
ചങ്ങനാശ്ശേരി: തടികയറ്റി വന്ന ലോറിയും കാറും എംസി റോഡിൽ തുരുത്തി ഫൊറോനപള്ളിക്കു സമീപം കൂട്ടിയിടിച്ച് യുവതി മരിച്ചു. കാറിൽ സഞ്ചരിച്ചിരുന്ന കൊല്ലം കൊട്ടാരക്കര ഇടയ്ക്കിടം രാജേഷ് ഭവനിൽ (ചീക്കോലിൽ) നീതു (33) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് രഞ്ജിത് (34), മകൾ ജാനകി (4) എന്നിവർക്കു പരുക്കേറ്റു. മൂന്നു പേരെയും ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നീതുവിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ പുലർച്ചെ ഒന്നരയ്ക്കാണ് അപകടം.
രഞ്ജിത്തും മകള്‍ ജാനകിയും ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചങ്ങനാശേരി ഭാഗത്തുനിന്നു വന്ന ലോറിയും കോട്ടയം ഭാഗത്തുനിന്നു വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിനു ഭാഗിക നാശം സംഭവിച്ചു.
നീതുവിന്‍റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ചങ്ങനാശേരി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു