Business
-
കെ.വൈ.സി. പുതുക്കാന്‍ മറക്കരുത്; എസ്.ബി.ഐ. അക്കൗണ്ട് മരവിപ്പിക്കും
കൊച്ചി: കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ രാജ്യത്തെ മുന്‍നിര ബാങ്കായ എസ്ബിഐ നിരവധി ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഇതിനെതിരെ നിരവധി ഉപഭോക്താക്കള്‍ പരാതിയുമായി രംഗത്തെത്തുകയും ചെയ്തു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റര്‍ വഴിയാണ് ഉപയോക്താക്കള്‍ പ്രതിഷേധം അറിയിച്ചത്. എന്താണ് കെവൈസി? നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (Know Your Customer) എന്നത്കൊണ്ട് ബാങ്കുകള്‍ അര്‍ത്ഥമാക്കുന്നത് അവരുടെ ഉപഭോക്താക്കളുടെ ഐഡന്റിറ്റിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുക എന്നുള്ളതാണ്. അക്കൗണ്ട് ആരംഭിക്കുമ്പോള്‍ തന്നെ കെവൈസി നല്‍കണം. ഉയര്‍ന്ന അപകടസാധ്യതയുള്ള ഉപഭോക്താക്കള്‍ക്ക് കുറഞ്ഞത് രണ്ട് വര്‍ഷത്തിലൊരിക്കല്‍, ഇടത്തരം അപകടസാധ്യതയുള്ള ഉപഭോക്താക്കള്‍ക്ക് എട്ട് വര്‍ഷത്തിലൊരിക്കല്‍, കുറഞ്ഞ അപകടസാധ്യതയുള്ള ഉപഭോക്താക്കള്‍ക്ക് ഓരോ പത്ത് വര്‍ഷത്തിലൊരിക്കലും കെവൈസി അപ്ഡേറ്റ് നടത്തേണ്ടതുണ്ട്. എസ്ബിഐ ഉപയോക്താവാണെങ്കില്‍ എസ്ബിഐ കെവൈസി പുതുക്കാന്‍ ആവശ്യമായ രേഖകള്‍ ഇവയാണ് പാസ്പോര്‍ട്ട് വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സ് ആധാര്‍ കാര്‍ഡ് എന്‍ ആര് ഇ REGA കാര്‍ഡ് പാന്‍ കാര്‍ഡ്
Read More » -
‘കരടി’യെ മെരുക്കി കാളക്കൂറ്റന്മാര്; സൂചികകള്‍ ഒരു മാസത്തെ ഉയര്‍ന്ന നിലയില്‍
മുംബൈ: വിപണിയില്‍ ‘കാളക്കൂറ്റന്മാര്’ പിടിമുറുക്കുന്നതിന്റെ സൂചനയെന്നോണം തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണിയില്‍ ആവേശക്കുതിപ്പ്. യുഎസില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന ഫെഡറല്‍ റിസര്‍വ് യോഗത്തിന്റെ മിനിറ്റ്സ് പുറത്തുവന്നതിനെ അവഗണിച്ചാണ് ആഭ്യന്തര വിപണിയിലെ മുന്നേറ്റം. ഇതോടെ പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും ഒരു മാസക്കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്കെത്തി. വ്യാഴാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ നിഫ്റ്റി 143 പോയിന്റ് ഉയര്‍ന്ന് 16,133-ലും സെന്‍സെക്സ് 428 പോയിന്റ് മുന്നേറി 54,178-ലും ക്ലോസ് ചെയ്തു. എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട 2,131 ഓഹരികളില്‍ 1,461 എണ്ണവും ഉയര്‍ച്ച രേഖപ്പെടുത്തി. ബാക്കിയുള്ളവയില്‍ 600 ഓഹരികള്‍ നഷ്ടത്തിലും 70 ഓഹരികള്‍ക്ക് മാറ്റമൊന്നും ഇല്ലാതെയും വ്യാപാരം പൂര്‍ത്തിയാക്കി. ഇതോടെ ഓഹരികളിലെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 2.44-ലേക്ക് നില മെച്ചപ്പെടുത്തി. കഴിഞ്ഞ ദിവസം എഡി റേഷ്യോ 1.44 നിരക്കിലായിരുന്നു. നിഫ്റ്റി-50 സൂചികയില്‍ 38 ഓഹരികള്‍ മുന്നേറിയും 12 എണ്ണം നഷ്ടത്തോടെയും വ്യാഴാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ എഡി റേഷ്യോ 1-ന് മുകളില്‍…
Read More » -
സൈബര്‍ ആക്രമണങ്ങള്‍ ആറ് മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം
ദില്ലി: കെവൈസി രജിസ്ട്രേഷന് ഏജന്‍സികളോട് എല്ലാ സൈബര്‍ ആക്രമണങ്ങളും ഭീഷണികളും ലംഘനങ്ങളും ആറ് മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് സെബി. ഈ പ്രശ്നങ്ങള്‍ സെബി ഇന്ത്യന്‍ കംമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിനെ അറിയിക്കും. സിഇആര്‍ടി -ഇന്‍ അപ്ഡേറ്റ് ചെയ്ത ഗൈഡ് ലൈന്‍ അനുസരിച്ചാണ് സെബി നടപടികള്‍ സ്വീകരിക്കുന്നത്. പ്രൊട്ടക്ടഡ് സിസ്റ്റം എന്നറിയപ്പെടുന്ന കെആര്‍എകളും അത്തരം സംഭവങ്ങള്‍ നാഷണല്‍ ക്രിട്ടിക്കല്‍ ഇന്‍ഫര്‍മേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊട്ടക്ഷന്‍ സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്യും. സ്റ്റോക്ക് ബ്രോക്കര്‍മാര്‍, ഡെപ്പോസിറ്ററി പങ്കാളികള്‍ എന്നിവര്‍ അനുഭവിക്കുന്ന സൈബര്‍ ആക്രമണങ്ങള്‍, ഭീഷണികള്‍, സൈബര്‍ സംഭവങ്ങള്‍, ബഗ് കേടുപാടുകള്‍, മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദമായേക്കാവുന്ന ഭീഷണികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വിവരങ്ങള്‍ ഒരു പ്രത്യേക ഇ-മെയില്‍ ഐഡി വഴിയാണ് സെബിക്ക് കൈമാറുക. കഴിഞ്ഞ മാസം, സ്റ്റോക്ക് ബ്രോക്കര്‍മാര്‍ക്കും ഡെപ്പോസിറ്ററി പങ്കാളികള്‍ക്കും സമാനമായ നിര്‍ദ്ദേശവുമായി റഗുലേറ്ററി അതോറിറ്റി രംഗത്തെത്തിയിരുന്നു. മെയ് മാസത്തില്‍, ഗൂഗിള്‍, ഫെയ്സ്ബുക്ക്, എച്ച്പി തുടങ്ങിയവരടങ്ങുന്ന 11 അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ സിഇആര്‍ടി-ഇന്‍ ഡയറക്ടര്‍…
Read More » -
60 ശതമാനത്തിലധികം ഡിസ്കൗണ്ടുമായി ബലി പെരുന്നാള്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു
ദുബൈ: ബലി പെരുന്നാളിന്റെ അനുഗ്രഹീത വേളയില്‍ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ച് യൂണിയന് കോപ്. ആയിരത്തിലധികം അടിസ്ഥാന ഭക്ഷ്യ, ഭക്ഷ്യേതര, നിത്യോപയോഗ വസ്തുക്കള്‍ക്ക് അറുപത് ശതമാനത്തിലധികം ഡിസ്കൗണ്ടാണ് ഇതിലൂടെ ലഭ്യമാവുക. ഉപഭോക്താക്കളെ സന്തോഷിപ്പിക്കാനും അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും ലക്ഷ്യമിട്ടുള്ള ക്യാമ്പയിനുകള്‍ പ്രഖ്യാപിക്കുകയെന്ന യൂണിയന് കോപിന്റെ ലക്ഷ്യങ്ങളുടെ ഭാഗമായാണിത്. ഒപ്പം ഉന്നത ഗുണനിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ ഏറ്റവും മത്സരക്ഷമമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കാനും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പിന്തുണയ്ക്കാനും അവര്‍ക്ക് സേവനം നല്‍കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. രാജ്യത്തിന്റെ സാമൂഹിക – സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് കൂടി അനുഗുണമായ തരത്തിലാണ് ഇത്. ഓഫറുകളുടെ വിശദാംശങ്ങള്‍ യൂണിയന് കോപ് ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ, സുഹൈല്‍ അല്‍ ബസ്തകി വിവരിച്ചു. ബലി പെരുന്നാളിനോടനുബന്ധിച്ചുള്ള ഡിസ്കൗണ്ട് ഓഫറുകള്‍ ജൂലൈ അഞ്ച് ചൊവ്വാഴ്ച രാവിലെയാണ് പ്രഖ്യാപിച്ചത്. ഇവ ജൂലൈ 16 വരെ നിലവിലുണ്ടാവും. ആയിരത്തിലധികം ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങള്‍ക്ക് 60 ശതമാനത്തിലധികം വരെ വിലക്കുറവ് ഈ ദിവസങ്ങളില്‍ ലഭ്യമാവും.…
Read More » -
1 ശതമാനത്തില്‍ വായ്പ്പ ലഭിക്കും; അറിയാം വഴികള്‍…
റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയതോടെ എല്ലാ ബാങ്കുകളും വായ്പകളുടെ പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഇങ്ങനെ പലിശ നിരക്ക് ഉയര്‍ന്നു നില്ക്കുന്ന സാഹചര്യത്തിലും 1 ശതമാനം പലിശ നിരക്കില്‍ വായ്പ്പ ലഭിക്കാന്‍ മാര്‍ഗ്ഗങ്ങളുണ്ട്. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനെ കുറിച്ചാണ് വിശദമാക്കുന്നത്. ഇതില്‍ നിക്ഷേപത്തിനൊപ്പം നികുതിയിളവുകളും ലഭിക്കുന്നുണ്ട്. വര്‍ഷത്തില്‍ 1.5 ലക്ഷം രൂപ വരെ പിപിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കാം. ചുരുങ്ങിയത് 500 രൂപയാണ് വര്‍ഷത്തില്‍ നിക്ഷേപിക്കേണ്ടത്. 15 വര്‍ഷമാണ് പിപിഎഫ് നിക്ഷേപങ്ങളുടെ കാലാവധി. ആദായ നികുതി നിയമം സെക്ഷന്‍ 80സി പ്രകാരം പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് നികുതയിളവുണ്ട്. നിലവില്‍ 7.1 ശതമാനമാണ് പലിശ. ഇതിനുംപുറമെ അത്യാവശ്യ ഘട്ടങ്ങളില്‍ പണം കണ്ടെത്താനുള്ള മാര്‍ഗ്ഗമായും പിപിഎഫ് നിക്ഷേപങ്ങളെ കാണാം. നിക്ഷേപം ആരംഭിച്ച് 3മത്തെ സാമ്പത്തിക വര്‍ഷത്തിനും ആറാമത്തെ സാമ്പത്തിക വര്‍ഷത്തിനും ഇടയില്‍ പിപിഎഫ് അക്കൗണ്ടില്‍ നിന്ന് വായ്പ ലഭിക്കും. 1ശതമാനം പലിശ എന്നതാണ് ഇതിന്റെ നേട്ടം. ഹൃസ്വകാലത്തേക്കാണ് പിപിഎഫില്‍ നിന്ന് വായ്പ്പ ലഭിക്കുക. 36 മാസത്തിനുള്ളില്‍…
Read More » -
ദിവസവും 150 രൂപ നിക്ഷേപിച്ച് 8.5 ലക്ഷം നേടാം… എല്‍ഐസിയിലൂടെ…
അപകടസാധ്യതയില്ലാതെ സുരക്ഷിതവും സര്‍ക്കാര്‍ പിന്തുണയുമുള്ള നിക്ഷേപം നടത്താനാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. അതിനാല്‍ ബാങ്ക് എഫ്ഡികള്‍ക്കും പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകള്‍ക്കും പുറമെ താരതമ്യേന ഉയര്‍ന്ന വരുമാനം നല്കുന്ന എല്‍ഐസി പോളിസികള്‍ എല്ലാവര്ക്കും പ്രിയപ്പെട്ടതാണ്. ഇന്‍ഷുറന്‍സ് പോളിസികള്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് മികച്ച ഓപ്ഷനുകളിലൊന്നാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് അഥവാ എല്‍ഐസി ഓഫ് ഇന്ത്യ. ഗവണ്മെന്റ് പിന്തുണയുള്ള ഈ സ്ഥാപനം എല്ലാ പ്രായക്കാര്‍ക്കും വിഭാഗക്കാര്‍ക്കുമായി വ്യത്യസ്ത ഇന്‍ഷുറന്‍സ് പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അപകടസാധ്യതയില്ലാതെ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എല്‍ഐസി പോളിസികള്‍ പ്രിയപ്പെട്ടതാണ്. ബാങ്ക് എഫ്ഡികള്‍ക്കും പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകള്‍ക്കും പുറമെ താരതമ്യേന ഉയര്‍ന്ന വരുമാനം നല്കുന്നതുമാണ് എല്‍ഐസി പോളിസികള്‍. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ഗുണകരമായ ധാരാളം എല്‍ഐസി പോളിസികളുണ്ട്. കുട്ടികള്‍ക്ക് വേണ്ടിയുള്ള എല്‍ഐസി പോളിസികളും ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ടതാണ്. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ട് അവതരിപ്പിച്ച പോളിസിയാണ് എല്‍ഐസി ജീവന് തരുണ്‍ പോളിസി. ഇതൊരു ലിമിറ്റഡ് പേയ്മെന്റ് ടേം പ്ലാനാണ്. കുട്ടിക്ക് 25 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍…
Read More » -
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു
സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുറഞ്ഞു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,760 രൂപയും പവന് 38,080 രൂപയുമായി. ജൂലൈ മാസത്തിലെ ഏറ്റവും താഴ്ന്ന വിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായി രണ്ടുദിനം വില ഉയർന്ന ശേഷമാണ് ഇന്ന് വിലയിടിവ് രേഖപ്പെടുത്തിയത്. രണ്ടു ദിവസത്തിനിടെ പവന് 280 രൂപ ഉയർന്നിരുന്നു.
Read More » -
കെ.എസ്.എഫ്.ഇ. മള്‍ട്ടി ഡിവിഷന് ചിട്ടി: 10,000 രൂപ മാസ അടവില്‍, 120 മാസത്തേക്കുള്ള 11.4 ലക്ഷം രൂപ ഒറ്റ മാസം കൊണ്ട് നേടാം
ഭാവിയിലേക്കുള്ള ആവശ്യങ്ങൾക്കായി പണം കരുതിവെക്കേണ്ടത് ആവശ്യമാണ്. വീട്, മക്കളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങി ചെലവുകളേറെയാണ്. അതിനായി മുൻകൂട്ടി തന്നെ നിക്ഷേപം നടത്താൻ ആരംഭിക്കേണ്ടതാണ്. എന്നാൽ എവിടെ തുടങ്ങുമെന്നുള്ള ആശയക്കുഴപ്പത്തിലാണ് പലരും. വായ്പയെടുക്കാതെ ചെലവുകളെ നേരിടാൻ പറ്റിയ മാർഗമാണ് ചിട്ടികൾ. പലിശ ഭാരം ഇല്ലാതെ കുറഞ്ഞ ചെലവിൽ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്നവയാണി ചിട്ടികൾ. അത്തരത്തിലുള്ളൊരു ചിട്ടിയായ കെഎസ്എഫ്ഇ മൾട്ടി ഡിവിഷൻ ചിട്ടിയെ കുറിച്ചാണ് വിവരിക്കുന്നത്. കെഎസ്എഫ്ഇ മള്‍ട്ടി ഡിവിഷന് ചിട്ടി 10,000 രൂപ മാസ അടവ് വരുന്ന 120 മാസത്തേക്കുള്ള 12 ലക്ഷം രൂപയുടെ മള്‍ട്ടി ഡിവിഷന് ചിട്ടിയാണ്. 120 മാസ ഡിവിഷന് ചിട്ടിയില്‍ ആദ്യതവണ മാത്രമാണ് 10,000 രൂപ അടയ്ക്കേണ്ടത്. രണ്ടാം തവണ മുതല്‍ അടവ് 7,375 രൂപയായി ചുരുങ്ങും. ഇത്തരത്തില്‍ ഓരോ മാസവും 2,625 രൂപ ലാഭ വിഹിതമായി ചിട്ടിയില്‍ ചേരുന്നയാള്‍ക്ക് കിട്ടുന്നു. കെഎസ്എഫ്ഇ ചിട്ടികളില്‍ ഏറ്റവും കൂടുതല്‍ ലാഭകരവും ജനപ്രീതി നേടിയിട്ടുള്ളതുമായ ചിട്ടിയാണ് മള്‍ട്ടി ഡിവിഷന് ചിട്ടികള്‍. ഓരോ…
Read More » -
ഇഎംഐ ഉയരും; വായ്പാ നിരക്ക് വർധിപ്പിച്ച് ഐസിഐസിഐ ബാങ്ക്
മുംബൈ : പ്രമുഖ സ്വകാര്യ വായ്പാ ദാതാവായ ഐസിഐസിഐ ബാങ്ക് വായ്പാ നിരക്ക് ഉയർത്തി. എംസിഎൽആർ 20 ബേസിസ് പോയിന്റാണ് വർധിപ്പിച്ചത്. കഴിഞ്ഞ മാസം ആദ്യം റിസർവ് ബാങ്ക് റിപ്പോ നിരക്കുകൾ 50 ബേസിസ് പോയിന്റുകൾ വർധിപ്പിച്ചതിന് ശേഷം മറ്റ് നിരവധി ബാങ്കുകളും അവരുടെ വായ്പാ പലിശ നിരക്ക് ഉയർത്തിയിരുന്നു. പുതുക്കിയ നിരക്കുകൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നു. വായ്പാ നിരക്ക് ഉയർത്തിയതോടെ പുതിയ വായ്പാ എടുക്കുന്നവർക്കും നിലവിൽ വായ്പാ എടുത്തവർക്കും പലിശ നിരക്കുകൾ വർധിക്കും. ഭവനവായ്പ, വാഹന വായ്പ തുടങ്ങിയവയുടെ ഇഎംഐകൾ ഉയരും. ഒറ്റ ദിവസത്തേക്കുള്ള വായ്പകളുടെ എംസിഎൽആർ നിരക്ക് 7.50 ശതമാനം ആക്കി ഉയർത്തി. ഒരു മാസം, ആറ് മാസത്തേക്കുള്ള എംസിഎൽആർ നിരക്കുകൾ യഥാക്രമം 7.50 ശതമാനം, 7.55 ശതമാനം എന്നിങ്ങനെയാക്കി വർധിപ്പിച്ചു. ആറ് മാസവും ഒരു വർഷവും കാലാവധിയുള്ള ഐസിഐസിഐ ബാങ്ക് എംസിഎൽആർ നിരക്കുകൾ യഥാക്രമം 7.70 ശതമാനവും 7.75 ശതമാനവുമാണ്. ആർബിഐയുടെ പണ നയ…
Read More » -
കരുത്തുറ്റ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം, മികച്ച പ്രകടനം: തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കേന്ദ്ര സ്റ്റാര്‍ട്ടപ്പ് പുരസ്കാരം ഏറ്റുവാങ്ങി കേരളം
തിരുവനന്തപുരം: തുടര്‍ച്ചയായി മൂന്നാം തവണയും സ്റ്റാര്‍ട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുരസ്കാരം സ്വന്തമാക്കി കേരളം. കരുത്തുറ്റ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷ വികസനത്തിന് പ്രാമുഖ്യം നല്കുന്നതിനാലാണ് സ്റ്റേറ്റ്സ് സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ 2021 ലെ ടോപ് പെര്‍ഫോര്‍മര്‍ പുരസ്കാരത്തിന് കേരളം അര്‍ഹമായത്. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കേന്ദ്ര വ്യവസായ, ആഭ്യന്തര വാണിജ്യ പ്രോത്സാഹന വകുപ്പിന്റെ (ഡിപിഐഐടി) സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും കേന്ദ്ര സര്‍ക്കാരിന്റെ വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രാലയവും സംയുക്തമായാണ് മൂന്നാം പതിപ്പ് ഏര്‍പ്പെടുത്തിയത്. കാര്യശേഷിയിലെ മാര്‍ഗദര്‍ശി, സംഭരണത്തിലെ മികവ്, ഇന്‍സ്റ്റിറ്റിയൂഷണല്‍ ചാമ്പ്യന്‍ എന്നീ നിലകളിലും വിദഗ്ധസമിതി സംസ്ഥാനത്തെ അഭിനന്ദിച്ചു. രജിസ്റ്റര്‍ ചെയ്ത 3800 സ്റ്റാര്‍ട്ടപ്പുകള്‍ക്കു പുറമേ വനിതകള്‍ നേതൃത്വം നല്കുന്ന ഇരുപതിലധികം സ്റ്റാര്‍ട്ടപ്പുകളും കേരളത്തിനുണ്ട്. സ്ഥാപന പിന്തുണ, വിപണയിലേക്കുള്ള പ്രാപ്യത, നൂതനത്വ – സംരംഭകത്വ പരിപോഷണം, ഇന്‍കുബേഷന്‍, മാര്‍ഗനിര്‍ദേശം, ഫണ്ടിംഗ് പിന്തുണ, കാര്യനിര്‍വ്വഹണ ശേഷി എന്നീ വിഭാഗങ്ങളിലായിരുന്നു സമിതി കേരളത്തെ വിലയിരുത്തിയത്. കേരളത്തിനു പുറമേ…
Read More »