Crime

  • എഎസ്‌ഐയെ മണല്‍ മാഫിയ സംഘം ട്രാക്ടര്‍ കയറ്റിക്കൊന്നു

    ഭോപ്പാല്‍: മധ്യപ്രേദശിലെ ഷെഹ്‌ദോളില്‍ പൊലീസ് ഉദ്യോഗസ്ഥനെ മണല്‍ മാഫിയ സംഘം മണല്‍ക്കടത്തിന് ഉപയോഗിക്കുന്ന ട്രാക്ടര്‍ കയറ്റിക്കൊന്നു. എഎസ്‌ഐ: മഹേന്ദ്ര ബാഗ്രിയാണു ദാരുണമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണു സംഭവം. ഡ്രൈവറെയും ട്രക്ക് ഉടമയുടെ മകന്‍ അശുതോഷ് സിങ്ങിനെയും അറസ്റ്റ് ചെയ്തതായും ട്രക്ക് ഉടമ ഒളിവിലാണെന്നും എഡിജിപി ഡി.സി.സാഗര്‍ പറഞ്ഞു. ട്രക്ക് ഉടമ സുരേന്ദ്ര സിങ്ങിനെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു 30,000 രൂപ പ്രതിഫലവും പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. അനധികൃത ഖനനത്തെക്കുറിച്ചു വിവരം ലഭിച്ചതിനെ തുടര്‍ന്നു പരിശോധന നടത്താനായി രണ്ട് കോണ്‍സ്റ്റബിള്‍മാരുടെ കൂടെയാണു മഹേന്ദ്ര ബാഗ്രി സ്ഥലത്ത് എത്തിയത്. വേഗത്തിലെത്തിയ ട്രാക്ടറിനെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കവേ വാഹനം ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുതന്നെ മഹേന്ദ്ര ബാഗ്രി മരിച്ചു. ഒപ്പമുണ്ടായിരുന്ന പ്രസാദ് കനോജി, സഞ്ജയ് ദുബേ എന്നിവര്‍ രക്ഷപ്പെട്ടു. ഷെഹ്‌ദോളില്‍ മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച റവന്യൂവകുപ്പ് ജീവനക്കാരനും കഴിഞ്ഞവര്‍ഷം സമാന രീതിയില്‍ കൊല്ലപ്പെട്ടിരുന്നു.  

    Read More »
  • റെഡ്, ബ്ലൂ, ബ്ലാക്ക്; കുറ്റവാളികളിലേക്ക് വതില്‍ തുറക്കുന്ന ഇന്റര്‍പോളിന്റെ 7 കളര്‍ നോട്ടീസുകള്‍

    ഒളിവില്‍ കഴിയുന്ന ജനതാദള്‍ (സെക്കുലര്‍) എംപി പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ സിബിഐ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചേക്കും. പാര്‍ട്ടി പ്രവര്‍ത്തകരെയും മറ്റ് സ്ത്രീകളെയും ലൈംഗികമായി പീഡിപ്പിക്കുന്ന മൂവായിരത്തോളം വീഡിയോകള്‍ വൈറലായതിനെത്തുടര്‍ന്ന് പ്രജ്വല്‍ നയതന്ത്ര പാസ്‌പോര്‍ട്ടില്‍ ജര്‍മ്മനിയിലേക്ക് രക്ഷപ്പെട്ടു. ഇതിനു പിന്നാലെയാണ് രേവണ്ണയ്‌ക്കെതിരെ സിബിഐ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചേക്കും എന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. എന്തണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് എന്നും ഇതിന്റെ പ്രവര്‍ത്തന രീതിയെ കുറിച്ചും മനസ്സിലാക്കാം. ആവശ്യമുള്ള വ്യക്തികളെക്കുറിച്ചോ കുറ്റകൃത്യങ്ങളെക്കുറിച്ചോ ആഗോളതലത്തില്‍ വിവരങ്ങള്‍ പങ്കിടാന്‍ ഇന്റര്‍പോള്‍ ഉപയോഗിക്കുന്ന ഒരു തരം അലേര്‍ട്ടാണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ്. ഇന്റര്‍നാഷണല്‍ ക്രിമിനല്‍ പൊലീസ് ഓര്‍ഗനൈസേഷന്‍ അഥവാ ഇന്റര്‍പോള്‍ എന്നത് ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര പോലീസ് സംഘടനയാണ്. ലോകമെമ്പാടുമുള്ള പൊലീസ് സഹകരണത്തിനും കുറ്റകൃത്യ നിയന്ത്രണത്തിനും സൗകര്യമൊരുക്കുന്ന ഇതിന്റെ ആസ്ഥാനം ഫ്രാന്‍സിലെ ലിയോണ്‍ ആണ്. 196 അംഗരാജ്യങ്ങളുള്ള ഇന്റര്‍പോളിന് ലോകമെമ്പാടുമയി ഏഴ് പ്രാദേശിക ബ്യൂറോകളുമുണ്ട്. ഇന്റര്‍പോള്‍ ലോകമെമ്പാടുമുള്ള നിയമപാലകര്‍ക്ക് പിന്തുണയും വൈദഗ്ധ്യ പരിശീലനവും നല്‍കുന്നു. തീവ്രവാദം,…

    Read More »
  • കലൂരില്‍ ഹോസ്റ്റല്‍ മുറിയില്‍ യുവതി പ്രസവിച്ചു; ഗര്‍ഭിണിയെന്ന് കൂടെത്താമസിച്ചവര്‍ അറിഞ്ഞിരുന്നില്ല

    കൊച്ചി: ഹോസ്റ്റലിന്റെ ശൗചാലയത്തില്‍ കൊല്ലം സ്വദേശിയായ യുവതി പ്രസവിച്ചു. ഞായര്‍ രാവിലെ ഓള്‍ഡ് മാര്‍ക്കറ്റ് റോഡിനു സമീപത്തുള്ള വനിതാ ഹോസ്റ്റലിലാണു സംഭവം നടന്നത്. ഇരുപത്തിമൂന്നുകാരിയായ അവിവാഹിതയെയും കുഞ്ഞിനെയും പൊലീസെത്തി എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങളില്ല. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണു യുവതി. ആറു പേരുള്ള മുറിയിലാണു പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. യുവതി ഗര്‍ഭിണിയാണെന്ന വിവരം ഒപ്പമുള്ളവര്‍ അറിഞ്ഞിരുന്നില്ല. മുന്‍പു പലപ്പോഴും ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നതു കണ്ട് ഒപ്പമുണ്ടായിരുന്നവര്‍ കാര്യം തിരക്കിയിരുന്നെങ്കിലും ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നു പറഞ്ഞു യുവതി ഒഴിഞ്ഞുമാറിയിരുന്നു. ഇന്നലെ രാവിലെ ശൗചാലയത്തില്‍ കയറിയ യുവതി ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങാതായതോടെ സുഹൃത്തുക്കള്‍ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. ഒടുവില്‍, ഒപ്പമുണ്ടായിരുന്നവര്‍ വാതില്‍ ബലംപ്രയോഗിച്ചു തുറന്ന് അകത്തു കയറിയപ്പോള്‍ കയ്യില്‍ നവജാതശിശുവിനെയും പിടിച്ചു നില്‍ക്കുന്ന നിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു. ഇതോടെയാണു വിവരം പൊലീസിനെ അറിയിച്ചത്. കൊല്ലം സ്വദേശിയായ സുഹൃത്തില്‍നിന്നാണു ഗര്‍ഭം ധരിച്ചതെന്നു യുവതി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. യുവാവിന്റെയും യുവതിയുടെയും മാതാപിതാക്കളെ…

    Read More »
  • പാമ്പുകളെ ഒളിപ്പിച്ചത് പാന്റിനുള്ളില്‍, പിടികൂടിയത് അസാധാരണ വലിപ്പം കണ്ട്

    മിയാമി: ജീവനുള്ള പാമ്പുകളെ പാന്റിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവിനെ അധികൃതര്‍ പിടികൂടി. അമേരിക്കയില്‍ മിയാമിയിലെ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് അധികൃതരാണ് ഇയാളെ അറസ്റ്റുചെയ്തത്. പ്രത്യേക ബാഗില്‍ പാമ്പുകളെ ഇട്ടശേഷം അരഭാഗത്ത് ഒളിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. യുഎസ് ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ (ടിഎസ്എ) ആണ് ഇക്കാര്യം പുറത്തുവിട്ടത്. പിടിച്ചെടുത്ത പാമ്പുകളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. വിഷമില്ലാത്ത ഇനങ്ങളാണോ കടത്താന്‍ ശ്രമിച്ചതെന്ന് വ്യക്തമല്ല. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. പാന്റിന്റെ അസാധാരണമായ വലിപ്പവും അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ നേരത്തേയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുറച്ചുനാള്‍ മുമ്പ് കാനഡയില്‍നിന്ന് മൂന്ന് ബര്‍മീസ് പെരുമ്പാമ്പുകളെ കടത്താന്‍ ശ്രമിച്ച അമേരിക്കന്‍ സ്വദേശിയെ അറസ്റ്റുചെയ്തിരുന്നു. യുഎസ്-കാനഡ അതിര്‍ത്തി വഴി ബസില്‍ ആയിരുന്നു ഇയാളുടെ യാത്ര. വളരെ ചെറിയ പാമ്പുകളായിരുന്നു ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. മനുഷ്യര്‍ക്ക് ഉപദ്രവകരമായ ജീവികളുടെ പട്ടികയിലാണ് ബര്‍മീസ് പൈത്തണുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയുടെ ഇറക്കുമതി വിവിധ രാജ്യങ്ങള്‍ നിരോധിച്ചിട്ടുള്ളതുമാണ്. പിടിയിലായ യുവാവിനെതിരെ വിവിധ വകുപ്പുകള്‍…

    Read More »
  • ഇന്‍സുലിന്‍ അമിത അളവില്‍ കുത്തിവെച്ച് 17 രോഗികളെ കൊലപ്പെടുത്തി; നഴ്സിന് 700 വര്‍ഷം തടവ്

    ന്യൂയോര്‍ക്ക്: അമിത അളവില്‍ ഇന്‍സുലിന്‍ കുത്തിവെച്ച് 17 ഓളം രോഗികളെ കൊലപ്പെടുത്തിയ കേസില്‍ യു.എസിലെ നഴ്സിന് 700 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 41 കാരിയായ ഹെതര്‍ പ്രസ്ഡിക്കാണ് ശിക്ഷ വധിച്ചത്. മൂന്ന് വര്‍ഷത്തിനിടെയാണ് നഴ്സ് കൊലപാതകം നടത്തിയത്. നിരവധി പേരെ കൊല്ലാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. 2020 നും 2023 നും ഇടയില്‍ അഞ്ച് ആരോഗ്യ കേന്ദ്രങ്ങളിലായാണ് 17 രോഗികളെ കൊലപ്പെടുത്തിയത്. മൂന്ന് കൊലപാതക കേസുകളിലും 19 കൊലപാതക ശ്രമങ്ങളിലും കുറ്റസമ്മതം നടത്തിയ നഴ്സിന് ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്. 22 രോഗികള്‍ക്കാണ് ഹെതര്‍ പ്രസ്ഡി അമിതമായ അളവില്‍ ഇന്‍സുലിന്‍ കുത്തിവെച്ചത്. ആശുപത്രിയില്‍ കുറച്ച് ജീവനക്കാര്‍ ജോലി ചെയ്യുന്ന സമയത്തും രാത്രി ഷിഫ്റ്റുകളിലുമാണ് പ്രമേഹമില്ലാത്തവര്‍ക്ക് വരെ നഴ്സ് ഇന്‍സുലിന്‍ അമിതമായി കുത്തിവെച്ചത്. 43 മുതല്‍ 104 വയസ്സ് വരെ പ്രായമുള്ളവരിലാണ് ഇന്‍സുലിന്‍ കുത്തിവെച്ചത്. ഇസുലിന്‍ കുത്തിവെച്ചതിന് പിന്നാലെ ഇരകളില്‍ പലരും മരിച്ചുവീഴുകയായിരുന്നു. ഇന്‍സുലിന്‍ അമിതമായി ശരീരത്തിലെത്തുന്നത് ഹൈപ്പോഗ്ലൈസീമിയയിലേക്ക് നയിക്കുകയും ഹൃദയമിടിപ്പ് വര്‍ധിച്ച് ഹൃദയാഘാതത്തെത്തുടര്‍ന്ന്…

    Read More »
  • ജനപ്രതിനിധിക്ക് പോലും രക്ഷയില്ല, രാത്രി കറങ്ങാനിറങ്ങിയപ്പോള്‍ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ചു; തുറന്നുപറഞ്ഞ് എം.പി

    കാന്‍ബെറ: രാത്രി കറങ്ങാനിറങ്ങിയപ്പോള്‍ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്നാരോപണവുമായി ഓസ്ട്രേലിയന്‍ എംപി ബ്രിട്ടാനി ലോഗ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് എംപിയുടെ ആരോപണം. തന്റെ മണ്ഡലമായ ക്വീന്‍സ്ലാന്‍ഡിലെ യെപ്പൂണില്‍ വച്ചാണ് ആക്രമിക്കപ്പെട്ടതെന്നാണ് ആരോഗ്യ സഹമന്ത്രി കൂടിയായ ബ്രിട്ടാനി ലോഗയുടെ വെളിപ്പെടുത്തല്‍. ‘ഇത് ആര്‍ക്കും സംഭവിക്കാം, ദാരുണമായി… നമ്മില്‍ പലര്‍ക്കും ഇത് സംഭവിക്കുന്നു,’- എന്നും മുപ്പത്തിയേഴുകാരി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഏപ്രില്‍ 28നാണ് സംഭവം. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയും, പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ശരീരത്തില്‍ മയക്കുമരുന്നിന്റെ സാന്നിദ്ധ്യം കണ്ടെത്തിയെന്നും ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറയുന്നു. മയക്കുമരുന്ന് ആരോഗ്യത്തെ സാരമായി ബാധിച്ചുവെന്നും തന്നെ ആക്രമിച്ചവരും ലഹരി ഉപയോഗിച്ചിരിക്കാമെന്നും കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ ഓസ്ട്രേലിയന്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേ പ്രദേശത്ത് സമാന രീതിയിലുള്ള മറ്റ് സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അതേസമയം, എംപിയുടെ ആരോപണങ്ങള്‍ ഞെട്ടിക്കുന്നതും ഭയപ്പെടുത്തുന്നതുമാണെന്ന് ക്വീന്‍സ്ലാന്‍ഡ് മന്ത്രി മേഗന്‍ സ്‌കാന്‍ലോണ്‍ പ്രതികരിച്ചു. ‘ബ്രിട്ടാനി…

    Read More »
  • വൈകി വന്നതിന് അധ്യാപികയെ മര്‍ദിച്ച് പ്രിന്‍സിപ്പല്‍; വസ്ത്രങ്ങള്‍ വലിച്ചുകീറി

    ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ സ്‌കൂളില്‍ വൈകിയെത്തിയ അധ്യാപികയെ പ്രധാനധ്യാപിക ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ പുറത്ത്. സീഗാന ഗ്രാമത്തിലെ ഒരു പ്രീ-സെക്കന്‍ഡറി സ്‌കൂളിലാണ് പ്രിന്‍സിപ്പലും അധ്യാപികയും തമ്മില്‍ കയ്യാങ്കളി നടന്നത്. പ്രിന്‍സിപ്പലായ ഗുഞ്ജന്‍ ചൗധരിയാണ് അധ്യാപികയെ മര്‍ദിച്ചത്. മര്‍ദനത്തിനിടെ തന്റെ വസ്ത്രങ്ങള്‍ പ്രിന്‍സിപ്പല്‍ വലിച്ചുകീറാന്‍ ശ്രമിച്ചതായും അധ്യാപിക ആരോപിച്ചു. വഴക്കിനിടെ ഇരുവരും തമ്മില്‍ മോശമായ ഭാഷയാണ് ഉപയോഗിക്കുന്നത്. വഴക്ക് രൂക്ഷമായതോടെ പ്രിന്‍സിപ്പല്‍ അധ്യാപികയുടെ മുഖത്തടിച്ചു. തുടര്‍ന്ന് അധ്യാപികയുടെ വസ്ത്രം വലിച്ചു കീറുകയും ചെയ്തു.ഇരുവരും തമ്മിലുള്ള വഴക്ക് തടയാനെത്തിയ അധ്യാപികയുടെ ഡ്രൈവറോടും പ്രിന്‍സിപ്പല്‍ മോശമായി പെരുമാറിയെന്നും പരാതിയുണ്ട്. ഈ സംഭവം വീഡിയോയില്‍ ചിത്രീകരിക്കുമെന്നും നിങ്ങള്‍ മോശമായാണ് പെരുമാറുന്നതെന്നും വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. അധ്യാപികക്കെതിരെ പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. അതേസമയം,വീഡിയോ വൈറലായതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിവസങ്ങള്‍ക്ക് മുമ്പാണ് ഉത്തര്‍പ്രദേശിലെ തന്നെ ഒരു സ്‌കൂളില്‍ ക്ലാസ് സമയത്ത് ഫേഷ്യല്‍ ചെയ്തുകൊണ്ടിരുന്ന പ്രധാനധ്യാപികയുടെ വീഡിയോ എടുത്ത അധ്യാപികയെ…

    Read More »
  • ബൈക്ക് അപകടത്തില്‍പ്പെട്ടു; സഹയാത്രികനെ വഴിയില്‍ ഉപേക്ഷിച്ച് യുവാവ്, 17-കാരന് ദാരുണാന്ത്യം

    പത്തനംതിട്ട: ബൈക്കപകടത്തില്‍പ്പെട്ട സഹയാത്രികനെ വഴിയിലുപേക്ഷിച്ച് യുവാവിന്റെ മനഃസാക്ഷിയില്ലാത്ത പെരുമാറ്റം. ഗുരുതരമായി പരിക്കേറ്റ 17-കാരനെ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണമടഞ്ഞു. സംഭവത്തില്‍ പത്തനംതിട്ട കുലശേഖരപതി സ്വദേശി സഹദ്(23)നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇലന്തൂര്‍ നെല്ലിക്കാല പ്ലാങ്കൂട്ടത്തില്‍ മേലേതില്‍വീട്ടിലെ സുധീഷ് (17) ആണ് മരിച്ചത്. സഹദ് ഓടിച്ചിരുന്ന ബൈക്കിന്റെ പിന്‍സീറ്റിലായിരുന്നു സുധീഷ് യാത്ര ചെയ്തിരുന്നത്. രാത്രി എട്ടരയോട് കൂടി സഹദ് സുധീഷിനെ വീട്ടില്‍നിന്ന് വിളിച്ചുകൊണ്ടുപോയതാണ്. പത്തനംതിട്ട-കോഴഞ്ചേരി റോഡില്‍ രാത്രി 9:11 ഓടെ ഇവര്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു. എസ്എന്‍ഡിപി ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്ത് വെച്ച് ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. പിന്‍സീറ്റ് യാത്രക്കാരനായിരുന്ന സുധീഷ് റോഡില്‍ തലയടിച്ചാണ് വീണതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. വീണിടത്ത് നിന്ന് എഴുന്നേറ്റ സഹദ് ചലനമറ്റ് കിടന്ന സുധീഷിനെ തിരിഞ്ഞ്നോക്കാതെ ബൈക്കെടുത്ത് പോകുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്. തുടര്‍ന്ന് പരിസരത്തുണ്ടായിരുന്നവര്‍ മുങ്ങാന്‍ ശ്രമിച്ച സഹദിനെ തടഞ്ഞുവെച്ച് പോലീസിലേല്‍പ്പിച്ചു. ഇതിനിടെ പോലീസ് സുധീഷിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.…

    Read More »
  • പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; രക്ഷപ്പെടാന്‍ ശ്രമിച്ച ‘സദ്ദാംഹുസൈനെ’ വെടിവെച്ച് കീഴ്പ്പെടുത്തി

    ബംഗളൂരു: പോലീസുകാരെ കുത്തിപ്പരിക്കേല്‍പ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പോക്സോ കേസ് പ്രതിയെ വെടിവെച്ച് കീഴ്പ്പെടുത്തി. കര്‍ണാടകയിലെ ഹുബ്ബള്ളിയിലാണ് പോക്സോ കേസ് പ്രതിയായ 19-കാരനെ പോലീസ് സംഘം വെടിവെച്ച് കീഴ്പ്പെടുത്തിയത്. കാലിന് വെടിയേറ്റ ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസിലാണ് പ്രതി സദ്ദാംഹുസൈനെ പോലീസ് വെള്ളിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഹുബ്ബള്ളി നവനഗര്‍ സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ ഇയാള്‍ പോലീസുകാരെ അക്രമിച്ച് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. വിദ്യഗിരി പോലീസ് ഇന്‍സ്പെക്ടര്‍ സംഘമേഷിനെയും മറ്റൊരു കോണ്‍സ്റ്റബിളിനെയുമാണ് പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെ പോലീസ് സംഘം ആദ്യം ആകാശത്തേക്ക് വെടിയുതിര്‍ത്തു. പിന്നാലെ പ്രതിയെ കാലിന് വെടിവെച്ച് കീഴ്പ്പെടുത്തുകയായിരുന്നു. വെടിയേറ്റ സദ്ദാംഹുസൈനെ ഹുബ്ബള്ളി കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. പരിക്കേറ്റ പോലീസുകാര്‍ ധര്‍വാഡിലെ സിവില്‍ ആശുപത്രിയിലും ചികിത്സയിലാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചെന്നും ഗര്‍ഭിണിയാക്കിയെന്നുമാണ് സദ്ദാംഹുസൈനെതിരേയുള്ള കേസ്. പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി പലതവണ കുട്ടിയെ ഭീഷണിപ്പെടുത്തി…

    Read More »
  • താനൂര്‍ കസ്റ്റഡി മരണക്കേസ്; നാലു പൊലീസുകാര്‍ അറസ്റ്റില്‍

    മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ പ്രതികലായ പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ. ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടിലെത്തി പിടികൂടിയത്. ഒന്നാം പ്രതി സീനിയര്‍ സിപിഒ: ജിനേഷ്, രണ്ടാം പ്രതി സിപിഒ: ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ: അഭിമന്യു, നാലാം പ്രതി സിപിഒ: വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷമാണ് കസ്റ്റഡിയിലിരിക്കെ തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രി മരിച്ചത്. ലഹരി മരുന്ന് കേസിലാണ് താമിര്‍ ജിഫ്രി ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ലോക്കപ്പില്‍ വെച്ച് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും പുലര്‍ച്ചെ കൂടെ ഉള്ളവര്‍ അറിയിച്ചെന്നും നാലരയോടെ സ്വകാര്യ ആശുപത്രിയില്‍ എത്തുമ്പോഴേക്കും താമിര്‍ ജിഫ്രി മരിച്ചെന്നുമാണ് പൊലീസ് വിശദീകരിച്ചത്. എന്നാല്‍, ആശുപത്രിയില്‍ എത്തിച്ച് അഞ്ചു മണിക്കൂറിനു ശേഷം മാത്രമാണ് ബന്ധുക്കളെ വിവരം അറിയിച്ചതെന്നും സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നുമുള്ള ആരോപണം ശക്തമായിരുന്നു. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നാലു പ്രതികള്‍ക്കും പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവരില്‍ നിന്ന് എംഡിഎംഎ പിടികൂടി എന്നായിരുന്നു…

    Read More »
Back to top button
error: