NEWS

  • 12 വർഷമായി ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി പോലീസ് പിടിയിൽ

    ഗാന്ധിനഗർ: 12 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന കൊലക്കേസിലെ പ്രതി പോലീസിന്റെ പിടിയിലായി. വേളൂർ അരങ്ങത്തുമാലി വീട്ടിൽ സുലൈമാൻ (54) എന്നയാളാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പിടിയിലാവുന്നത്. 2007ൽ പെരുമ്പായിക്കാട് സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച ഇയാൾ ഹൈക്കോടതിയിൽ നിന്നും ശിക്ഷാ കാലാവധി 10 വർഷമായി കുറച്ചു വാങ്ങിയശേഷം ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. ഇത്തരത്തിൽ കോടതി ശിക്ഷ വിധിച്ചതിനുശേഷം ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതികളെ പിടികൂടുന്നതിന് വേണ്ടി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ ആലപ്പുഴയിൽ നിന്നും പിടികൂടുകയായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി കെ, എസ്.ഐ സുധി കെ.സത്യപാലൻ, സി.പി.ഓ മാരായ മധു റ്റി.എം സുജിത്ത് ആർ.നായർ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.

    Read More »
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം, ഫോണിലേക്ക് അശ്ലീല മെസ്സേജുകൾ അയച്ച് ശല്യപ്പെടുത്തി; പോക്സോ കേസിൽ മധ്യവയസ്കൻ കോട്ടയത്ത് അറസ്റ്റിൽ

    കോട്ടയം: പോക്സോ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വലിയങ്ങാടി ഭാഗത്ത് ചില്ലക്കാട്ടു വീട്ടിൽ ജേക്കബ് ചെറിയാൻ (53) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയും ഫോണിലേക്ക് അശ്ലീല മെസ്സേജുകൾ അയച്ച് ശല്യപ്പെടുത്തുകയുമായിരുന്നു. പരാതിയെത്തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

    Read More »
  • മധ്യവയസ്കയോട് അപമര്യാദയായി പെരുമാറിയ കേസിൽ 51കാരൻ വൈക്കത്ത് അറസ്റ്റിൽ

    വൈക്കം: മധ്യവയസ്കയോട് അപമര്യാദയായി പെരുമാറിയ കേസിൽ 51 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം പുളിഞ്ചുവട് തറകണ്ടത്തിൽ വീട്ടിൽ ബിജുമോൻ ടി.കെ(51)എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മധ്യവയസ്കയായ സ്ത്രീയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇവരുടെ പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഓ രാജേന്ദ്രൻ നായർ, എസ്.ഐ ഷിബു വർഗീസ്, വിജയപ്രസാദ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

    Read More »
  • വാക്കുതർക്കത്തെത്തുടർന്ന് വിരോധം, 49കാരനെ വാക്കത്തികൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമം; മധ്യവയസ്കൻ ഈരാറ്റുപേട്ട പോലീസി​ന്റെ പിടിയിൽ

    ഈരാറ്റുപേട്ട: കൊലപാതകശ്രമ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ അടിവാരം ഭാഗത്ത് പള്ളിക്കുന്നേൽ വീട്ടിൽ സണ്ണി തോമസ് (53) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രിയോടുകൂടി അടിവാരം ഭാഗത്തുള്ള ഷാപ്പിന് സമീപം വച്ച് പൂഞ്ഞാർ പെരിങ്ങുളം സ്വദേശിയായ 49 കാരനെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സണ്ണി തോമസും പെരിങ്ങുളം സ്വദേശിയുമായി ആ ദിവസം വൈകിട്ട് വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് സണ്ണി തോമസ് പെരിങ്ങുളം സ്വദേശിയെ രാത്രിയിൽ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.ഐ വിഷ്ണു വി.വി, ഷാബുമോൻ ജോസഫ്, അനിൽവർഗീസ്, അംസു, സി.പി.ഓ മാരായ ജിനു, സന്ദീപ് രവീന്ദ്രൻ, മനോജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

    Read More »
  • അടിപിടി, കൊലപാതക ശ്രമം തുടങ്ങി നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി കോട്ടയം ജില്ലയിൽനിന്നു പുറത്താക്കി

    കോട്ടയം: ഗാന്ധിനഗർ പെരുമ്പായിക്കാട് നട്ടാശ്ശേരി ലക്ഷം വീട് കോളനി ഭാഗത്ത്‌ കണിയാംപറമ്പിൽ വീട്ടിൽ കൊച്ചു കണ്ണൻ എന്ന് വിളിക്കുന്ന കണ്ണൻ (32) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് ഗാന്ധിനഗർ, ഏറ്റുമാനൂർ, എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതക ശ്രമം തുടങ്ങിയ കേസുകൾ നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

    Read More »
  • ‘ഫീനിക്സ്:’ മിഥുൻ മാനുവൽ തോമസിന്റെ രചനയിൽ വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലറിന്റെ ട്രെയിലർ വൻ ഹിറ്റ്, ചിത്രം നവംബർ 17ന് തിയേറ്ററുകളിൽ

    ‘ഗരുഡന്റെ‘ വൻ വിജയത്തിന് ശേഷം മിഥുൻ മാനുവൽ തിരക്കഥ ഒരുക്കുന്ന  ചിത്രമാണ് ‘ഫീനിക്സ്.’ ഹൊറർ ത്രില്ലർ മൂഡിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മിഥുന്റെ പ്രധാന സഹായി വിഷ്ണു ഭരതനാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം വ്യത്യസ്തമായ ഒരു പുതിയ കാഴ്ച്ചാനുഭവം നൽകുമെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. അർത്ഥസമ്പുഷ്ടമായ ബൈബിൾ വചനങ്ങളിലൂടെ എത്തുന്ന ട്രയിലർ ആകാംക്ഷയും, കൗതുകവും പ്രദാനം  ചെയ്യുന്നു. പലരംഗങ്ങളുടെയും പിന്നിൽ നിരവധി ദുരൂഹതകൾ ഒളിഞ്ഞിരിക്കുന്നതിന്റെ സൂചനയും നൽകുന്നു. അനൂപ് മേനോൻ, അജു വർഗീസ്, ചന്തുനാഥ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. 21 ഗ്രാംസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘ഫീനിക്‌സ്’. മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ച സൂപ്പർ ഹിറ്റ് ചിത്രം ‘അഞ്ചാം പാതിരാ’യുടെ സംവിധായകനും തിരക്കഥാകൃത്തും കൂടിയായ മിഥുൻ മാനുവൽ തോമസിന്റേതാണ് ഈ ചിത്രത്തിന്റ തിരക്കഥ…

    Read More »
  • മോഷണം വ്യാപകം, വീടിന്റെ വാതിൽ തകർത്ത്  ഉറങ്ങിക്കിടന്ന സ്ത്രീകളുടെ സ്വർണാഭരണങ്ങൾ കവർന്നു

       വടകര: ചോമ്പാലയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന സ്ത്രീകളുടെ സ്വർണാഭരണങ്ങൾ കവർന്നു. ബ്ലോക്ക് ഓഫീസിനു പിന്നിൽ റെയിൽവെ ട്രാക്കിനു സമീപം നടുക്കണ്ടി ഫൗസിയ, സഹോദരി സുഹറ എന്നിവരുടെ കഴുത്തിലെ രണ്ടര പവനോളം തൂക്കമുള്ള മാലകളാണ് കവർന്നത്. ട്രെയിൻ കടന്നുപോവുമ്പോഴുള്ള ശബ്ദത്തിന്റെ മറവിൽ വീടിന്റെ പിൻഭാഗം വാതിൽ തള്ളിത്തുറന്ന് അകത്ത് കടന്ന മോഷ്ടാവ് മാലകൾ കവരുകയായിരുന്നു. വീട്ടുകാർ ഞെട്ടിയുണർന്നപ്പോഴേക്കും മോഷ്ടാവ് പിന്നിലെ വാതിൽ വഴി തന്നെ രക്ഷപ്പെട്ടു. സ്ത്രീകളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ പരിസരമാകെ തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ചോമ്പാല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനിടെ വടകര നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ  നിരവധി കടകളിൽ മോഷണം നടന്നു. മാത്രമല്ല സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും വർദ്ധിച്ചു വരുന്നു. ഇത് കണ്ടുപിടിക്കാനും തടയാനുമായി വടകര നഗരം സി.സി.ടി.വി നിരീക്ഷണത്തിലാക്കുന്നു. ഇതിന്റെ ആദ്യഘട്ടമായി കെ.കെ രമ എം.എൽ.എ വിളിച്ചുചേർത്ത ആലോചനായോഗം മർച്ചന്റ് അസോസിയേഷൻ ഹാളിൽ ഇന്ന് നടന്നു. നഗരഹൃദയത്തിൽ മാർക്കറ്റിൽ മുൻപ് മോഷണത്തിനിടെ കൊലപാതകം നടന്ന ഘട്ടത്തിൽതന്നെ…

    Read More »
  • വിവാദങ്ങൾക്കും വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങൾക്കും ഒടുവിൽ സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനായി സുരേഷ് ​ഗോപി ചുമതലയേറ്റു

       ഒടുവിൽ സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപി ചുമതലയേറ്റു. മൂന്നു വർഷത്തേക്കാണ് നിയമം. ചുമതലയേറ്റ വിവരം സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് പങ്കുവച്ചത്. കൊൽക്കത്തയിലെത്തി ചുമതല ഏറ്റതിനു പിന്നാലെ സുരേഷ് ​ഗോപി ഇൻസ്റ്റിറ്റ്യൂട്ട് കൗൺസിലുമായും കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയവുമായും ധനമന്ത്രാലയവുമായും ചർച്ചകൾ നടത്തി. ഇൻസ്റ്റിറ്റ്യൂട്ടിന് ഉള്ളിൽ നിന്നുള്ള സെൽഫിയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. മാസങ്ങൾക്ക് മുൻപാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ സുരേഷ് ​ഗോപിയെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിക്കുന്നത്. നിയമനക്കാര്യം അറിയിക്കാത്തതിലുള്ള അതൃപ്തി താരം വ്യക്തമാക്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വീണ്ടും സ്ഥാനാർഥിയാകും എന്നു പ്രതീക്ഷിച്ചിരിക്കെയായിരുന്നു നിയമനം. ശമ്പളമുള്ള ജോലിയല്ലെന്നും പൂർണമായും രാഷ്ട്രീയക്കാരനായി തുടരാൻ സാധിക്കുമെന്നും അനുരാഗ് ഠാക്കൂർ ഉറപ്പു നൽകിയതിനാലാണു ചുമതലയേറ്റെടുക്കുന്നതെന്ന് അടുത്തിടെ സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.

    Read More »
  • ബഹ്റയുടെ ‘തുഗ്ലക്ക് പരിഷ്ക്കാരം’ തിരുത്തി, സംസ്ഥാനത്ത് പൊലിസ് സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാർക്ക് തിരിച്ചു നൽകുന്നു

      തിരുവനന്തപുരം: സംസ്ഥാനത്ത് പൊലിസ് സ്റ്റേഷനുകളുടെ ഘടനയിൽ വീണ്ടും മാറ്റം വരുന്നു. മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ കൊണ്ടുവന്ന ‘തുഗ്ലക്ക്  പരിഷ്ക്കാരം’ ചവറ്റുകൊട്ടയിൽ എറിഞ്ഞു കൊണ്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ ചുമതല ഇൻസ്പെക്ടര്‍മാരിൽ നിന്നും എസ്.ഐമാർക്ക് തിരിച്ചു നൽകും. സ്റ്റേഷൻ ഭരണം ഇൻസ്പെക്ടർമാർക്ക് നൽകിയ ഒന്നാം പിണറായി സർക്കാരിന്റെ പരിഷ്ക്കാരം പാളിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പുനഃരാലോചന. 2018 നവംബർ ഒന്നിനായിരുന്നു അന്നത്തെ പൊലിസ് മേധവി ലോക്നാഥ് ബെഹ്റയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒന്നാം പിണറായി സർക്കാരിന്റെ പൊലിസ് പരിഷ്ക്കരണം നടന്നത്. സംസ്ഥാനത്ത 472 പൊലിസ് സ്റ്റേഷനുകളുടെ ഭരണം എസ്.ഐമാരിൽ നിന്നും ഇൻസ്പെക്ടർമാർക്ക് കൈമാറി. എസ്.ഐമാരുടെ തസ്തിക ഇൻസ്പെക്ടർ റാങ്കിലേക്ക് ഉയർത്തുകയും 218 പേർക്ക് കൂട്ടത്തോടെ സ്ഥാനകയറ്റം നൽകുകയും ചെയ്തു. സ്റ്റേഷൻ പ്രവർത്തനം കുറേക്കൂടി കാര്യക്ഷമാക്കാൻ ഇൻസ്പെക്ടർമാർക്ക് കഴിയുമെന്നായിരുന്നു അന്നത്തെ വിലയിരുത്തൽ.   ഇതോടെ രണ്ട് സ്റ്റേഷന്റെ ചുമതല നോക്കിയിരുന്ന സര്‍ക്കിള്‍ ഇൻസ്‍പെക്ടർമാർ ഒരു സ്റ്റേഷന്റെ ചുമതലയിലേക്ക് ഒതുങ്ങി. പക്ഷെ പരിഷ്ക്കരണം കൊണ്ട് വേണ്ടത്ര…

    Read More »
  • മൂന്ന് പേർ സഞ്ചരിച്ച സ്കൂട്ടർ 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് 2 വിദ്യാർത്ഥികൾ മരിച്ചു, ഒരാളുടെ നില അതീവ ഗുരുതരം

        കോഴിക്കോട് ആനകല്ലുംപാറ വളവിൽ ഇരുചക്ര വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർ അപകടത്തിൽ പെട്ടു. ഇവരിൽ രണ്ട് പേർ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരമാണ്. മലപ്പുറം കൊണ്ടോട്ടി ഇ എം ഇ എ കോളജിലെ ബിരുദ വിദ്യാർത്ഥികളായ അസ്‌ലം, അർഷദ് എന്നിവരാണ് മരിച്ചത്. മലപ്പുറം വേങ്ങര സ്വദേശികളാണ് ഇവർ. ഇവർക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ഡാനിയേൽ ഇപ്പോൾ കോഴിക്കോട് കെ എം സി ടി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇറക്കത്തിൽ ഇരുചക്ര വാഹനത്തിന്റെ നിയന്ത്രണം വിട്ട് അമ്പത് അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരാണ് താഴ്ചയിലേക്ക് ഇറങ്ങി അപകടത്തിപെട്ടവരെ ആശുപത്രിയിലാക്കിയത്. അപകടത്തിന് ശേഷം നാട്ടുകാർ നടത്തിയ തിരച്ചിലിൽ താഴെയുള്ള തോട്ടിലാണ് മൂന്ന് പേരെയും പരിക്കേറ്റ് കിടന്ന നിലയിൽ കണ്ടെത്തിയത്. കുത്തനെയുള്ള കാട് വെട്ടിത്തെളിച്ച് നാട്ടുകാർ മൂന്ന് പേരെയും മുകളിലേക്ക് എത്തിച്ചു. മൂന്ന് പേരും ആനക്കല്ലുംപാറ വെള്ളച്ചാട്ടം കാണാൻ പോയതാണെന്നാണ് വിവരം.

    Read More »
Back to top button
error: