NEWS

  • കള്ള് കടം ചോദിച്ചിട്ട് നൽകിയില്ല, ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം; യുവാവ് പിടിയിൽ

    ചിങ്ങവനം: ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം മറിയപ്പള്ളി ഇന്ത്യാ പ്രസിന് സമീപം കൊച്ച് വടക്കത്ത് വീട്ടിൽ ബിനോയി ജോൺ (38) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി 7: 30 മണിയോടുകൂടി പള്ളം ഭാഗത്ത് പ്രവർത്തിക്കുന്ന കള്ള് ഷാപ്പിൽ വച്ച് ഷാപ്പ് ജീവനക്കാരനെ ചീത്ത വിളിക്കുകയും, ഇവിടെ ഉണ്ടായിരുന്ന കുപ്പിയെടുത്ത് ജീവനക്കാരന്റെ തലയ്ക്കടിക്കുകയുമായിരുന്നു. ബിനോയ് ഷാപ്പിൽ എത്തി കള്ള് കടം ചോദിച്ചത് ജീവനക്കാരൻ നൽകാതിരുന്നതിനുള്ള വിരോധം മൂലമാണ് ഇയാൾ ജീവനക്കാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽകുമാർ വി.എസ്, എസ്.ഐ വിപിൻ ചന്ദ്രൻ, സി.പി.ഓമാരായ മണികണ്ഠൻ, സഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

    Read More »
  • കെ.എസ് ആർ.ടി.സി വനിതാ കണ്ടക്ടറെയും ഡ്രൈവറെയും ചീത്തവിളിക്കുകയും ഡ്രൈവറുടെ നേരെ കയ്യേറ്റ ശ്രമം: യുവാക്കൾ അറസ്റ്റിൽ

    ചിങ്ങവനം: കെ.എസ് ആർ.ടി.സി ഡ്രൈവറുടെ നേരെ കയ്യേറ്റശ്രമം നടത്തിയ കേസിൽ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി തച്ചുകുന്ന് ഭാഗത്ത് വെട്ടിമറ്റം വീട്ടിൽ വിശ്വജിത്ത് (23), പനച്ചിക്കാട് 40 ലക്ഷം കോളനിയിൽ പാറക്കൽ തോട്ടിൽ വീട്ടിൽ (നാട്ടകം മൂലവട്ടം മാടമ്പാട്ട് ഭാഗത്ത് വാടകയ്ക്ക് താമസം) അംജിത്ത്കുമാർ പി.എ (19) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം രാവിലെ നാട്ടകം കോളേജ് ജംഗ്ഷൻ ഭാഗത്ത് വച്ച് ഇവർ ഓടിച്ചു വന്നിരുന്ന പെട്ടി ഓട്ടോറിക്ഷ കെ.എസ്.ആർ.റ്റി.സി ബസിന്റെ പിന്നിൽ ഇടിച്ചത് ബസ്സിന്റെ ഡ്രൈവർ കാരണമാണ് എന്ന് ആരോപിച്ച് ബസ്സിലെ വനിതാ കണ്ടക്ടറെയും, ഡ്രൈവറെയും ചീത്തവിളിക്കുകയും ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിശ്വജിത്തിന് കോട്ടയം ഈസ്റ്റ് സ്റ്റേഷനിലും അംജിത്ത് കുമാറിന് ചിങ്ങവനം സ്റ്റേഷനിലും ക്രിമിനൽ കേസ്…

    Read More »
  • സംസ്കൃതി ഫൗണ്ടേഷൻ കെ.ആർ.നാരായണൻ സ്മാരക അവാർഡ് ബി.സി.എം. കോളേജിന്

    കോട്ടയം: സംസ്കൃതി ഫൌണ്ടേഷന്റെ കെ.ആർ. നാരായണൻ സ്മാരക അവാർഡ് കോട്ടയം ബി.സി.എം. കോളജിന് നൽകുവാൻ തീരുമാനിച്ചതായി അവാർഡ് കമ്മിറ്റി ചെയർപേഴ്സൺ പ്രൊഫ. ഡോ.റോസമ്മ സോണി, സംസ്കൃതി ഫൌണ്ടേഷൻ സെക്രട്ടറി പ്രൊഫ. ഡോ. ഷാജി ജോസഫ്, സംസ്കൃതി ഫൌണ്ടേഷൻ പി.ആർ.ഒ. റോസ് ജോസ് നെടിയകാല എന്നിവർ അറിയിച്ചു. കെ.ആർ. നാരായണൻ സ്മാരക പുരസ്കാര വിതരണം അദ്ദേഹത്തിന്റെ പതിനെട്ടാം ചരമവാർഷിക ദിനമായ നവംബർ 9ന് ബി.സി.എം കോളേജ് ആഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൽ സഹകരണവകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. സംസ്കൃതി ഫൌണ്ടേഷൻ പ്രസിഡന്റ് അഡ്വ. ടി. വി. സോണിയുടെ അധ്യക്ഷതയിൽ ചേരുന്ന പുരസ്കാരദാന സമ്മേളനം ഉദ്ഘാടനവും അനുഗ്രഹപ്രഭാഷണവും പരിശുദ്ധ ബസ്സലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ നിർവഹിക്കും. കെ.ആർ.നാരായണൻ അനുസ്മരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നടത്തും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നിർവഹിക്കും. മോൻസ് ജോസഫ് എം. എൽ.എ. കോട്ടയം രൂപത വികാരി ജനറൽ ഫാ.മൈക്കിൾ വെട്ടിക്കാട്ട് എന്നിവർ പ്രസംഗിക്കുന്നതാണ്. പ്രൊഫ.…

    Read More »
  • കൊല്‍ക്കത്ത- അഗര്‍ത്തല യാത്ര 31 ല്‍ നിന്ന് 10 മണിക്കൂറാകും; ബംഗ്ലാദേശ് വഴി ബൈപ്പാസ് പദ്ധതിയുമായി ഇന്ത്യ

    അഗര്‍ത്തല: കൊല്‍ക്കത്ത അഗര്‍ത്തല ട്രെയിന്‍ യാത്രാസമയം 31 മണിക്കൂറില്‍നിന്ന് വെറും 10 മണിക്കൂറായി കുറയുന്ന പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്. കൊല്‍ക്കത്തയില്‍നിന്ന് ബംഗ്ലാദേശിലെ ധാക്ക വഴി അഗര്‍ത്തയിലേക്കുള്ള യാത്ര ആരംഭിക്കുന്നതോടെയാണ് യാത്രാ സമയം 10 മണിക്കൂറായി കുറയുക. നിലവില്‍ കൊല്‍ക്കത്തയില്‍നിന്ന് സിലിഗുരി – ഗുവാഹത്തി വഴി യാത്ര ചെയ്താണ് അഗര്‍ത്തയിലേക്ക് എത്താനാവുക. എന്നാല്‍ ബംഗ്ലാദേശിലൂടെയുള്ള പാത യാത്രയ്ക്കായി തുറന്നാല്‍ കൊല്‍ക്കത്ത – ധാക്ക – അഖൗറ വഴി അഗര്‍ത്തലയിലേക്ക് നേരിട്ട് എത്താനാകും. നിലവില്‍ കൊല്‍ക്കത്തയില്‍ നിന്ന് 1600 കിലോമീറ്റര്‍ സഞ്ചരിച്ച് വേണം അഗര്‍ത്തലയിലേക്ക് എത്താന്‍. എന്നാല്‍, ധാക്ക വഴിയുള്ള ദൂരം 550 കിലോമീറ്റര്‍ മാത്രമാണ്. ത്രിപുരയിലെ അഗര്‍ത്തല നഗരത്തെയും ബംഗ്ലാദേശിലെ അഖൗറയെയും ബന്ധിപ്പിക്കുന്ന ബോര്‍ഡര്‍ റെയില്‍ ലിങ്കിന്റെ ഉദ്ഘാടനമാണ് ഇരുരാജ്യങ്ങളിലെയും പ്രധാന മന്ത്രിമാര്‍ സംയുക്തമായി നിര്‍വഹിച്ചത്. 15 കിലോമീറ്ററാണ് ഈ പാതയുടെ ദൈര്‍ഘ്യം. 2010 ലായിരുന്നു അഗര്‍ത്തല – അഖൗറ റെയില്‍വേ പ്രൊജക്ട് ആദ്യം ചര്‍ച്ചയാകുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയും ബംഗ്ലാദേശും…

    Read More »
  • വിജയ് ഉടന്‍ രാഷ്ട്രീയത്തിലേക്ക്: ‘ലിയോ’ വേദിയില്‍ പ്രഖ്യാപനവുമായി അര്‍ജുന്‍

    ചെന്നൈ: നടന്‍ വിജയ്യുടെ രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ ഒരിക്കല്‍ക്കൂടി ആളിക്കത്തിച്ച് തമിഴ് ചിത്രം ‘ലിയോ’യുടെ വിജയാഘോഷം. ചെന്നൈ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ വിജയാഘോഷച്ചടങ്ങിനിടെ, ‘ലിയോ’യില്‍ വില്ലന്‍ വേഷം അവതരിപ്പിച്ച സൂപ്പര്‍താരം അര്‍ജുനാണ് വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് വീണ്ടും സൂചന നല്‍കിയത്. വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന്, അദ്ദേഹം വേദിയിലിരിക്കെ അര്‍ജുന്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 17ന് റിലീസ് ചെയ്ത ‘ലിയോ’ 600 കോടി ക്ലബ്ബിലേക്ക് അടുക്കുമ്പോഴാണ്, വിജയിന്റെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചര്‍ച്ചയാകുന്നത്. ”കുട്ടിക്കാലം മുതല്‍ വിജയിനെ ശ്രദ്ധിക്കുന്നതാണ്. വളരെ നാണംകുണുങ്ങിയായ ഒരു മനുഷ്യന്‍. പക്ഷേ ഇന്ന് തമിഴ് സിനിമയെ എന്നല്ല, ഇന്ത്യന്‍ സിനിമയെത്തന്നെ വിസ്മയിപ്പിക്കുന്ന തലത്തിലേക്ക് അദ്ദേഹം വളര്‍ന്നിരിക്കുന്നു. എന്നും ലാളിത്യം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് വിജയ്. നടന്‍മാരില്‍ ശിവാജി ഗണേശനു ശേഷം ഇത്രയും സമയനിഷ്ഠ പുലര്‍ത്തുന്ന മറ്റൊരാളില്ല. എത്രയോ വര്‍ഷങ്ങളായി നിശബ്ദത എന്ന ആയുധം അദ്ദേഹം തന്റെ ആവനാഴിയില്‍ സൂക്ഷിച്ചുവച്ചിരിക്കുന്നു. പ്രതികരിക്കണമെന്നു തോന്നുമ്പോഴെല്ലാം അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്. വിജയ് ഉടന്‍ തന്നെ…

    Read More »
  • ഇന്‍ഡക്ഷന്‍ കുക്കറാണോ ഉപയോഗിക്കുന്നത്? മാര്‍ഗനിര്‍ദേശവുമായി കെഎസ്ഇബി

    തിരുവനന്തപുരം: പാചകത്തിന് ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കാത്തവര്‍ ചുരുക്കമായിരിക്കും. കൂടുതല്‍ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങള്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കര്‍ അനുയോജ്യമല്ല എന്നാണ് കെഎസ്ഇബി നല്‍കുന്ന മുന്നറിയിപ്പ്. ”1500-2000 വാട്സ് ആണ് സാധാരണ ഇന്‍ഡക്ഷന്‍ സ്റ്റൗവിന്റെ പവര്‍ റേറ്റിംഗ്. അതായത് ഒരു മണിക്കൂര്‍ ഉപയോഗിക്കുമ്പോള്‍ 1.5 മുതല്‍ 2 യൂണിറ്റ് വരെ വൈദ്യുതി ചെലവാകും. അതിനാല്‍ കൂടുതല്‍ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങള്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കര്‍ അനുയോജ്യമല്ല. കുക്കറിന്റെ പ്രതലത്തില്‍ കാണിച്ചിരിക്കുന്ന വൃത്തത്തിനേക്കാള്‍ കുറഞ്ഞ അടി വട്ടമുള്ള പാത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക. പാചകത്തിന് ആവശ്യമുള്ള അളവില്‍ മാത്രം വെള്ളം ഉപയോഗിക്കുക. വെള്ളം തിളച്ചതിന് ശേഷം ഇന്‍ഡക്ഷന്‍ കുക്കറിന്റെ പവര്‍ കുറയ്ക്കാവുന്നതാണ്. പാചകത്തിന് പാത്രം വച്ചതിനു ശേഷം മാത്രം ഇന്‍ഡക്ഷന്‍ കുക്കര്‍ ഓണ്‍ ചെയ്യുക. അതുപോലെ സ്വിച്ച് ഓഫ് ചെയ്തതിനു ശേഷം മാത്രം പാത്രം മാറ്റുക.”- കെഎസ്ഇബിയുടെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

    Read More »
  • വിദ്യാര്‍ഥിയെ പൊലീസ് സ്റ്റേഷനില്‍ മര്‍ദിച്ചെന്ന് പരാതി; ഇടുപ്പെലിന് പൊട്ടല്‍

    എറണാകുളം: വാഹന പരിശോധനയുടെ പേരില്‍ വിദ്യാര്‍ഥിയെ സ്റ്റേഷനില്‍ കൊണ്ടു പോയി മര്‍ദിച്ചതായി പരാതി. ഇടുപ്പെല്ലിനു പൊട്ടലേറ്റ വിദ്യാര്‍ഥിയെ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലാ പൊലീസിനെതിരെയാണു പരാതി. വളയന്‍ചിറങ്ങര കണിയാക്കപറമ്പില്‍ മധുവിന്റെയും നിഷയുടെയും മകന്‍ നെല്ലിക്കുഴി ഇന്ദിരാഗാന്ധി പോളിടെക്‌നിക് കോളജ് മെക്കാനിക്കല്‍ വിഭാഗം ഒന്നാം വര്‍ഷം വിദ്യാര്‍ഥി കെ.എം. പാര്‍ഥിപനാണു (18) മര്‍ദനമേറ്റത്. 29 നു രാവിലെയായിരുന്നു സംഭവം. കൂട്ടുകാരനെ കാണാന്‍ കാറില്‍ പാലയിലേക്കു പോയതാണ്. കൈ കാണിച്ചിട്ടും നിര്‍ത്തിയില്ലെന്ന് ആരോപിച്ചു വിദ്യാര്‍ഥിയെ പൊലീസ് പിന്തുടര്‍ന്നു പിടികൂടി സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്നു 2 പൊലീസുകാര്‍ മര്‍ദിച്ചെന്നാണു പരാതി. കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ സംഭവത്തില്‍ കെ.എം. പാര്‍ഥിപനെതിരെ കേസെടുത്തു വിടുകയായിരുന്നുവെന്നും മര്‍ദിച്ചിട്ടില്ലെന്നും എസ്എച്ച്ഒ കെ.പി. ടോംസണ്‍ പറഞ്ഞു. ലൈസന്‍സില്ലാതെയാണു വിദ്യാര്‍ഥി കാര്‍ ഓടിച്ചത്. കാറില്‍ ഫിലിം ഒട്ടിച്ചിരുന്നു. തെന്നി വീണെന്നു പറഞ്ഞു പാര്‍ഥിപന്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഡോക്ടറെ കണ്ടു കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തിയാണു മടങ്ങിയത്. ജനറല്‍ ആശുപത്രിയില്‍ നിന്ന് ഇതുസംബന്ധിച്ച…

    Read More »
  • കാലിക്കറ്റിലെ എസ്എഫ്ഐ കോട്ടകളില്‍ വിള്ളല്‍; തേരോട്ടവുമായി കെ.എസ്.യു.

    കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് കീഴിലെ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റവുമായി കെ.എസ്.യു. കാലങ്ങളായി എസ്.എഫ്.ഐ. യൂണിയന്‍ ഭരിച്ചിരുന്ന പല കോളജുകളും കെ.എസ്.യുവും എം.എസ്.എഫും ഇരുവരും ചേര്‍ന്ന സഖ്യവും പിടിച്ചടക്കി. താരതമ്യേന കനത്ത തിരിച്ചടിയാണ് യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളജുകളില്‍ എസ്.എഫ്.ഐയുടേത്. പാലക്കാട് ജില്ലയില്‍ തൃത്താല ഗവണ്‍മെന്റ് കോളജ്, പാട്ടാമ്പി ഗവ. കോളജ്, ഗവ. വിക്ടോറിയ കോളജ്, ഒറ്റപ്പാലം എന്‍.എസ്.എസ്. കോളജ്, നെന്മാറ എന്‍.എസ്.എസ്. കോളജ്, പറക്കുളം എന്‍.എസ്.എസ്. കോളജ്, പടിഞ്ഞാറങ്ങാടി മൈനോരിറ്റി കോളജ്, ആനക്കര എ.ഡബ്ല്യൂ.എച്ച്. കോളജ്. പട്ടാമ്പി ലിമന്റ് കോളജ് എന്നിവിടങ്ങളില്‍ കെ.എസ്.യു. സഖ്യം വിജയിച്ചു. മലപ്പുറം മഞ്ചേരി എന്‍.എസ്.എസ്. കോളജ്, തൃശ്ശൂര്‍ സെന്റ് തോമസ് കോളജ്, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ്, വയനാട് സുല്‍ത്താന്‍ ബത്തേരി അല്‍ഫോന്‍സ കോളജ്, കോഴിക്കോട് താമരശ്ശേരി ഐ.എച്ച്.ആര്‍.ഡി. കോളജ്, അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ കോളജ്, വയനാട് ബത്തേരി സെന്റ് മേരീസ് കോളജ്, മലപ്പുറം അംബേദ്കര്‍ കോളജ്, കോഴിക്കോട് നാദാപുരം ഗവ. കോളജ് എന്നിവിടങ്ങളിലും…

    Read More »
  • വിദ്യാര്‍ഥികള്‍ പിന്നാലെ ഓടിയിട്ടും നിര്‍ത്തിയില്ല; ബസ് തടഞ്ഞ് രമ്യാ ഹരിദാസ്

    തൃശൂര്‍: വിദ്യാര്‍ഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ് തടഞ്ഞു നിര്‍ത്തി രമ്യാ ഹരിദാസ് എം.പി. വിദ്യാര്‍ഥികള്‍ പിന്നാലെ ഓടിയിട്ടും ബസ് നിര്‍ത്താതെ പോയതോടെയാണ് എം.പിയുടെ ഇടപെടല്‍. തൃശൂര്‍ പെരുമ്പിലാവിലാണ് സംഭവം. കോളജിന് മുന്നില്‍ ഒരു ബസും നിര്‍ത്തില്ലെന്ന വിദ്യാര്‍ഥികള്‍ പരാതി പറഞ്ഞതിന് പിന്നാലെ വിദ്യാര്‍ഥികള്‍ക്കൊപ്പം റോഡില്‍ നിന്ന് ബസ് തടഞ്ഞു നിര്‍ത്തി വിദ്യാര്‍ഥികളെ കയറ്റുകയായിരുന്നു. എന്നാല്‍, ഇതു വഴി വന്ന ഒരു ബസ് ജീവനക്കാര്‍ അത് ദീര്‍ഘദൂര ബസ്സാണെന്നും വിദ്യാര്‍ഥികളെ കയറ്റാനാകില്ലെന്നും പറഞ്ഞതോടെ രംഗം വഷളായി. തുടര്‍ന്ന് നാട്ടുകാരും പൊതുപ്രവര്‍ത്തകരും ഓട്ടോ തൊഴിലാളികളും പ്രശ്‌നത്തില്‍ ഇടപെട്ടു. എം.പിയോട് ബസിലെ ജീവനക്കാരന്‍ കയര്‍ത്തു സംസാരിച്ചത് ചെറിയ സംഘര്‍ഷത്തിനിടയാക്കുകയും ചെയ്തു. പിന്നീട് പൊലീസിനെ വിളിച്ചുവരുത്തിയാണ് വിദ്യാര്‍ഥികളെ ബസില്‍ കയറ്റിയത്. ഒടുവില്‍ ബസ് ജീവനക്കാരന്‍ എം.പിയോട് മാപ്പ് പറഞ്ഞ് പ്രശ്‌നം പരിഹരിച്ചു.  

    Read More »
  • കേരള ജ്യോതി പുരസ്കാരത്തിന് കഥാകൃത്ത് ടി പത്മനാഭന്

    തിരുവനന്തപുരം: ഈ വർഷത്തെ കേരള ജ്യോതി പുരസ്കാരത്തിന് കഥാകൃത്ത് ടി പത്മനാഭൻ അർഹനായി. സാഹിത്യമേഖലയിലെ സമ​ഗ്രസംഭാവനക്കാണ് ടി പത്മനാഭന് അം​ഗീകാരം ലഭിച്ചിരിക്കുന്നത്. കേരള പ്രഭ പുരസ്ക്കാരത്തിന് ജസ്റ്റിസ് (റിട്ട.) ഫാത്തിമ ബീവി, സൂര്യ കൃഷ്ണമൂർത്തി എന്നിവരും കേരള ശ്രീ പുരസ്കാരത്തിന് പുനലൂർ സോമരാജൻ ( സാമൂഹ്യ സേവനം), വി പി ഗംഗാധരൻ (ആരോഗ്യം), രവി ഡി സി (വ്യവസായ – വാണിജ്യം), കെ എം ചന്ദ്രശേഖരൻ (സിവിൽ സർവ്വീസ്), പണ്ഡിറ്റ് രമേശ് നാരായൺ (കല) എന്നിവരെയും തെരഞ്ഞെടുത്തു. അടൂർ ഗോപാലകൃഷ്ണൻ, കെ ജയകുമാർ, ഡോ. ജോർജ് ഓണക്കൂർ എന്നിവരടങ്ങിയ അവാർഡ് സമിതിയാണ് പുരസ്കാര ജേതാക്കളെ തീരുമാനിച്ചത്. സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്കാരമാണ് കേരള പുരസ്കാരം.

    Read More »
Back to top button
error: