India

  • അയൽവാസിയുടെ നായ പ്രശ്നക്കാരൻ, ക്ഷുഭിതനായ ഡെപ്യൂട്ടി തഹസിൽദാർ അരിവാളുമായി ആക്രമിക്കാനെത്തി;  അന്വേഷണവുമായി പൊലീസ്

      അയൽവാസിയുടെ വളർത്തുനായ തുടർച്ചയായി കുരയ്ക്കുകയും തൻ്റെ മക്കളെ കടിക്കുകയും ചെയ്തതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ അരിവാളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അന്വേഷണവുമായി പൊലീസും രംഗത്തെത്തി. തമിഴ്നാട്ടിലെ കല്ലകുറിശ്ശി മാരിയമ്മൻ കോവിൽ തെരുവിലാണ് സംഭവം. ഇവിടുത്തെ താമസക്കാരനായ കൊളഞ്ഞിയപ്പൻ്റെ വളർത്തുനായ തെരുവ് നായ്ക്കളെ കണ്ട് കുരച്ചു. നായ തുടർച്ചയായി കുരയ്ക്കുന്നതിനെച്ചൊല്ലി  കൊളഞ്ഞിയപ്പനുമായി അയൽവാസിയായ, സോണൽ ഡെപ്യൂട്ടി തഹസിൽദാർ ശിലംബരശൻ വഴക്കിടുകയായിരുന്നു. കഴിഞ്ഞ ദിവസം കയ്യിൽ അരിവാളുമായി ഇയാൾ വീട്ടിൽ നിന്ന് റോഡിലൂടെ ഓടുന്നത് വീഡിയോ ദൃശ്യങ്ങളിലും കാണപ്പെട്ടു. ശിലംബരശൻ കൊളഞ്ഞിയപ്പൻ്റെ വീടിനു മുന്നിൽ ഭീഷണി മുഴക്കി. തുടർന്ന് അയൽക്കാരും കുടുംബാംഗങ്ങളും എത്തി ഉദ്യോഗസ്ഥനെ സമാധാനിപ്പിച്ചു. അതോടെയാണ് ശിലംബരശൻ പിൻതിരിഞ്ഞത്. നായയുടെ ശല്യത്തെച്ചൊല്ലി  ഇരു കുടുംബങ്ങളും തമ്മിൽ ഏറെ നാളായി വാക്കേറ്റമുണ്ടായിരുന്നു.  ശിലംബരശൻ്റെ കുട്ടികളെ നായ കടിച്ചതായും ഇതുമായി ബന്ധപ്പെട്ട് ഇയാൾ അയൽവാസിക്ക് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ…

    Read More »
  • രോഹിത് വെമുല കേസില്‍ പുനരന്വേഷണത്തിന് സര്‍ക്കാര്‍; കുടുംബവുമായി രേവന്ത് റെഡ്ഡി കൂടിക്കാഴ്ച നടത്തും

    ഹൈദരാബാദ്: രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി പോലീസ് സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ട് വിവാദമായതിന് പിന്നാലെ പുനരന്വേഷണത്തിന് തെലങ്കാന സര്‍ക്കാര്‍. ക്ലോഷര്‍ റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി രോഹിത്തിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തും. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് തെലങ്കാന ഡി.ജി.പി. രവി ഗുപ്ത വെള്ളിയാഴ്ച പ്രസ്താവനയില്‍ അറിയിച്ചിരുന്നു. കൂടുതല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. തെലങ്കാന പോലീസിന്റെ റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിച്ച് രോഹിത്തിന്റെ അമ്മ രാധിക വെമുലയടക്കം രംഗത്തെത്തിയിരുന്നു. ശനിയാഴ്ചയാണ് രേവന്ത് റെഡ്ഡി, രോഹിത് വെമുലയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തുക. അമ്മ രാധിക വെമുല, സഹോദരന്‍ രാജ വെമുല എന്നിവര്‍ മുഖ്യമന്ത്രിയെ കാണും. രോഹിത്തിന്റെ എസ്.എസ്.എല്‍.സി. രേഖകള്‍ വ്യാജമായിരുന്നെന്നും യഥാര്‍ഥ ജാതിസ്വത്വം വെളിപ്പെടുമെന്ന് ഭയന്നാണ് ആത്മഹത്യയെന്നുമായിരുന്നു ക്ലോഷര്‍ റിപ്പോര്‍ട്ടില്‍ തെലങ്കാന പോലീസ് ഹൈക്കോടതിയെ അറിയിച്ചത്. കേസിലെ പ്രതികളായ അന്നത്തെ ഹൈദരാബാദ് സര്‍വകലാശാല…

    Read More »
  • ഓടുന്ന ട്രെയിനില്‍നിന്ന് വീണ് ഗര്‍ഭിണി മരിച്ചു; അപകടം ബേബിഷവര്‍ ചടങ്ങിന് പോകവേ

    ചെന്നൈ: തമിഴ്നാട്ടിലെ വിരുദാചലത്തിന് സമീപം ട്രെയിനില്‍നിന്ന് വീണ് ഗര്‍ഭിണിയായ യുവതി മരിച്ചു. ചെന്നെ എഗ്മോര്‍- കൊല്ലം എക്സ്പ്രസില്‍ യാത്രചെയ്യുകയായിരുന്ന യുവതിയാണ് അപകടത്തില്‍പ്പെട്ടത്. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഉലുന്തൂര്‍പേട്ടിനും വിരുദാചലത്തിനും ഇടയിലായിരുന്നു അപകടം. ഛര്‍ദിക്കാനായി കസ്തൂരി വാതിലിന് അടുത്തേക്ക് പോയി. ഇതിനിടെ കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന് പുറത്തേക്ക് തെറിക്കുകയുമായിരുന്നു. ബന്ധുക്കള്‍ ഒപ്പമുണ്ടായിരുന്നെങ്കിലും യുവതി ട്രെയിനില്‍നിന്ന് വീണ വിവരം ആദ്യം അറിഞ്ഞിരുന്നില്ല. പിന്നീടാണ് കസ്തൂരി ട്രെയിനില്‍ ഇല്ലെന്ന് മനസ്സിലാക്കിയത്. തുടര്‍ന്ന് ഇവര്‍ ട്രെയിന്‍ നിര്‍ത്തുന്നതിന് ചങ്ങല വലിക്കാന്‍ ശ്രമിച്ചെങ്കിലും ഇത് തകരാറിലായിരുന്നു. തുടര്‍ന്ന് അടുത്ത കമ്പാര്‍ട്ട്മെന്റില്‍ പോയി ചങ്ങലവലിച്ച് ട്രെയിന്‍ നിര്‍ത്തി. അപ്പോഴേയ്ക്ക് ട്രെയിന്‍ എട്ട് കിലോമീറ്ററോളം മുന്നോട്ടുപോയിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പാളത്തിലൂടെ പിറകിലേക്ക് നടന്ന് പരിശോധന നടത്തിയെങ്കിലും കസ്തൂരിയെ കണ്ടെത്താനായില്ല. പിന്നീട് ഇവര്‍ ടെയിനില്‍ വിരുദാചലം സ്റ്റേഷനിലെത്തി റെയില്‍വേ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കൊടുവില്‍, മൂന്നുമണിക്കൂറോളം കഴിഞ്ഞാണ് യുവതി വീണുകിടക്കുന്ന സ്ഥലത്തേക്ക് എത്താന്‍ സാധിച്ചത്.…

    Read More »
  • സസ്‌പെന്‍സ് അവസാനിപ്പിച്ച് കോണ്‍ഗ്രസ്; രാഹുല്‍ റായ്ബറേലിയില്‍, അമേഠിയില്‍ കിഷോരിലാല്‍ ശര്‍മ

    ന്യൂഡല്‍ഹി: നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ സമയം അവസാനിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കെ അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് അവസാനിപ്പിച്ച് കോണ്‍ഗ്രസ്. ദിവസങ്ങള്‍നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് രാഹുല്‍ ഗാന്ധിയെ റായ്ബറേലിയിലും കിഷോരിലാല്‍ ശര്‍മയെ അമേഠിയിലും സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. 2019-ലേതിന് സമാനമായി രാഹുല്‍ ഇത്തവണയും രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ പോകുകയാണ്. നിലവില്‍ വയനാട്ടിലെ സിറ്റിങ് എംപിയായ രാഹുല്‍ ഇത്തവണയും ഇവിടെനിന്ന് ജനവിധി തേടിയിരുന്നു. 2019-ല്‍ വയനാടിന് പുറമെ അമേഠിയിലായിരുന്നു രാഹുല്‍ മത്സരിച്ചത്. എന്നാല്‍, ബിജെപിയുടെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു. സ്മൃതി ഇറാനിക്കെതിരെ ഇത്തവണ നെഹ്റു കുടുംബവുമായി ഏറെ അടുപ്പംപുലര്‍ത്തുന്ന കിഷോരിലാല്‍ ശര്‍മയെ ആണ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. സോണിയ ഗാന്ധിയുടെ സിറ്റിങ് സീറ്റായ റായ്ബറേലിയില്‍ പ്രിയങ്ക മത്സരിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും രാഹുലിനെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് 20-ന് പോളിങ് നടക്കുന്ന റായ്ബറേലിയിലും അമേഠിയിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട സമയം ഇന്ന് മൂന്ന് മണിയോടെ അവസാനിക്കാനിരിക്കെയാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം. റായബറേലിയില്‍ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്ത കിഷോരി ലാല്‍ ശര്‍മ നെഹ്റു…

    Read More »
  • ഇറ്റലിയിലേക്ക് പൊയ്ക്കൂടേ?: രാഹുല്‍ ഗാന്ധിയെ പരിഹസിച്ച്‌ യോഗി ആദിത്യനാഥ്

    മുംബൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇവിടെ പ്രചാരണത്തിനിറങ്ങി സമയം കളയുന്നതെന്തിന്, ഇറ്റലിയിലേക്ക് പൊയ്ക്കൂടേ? എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ ചോദ്യം. മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘രാജ്യം പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുമ്ബോള്‍ രാജ്യം വിട്ട് ഓടുന്ന രാഹുല്‍ ഗാന്ധിയെ അത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. കോവിഡ് വന്നപ്പോള്‍ അദ്ദേഹം ഇറ്റലിയിലേക്ക് പോയി. ഒരു ഭൂകമ്ബമോ വെള്ളപ്പൊക്കമോ മറ്റേതെങ്കിലും ദുരന്തമോ ഉണ്ടായാല്‍ രാഹുല്‍ ഇറ്റലിയിലേക്ക് പോകും. ഇങ്ങനെ ഇറ്റലിയിലേക്ക് ഓടിയൊളിക്കുന്നവർ എന്തിനാണ് ഇവിടെ തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്ത് സമയം കളയുന്നത്. രാജ്യത്തിന് പുറത്തായിരിക്കുമ്ബോള്‍ അദ്ദേഹം ഇന്ത്യയെ വിമർശിക്കുന്നു. തിരികെയെത്തുമ്ബോള്‍ പൈതൃകസ്വത്തായി ലഭിച്ചതാണ് രാജ്യമെന്ന രീതിയിലാണ് രാഹുലിന്റെ പെരുമാറ്റമെന്നും യോഗി ആദിത്യനാഥ് പരിഹസിച്ചു.

    Read More »
  • രാഹുല്‍ ഗാന്ധി വയനാടിന് പുറമെ റായ്ബറേലിയിലും മത്സരിക്കും; മത്സരത്തിനില്ലെന്ന് പ്രിയങ്ക 

    ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാടിന് പുറമെ റായ്ബറേലിയിലും മത്സരിക്കും. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം. രാഹുല്‍ നേരത്തെ മത്സരിച്ചിരുന്ന അമേഠിയില്‍ നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തന്‍ കിഷോരിലാല്‍ ശര്‍മയാണ് സ്ഥാനാര്‍ഥി. സോണിയക്കും രാഹുലിനും വേണ്ടി റായ്ബറേലിയിലും അമേഠിയിലും പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചിരുന്ന നേതാവാണ് കിഷോരിലാല്‍ ശര്‍മ. അമേഠിയിലും റായ്ബറേലിയിലും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ രാഹുല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്നും യുപി പ്രാദേശികനേതാക്കള്‍ സൂചിപ്പിക്കുന്നു.   റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, പ്രിയങ്ക ഇത്തവണയും മത്സരത്തിനില്ല.2004 മുതല്‍ റായ്ബറേയില്‍ നിന്നുള്ള എംപിയായ സോണിയാ ഗാന്ധി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറിയതിന് പിന്നാലെ, റായ്ബറേലി സീറ്റില്‍ പ്രിയങ്ക മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാൽ താൻ മത്സരത്തിനില്ലെന്ന് അവർ തന്നെ അറിയിക്കുകയായിരുന്നു.

    Read More »
  • യോഗി ആദിത്യനാഥിന്റെ ഡീപ്ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സംഭവം: പ്രതി പിടിയില്‍

    ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഡീപ്ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയിലായി. നോയിഡയിലെ ബരോള നിവാസി ശ്യാം കിഷോര്‍ ഗുപ്തയാണ് ഉത്തര്‍പ്രദേശ് പൊലീസ് സ്പെഷ്യല്‍ ടാസക് ഫോഴ്സിന്റെ പിടിയിലായത്.  ജനങ്ങളില്‍ വിദ്വേഷം നിറയ്ക്കുന്നതും, ദേശവിരുദ്ധത ശക്തിപ്പെടുത്തുന്നതുമായ ഉള്ളടക്കമായിരുന്നു വീഡിയോയിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസമാണ് യോഗി ആദിത്യനാഥിന്റെ പേരില്‍ ഡീപ്ഫേക്ക് വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചത്. shyamguptarpswa എന്ന എക്സ് അക്കൗണ്ടിലൂടെയായിരുന്നു ദേശവിരുദ്ധ ഉള്ളടക്കങ്ങള്‍ പ്രചരിച്ചിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശ്യാം ഗുപ്ത പിടിയിലാവുകയായിരുന്നു.

    Read More »
  • ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന 38കാരനായ പ്രതിയുടെ വയറ്റില്‍ മൊബൈല്‍ ഫോണ്‍, ശസ്ത്രക്രിയയിലൂടെ  നീക്കം ചെയ്തു

          കര്‍ണാടകയില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന 38കാരന്റെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ മൊബൈല്‍ഫോണ്‍ നീക്കം ചെയ്തു. അതികഠിനമായ വയറുവേദനയെ തുടര്‍ന്നാണ് പരുശുറാം എന്ന തടവ് പുള്ളിയെ  ബെംഗളൂരിവിലെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയിലാണ് വയറ്റില്‍ മൊബൈല്‍ഫോണ്‍ കണ്ടെത്തിയത്. ഏപ്രില്‍ മാസത്തിലാണ് തടവുകാരന്‍ വയറുവേദനയെ കുറിച്ച് പരാതിപ്പെടാന്‍ തുടങ്ങിയത്. എന്നാല്‍ കാരണം വെളിപ്പെടുത്താന്‍ പരശുറാം തയ്യാറായില്ല. തുടര്‍ന്ന് പോലീസ് ഇയാളെ ശിവമോഗയിലെ മക്ഗാന്‍ ടീച്ചിംഗ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി, പിന്നീട് അവിടെ നിന്നും ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അള്‍ട്രാ സൗണ്ട് സ്‌കാന്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് 38കാരന്റെ വയറിനുള്ളില്‍ എന്തോ വസ്തു കിടപ്പുണ്ടെന്ന കാര്യം വ്യക്തമായത്. തുടര്‍ന്ന് ഏപ്രില്‍ 25ന് നടത്തിയ ശസ്ത്രകിയയിലാണ് യുവാവിന്റെ വയറ്റില്‍ നിന്നും കീപാഡ് മോഡലിലുള്ള ചൈനീസ് മൊബൈല്‍ഫോണ്‍ പുറത്തെടുത്തത്. പിന്നാലെ നടന്ന ചോദ്യം ചെയ്യലിലാണ് സെല്ലിലെ പരിശോധനയില്‍ നിന്നും രക്ഷപ്പെടാനാണ് ഫോണ്‍ വിഴുങ്ങിയതെന്ന് ഇയാള്‍ വ്യക്തമാക്കിയത്. 20 ദിവസത്തിന് മുമ്പാണ്…

    Read More »
  • കോണ്‍ഗ്രസ് ‘യുവരാജാവിനെ’ പ്രധാനമന്ത്രിയാക്കാന്‍ പാകിസ്താന്‍ ശ്രമിക്കുന്നു; വീണ്ടും വിവാദ പരാമര്‍ശവുമായി മോദി

    ഗാന്ധിനഗര്‍: തെരഞ്ഞെടുപ്പ് റാലികളില്‍ വിവാദ പരാമര്‍ശം തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്താന്‍ കോണ്‍ഗ്രസിന് വേണ്ടി കരയുകയാണെന്ന് മോദി ആരോപിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പാകിസ്താന്‍ മുന്‍ മന്ത്രി പുകഴ്ത്തിയതിന് പിന്നാലെയാണ് മോദിയുടെ വിവാദ പരാമര്‍ശം. ‘ഇന്ത്യയില്‍ കോണ്‍ഗ്രസ് ഇന്ന് ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. പാകിസ്താന്‍ കോണ്‍ഗ്രസിനായി കരയുന്നു. പാകിസ്താനിലെ നേതാക്കള്‍ കോണ്‍ഗ്രസിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും’ മോദി പറഞ്ഞുപാകിസ്താനിലെ നേതാക്കള്‍ കോണ്‍ഗ്രസിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും’ മോദി പറഞ്ഞു. ഗുജറാത്തിലെ ആനന്ദില്‍ തെരഞ്ഞെടുപ്പ് പൊതുറാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ യുവരാജാവിനെ പ്രധാനമന്ത്രിയാക്കാനാണ് പാകിസ്താന്റെ ശ്രമം. പാകിസ്താനും കോണ്‍ഗ്രസുമായുള്ള ബന്ധം പരസ്യമാണെന്നും മോദി ആരോപിച്ചു. ഇമ്രാന്‍ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന ചൗധരി ഫവാദ് ഹുസൈനാണ് തന്റെ സോഷ്യല്‍മീഡിയയിലൂടെ രാഹുലിന്റെ വീഡിയോ പങ്കുവെച്ച് പുകഴ്ത്തിയത്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങളില്‍ ക്ഷണിക്കപ്പെട്ടവരെക്കുറിച്ചും ബി.ജെ.പി സര്‍ക്കാറിനെ കടന്നാക്രമിക്കുന്ന രാഹുല്‍ ഗാന്ധിയുടെ എഡിറ്റ് ചെയ്ത വീഡിയോയാണ് പാക് മന്ത്രി സോഷ്യല്‍മീഡിയായ എക്സില്‍ പങ്കുവെച്ചട്ടുള്ളത്. രാഹുലിനെ പുകഴ്ത്തിയ പാക് മന്ത്രിയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന്…

    Read More »
  • പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമാ രമണന്‍ അന്തരിച്ചു

    ചെന്നൈ: പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമാ രമണന്‍ അന്തരിച്ചു. 72 വയസായിരുന്നു. ബുധനാഴ്ച ചെന്നൈയിലായിരുന്നു അന്ത്യം. പൂങ്കാത്തവേ താള്‍ തിരവൈ,തെന്‍ട്രലെ എന്നെ തൊട്…തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ ഉമയുടെ ക്രഡിറ്റിലുണ്ട്. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടുള്ള ഉമ കഴിഞ്ഞ 35 വര്‍ഷത്തിനിടയില്‍ 6000 കച്ചേരികള്‍ നടത്തിയിട്ടുണ്ട്. അതിനിടയാണ് സംഗീതജ്ഞനായ എ.വി. രമണനെ കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും. ഭര്‍ത്താവിന് വേണ്ടി നിരവധി ഗാനങ്ങള്‍ ഉമ പാടിയിട്ടുണ്ടെങ്കിലും ഇളയരാജയുമായുള്ള കൂട്ടുകെട്ടാണ് ഉമയെ പ്രശസ്തിയിലേക്ക് നയിച്ചത്. ‘നിഴല്‍കള്‍’ എന്ന ചിത്രത്തിലെ ‘പൂങ്കാത്തവേ താള്‍ തിരവൈ’ എന്ന ഗാനമാണ് ഉമയെ ശ്രദ്ധേയയാക്കിയത്. ഇളയരാജക്ക് വേണ്ടി നൂറിലധികം ഗാനങ്ങള്‍ പാടിയിട്ടുണ്ട്. വിദ്യാസാഗര്‍, മണി ശര്‍മ്മ, ദേവ എന്നിവരുടെ സംഗീതസംവിധാനത്തിലും പാടിയിട്ടുണ്ട്. ഭൂപാളം ഇസൈക്കും,പൊന്‍ മാനെ, ആഗായ വെണ്ണിലവെ, ശ്രീ രംഗ രംഗനാഥത്തിന്‍ തുടങ്ങിയവ ഉമയുടെ ഹിറ്റ് ഗാനങ്ങളില്‍ ചിലതാണ്. 1977ല്‍ ‘ശ്രീകൃഷ്ണ ലീല’ എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചത്. ഭര്‍ത്താവ് എ.വി രമണനൊപ്പമാണ് ഈ…

    Read More »
Back to top button
error: