‍ക്ക്പെന്‍ഷന്‍ നല്‍കാന്‍ പണമില്ല. രണ്ട് വര്‍ഷം മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായിരുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നു” ഗവര്‍ണര്‍ പറഞ്ഞു. നവകേരള യാത്രയുടെ ഉദ്ദേശ്യം എന്താണെന്ന് മനസ്സിലാകുന്നില്ല. പരാതി സ്വീകരിക്കാന്‍ മാത്രമാണ് യാത്ര. മൂന്നര ലക്ഷത്തിലധികം പരാതികള്‍ കിട്ടിയെന്ന് സര്‍ക്കാര്‍ പറയുന്നു. ഇതില്‍ ഒരു പരാതി പോലും നേരിട്ട് പരിഹരിക്കുന്നില്ല. ഇതെല്ലാം കളക്ടറേറ്റുകളിലോ മറ്റു സര്‍ക്കാര്‍ ഓഫീസുകളിലോ സ്വീകരിക്കാവുന്ന പരാതികളല്ലേയെന്നും ഗവര്‍ണര്‍ ചോദിച്ചു. കേരളം മികച്ച സംസ്ഥാനമാണ്. കേരളത്തിന്റെ അഭിവൃദ്ധി ലോട്ടറിയിലൂടെയും മദ്യവില്‍പനയിലൂടെയും…

    Read More »
  • തുടര്‍ച്ചയായി വീഡിയോ കോള്‍, അശ്ലീല ദൃശ്യങ്ങള്‍ അയച്ചു; പ്രവാസിക്കെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

    ആലപ്പുഴ: അശ്ലീല ദൃശ്യങ്ങള്‍ അയച്ചെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു. വിദേശ നമ്പറില്‍ നിന്നാണ് അശ്ലീല ദൃശ്യങ്ങള്‍ വന്നത്. സംഭവത്തില്‍ കായംകുളം ഡിവൈഎസ്പി ഓഫീസില്‍ നേരിട്ട് എത്തി പരാതി നല്‍കുകയായിരുന്നു. പ്രവാസിയായ മലപ്പുറം അമരമ്പലം സ്വദേശി ഷമീറാണ് അശ്ലീല ദൃശ്യങ്ങള്‍ അയച്ചത്. വിദേശ നമ്പരില്‍ നിന്നും ആദ്യം വാട്‌സാപ്പില്‍ തുടര്‍ച്ചയായി വീഡിയോ കോള്‍ വരുകയായിരുന്നു. പിന്നീട് അശ്ലീല ദൃശ്യങ്ങള്‍ അയച്ചു. സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ ദിവസം അരിത തനിക്കുണ്ടായ മോശം അനുഭവം പങ്കുവച്ചിരുന്നു. വീഡിയോ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പടെയാണ് പങ്കുവച്ചത്. വിദേശത്തുള്ള സുഹൃത്തുക്കള്‍ക്ക് നമ്പര്‍ ഷെയര്‍ ചെയ്തതിനെ തുടര്‍ന്ന് ഇയാള്‍ ഖത്തറില്‍ ആണെന്ന് കണ്ടെത്തി. സുഹൃത്തുക്കള്‍ ഇയാളുമായി നേരിട്ട് ബന്ധപ്പെടുകയും ചെയ്തു. സംഭവം പ്രശ്‌നമായതോടെ മാപ്പ് പറഞ്ഞ് തലയൂരാന്‍ ഇയാള്‍ ശ്രമിച്ചെങ്കിലും പരാതിയുമായി മുന്നോട്ടുപോകാന്‍ അരിത ബാബു തീരുമാനിക്കുകയായിരുന്നു.  

    Read More »
  • പുലിയല്ല, പൂച്ചയെപ്പോലെ മുഖം: ‘ചുവന്ന പാണ്ട’ ലോകത്തിലെ ഏറ്റവും സുന്ദരിയായ മൃഗം, ശത്രുക്കളെ വിറപ്പിക്കും ഇതിന്റെ രൂപമാറ്റം; വൈറലായ വീഡിയോ കാണാം

        ചുവന്ന-തവിട്ട് രോമങ്ങളും വൃത്താകൃതിയിലുള്ള മുഖവും വലിയ കണ്ണുകളുമുള്ള ‘ചുവന്ന പാണ്ട’ ലോകത്തിലെ ഏറ്റവും മനോഹരമായ മൃഗങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ആകർഷകമായ രൂപമാണ് ഇതിന്റെ  പ്രത്യേകത. പൂച്ചയെപ്പോലെയുള്ള മുഖം കാരണം റെഡ് ക്യാറ്റ് ബിയർ എന്നും അറിയപ്പെടുന്നു. പൂച്ചയേക്കാള്‍ അല്പം കൂടി വലുപ്പമുള്ളവയാണ് ‘ചുവന്ന പാണ്ട’. Red pandas stand on their hind legs as a defense mechanism, to appear larger, this one is startled by a rock pic.twitter.com/KteNTZlNzC — Science girl (@gunsnrosesgirl3) December 8, 2023 ഇപ്പോഴിതാ ‘ചുവന്ന പാണ്ട’യുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കൂട്ടിൽ നിന്നിറങ്ങി വന്ന ‘ചുവന്ന പാണ്ട’ ഒരു പാറക്കൂട്ടത്തിൽ എന്തോ കണ്ട് ഞെട്ടി ജീവൻ രക്ഷിക്കാൻ പ്രതിരോധം തീർക്കുന്നു. ശരീരം സ്വയം വലുതായി തോന്നിപ്പിക്കുക എന്ന തന്ത്രമാണ് ഇവ പയറ്റുന്നത്. ഇതിനായി പിൻകാലുകളിൽ നിൽക്കുന്നത് വീഡിയോയിൽ കാണാം. മരങ്ങളിൽ കയറുകയും…

    Read More »
  • മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാ​ന്റെ വസതിയിലെത്തിയ വനിതകള്‍ പൊട്ടിക്കരഞ്ഞും കെട്ടിപ്പിടിച്ചും സങ്കടം പങ്കുവെച്ചു

    ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ശിവ്‌രാജ് സിങ് ചൗഹാന് വികാരനിര്‍ഭരമായ യാത്രയയപ്പ്. തിങ്കളാഴ്ച ചൗഹാന്റെ വസതിയിലെത്തിയ വനിതകള്‍ പൊട്ടിക്കരഞ്ഞും അദ്ദേഹത്തെ കെട്ടിപ്പിടിച്ചുമാണ് സങ്കടം പങ്കുവെച്ചത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. താങ്കള്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയരുതെന്നാണ് ചൗഹാനോട് ഇവര്‍ പറയുന്നത്‌. ‘നിങ്ങള്‍ എല്ലാവരേയും സ്‌നേഹിച്ചു, അതിനാല്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് വോട്ടുചെയ്തു” എന്നായിരുന്നു കൂട്ടത്തിലെ മറ്റൊരു സ്ത്രീ പറഞ്ഞത്. വനിതകള്‍ക്ക്‌ സാമ്പത്തിക സഹായം നല്‍കുന്ന ലഡ്ലി ബഹ്ന യോജന എന്ന പദ്ധതി ചൗഹാനായിരുന്നു മധ്യപ്രദേശില്‍ അവതരിപ്പിച്ചത്. 1000 രൂപയായിരുന്ന സഹായം ഓഗസ്റ്റില്‍ 1250 ആക്കി ഉയര്‍ത്തി. ഈ പദ്ധതി അദ്ദേഹത്തെ ജനപ്രിയനാക്കിയെന്നാണ് വിലയിരുത്തപ്പെടുന്നത്. മധ്യപ്രദേശില്‍ ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്ന ആളാണ് ശിവ്‌രാജ് സിങ് ചൗഹാന്‍. നാലുതവണകളിലായി 16 വര്‍ഷവും അഞ്ച് മാസവും നീണ്ടതായിരുന്നു അദ്ദേഹത്തിന്റെ ഭരണം. മോഹന്‍ യാദവാണ് മധ്യപ്രദേശിലെ പുതിയ മുഖ്യമന്ത്രി. ദിവസങ്ങള്‍നീണ്ട അഭ്യൂഹങ്ങള്‍ക്ക് ഒടുവിലായിരുന്നു ഉജ്ജയിന്‍ സൗത്ത് മണ്ഡലത്തില്‍നിന്നുള്ള യാദവിനെ മുഖ്യമന്ത്രിയായി ബി.ജെ.പി നിയമസഭാ കക്ഷിയോഗം തിരഞ്ഞെടുത്തത്. ശിവ്‌രാജ് സിങ് ചൗഹാന്‍,…

    Read More »
Back to top button
error: