ഫോൺ ചാർജ്ജ് ചെയ്യാൻ കുത്തിവച്ചിട്ട് സ്വിച്ചിടാൻ മറക്കുന്ന അമളിയും ഇനി ഉണ്ടാവില്ല
ഫോൺ ചാർജ്ജ് ചെയ്യാൻ കുത്തിവച്ചിട്ട് സ്വിച്ചിടാൻ മറക്കുന്ന അമളി പറ്റാത്തവരായി ആരും കാണില്ല. അതുമല്ലെങ്കിൽ ചാർജർ ശരിക്കും കണക്ട് ചെയ്തിട്ടില്ലെങ്കിലും ഫോൺ ചാർജാകാതെ നമ്മുടെ സമയം നഷ്ടപ്പെടുന്ന മറ്റ് അബദ്ധങ്ങൾ.കുറച്ചുനേരം കഴിഞ്ഞ് ഫോൺ എടുത്തു നോക്കുമ്പോൾ ചാർജ് ആയിട്ടില്ലെന്ന് കണ്ട് നിരാശപ്പെടേണ്ട സാഹചര്യം ഇനിയുണ്ടാവില്ല. ഈ ട്രിക്ക് ഉപയോഗിച്ച് സ്മാർട്ട് ഫോണിൽ ചാർജ് കേറുന്നുണ്ടോ ഇല്ലയോ എന്ന് സൗണ്ട് വഴി മനസിലാക്കാം.
ഇതിനായി പ്രത്യേക ഉപകരണങ്ങളോ ഒന്നും വേണ്ട. ഫോൺ ചാർജിങ്ങിലാണെന്ന് കാണിക്കുന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് ഇങ്ങനെയുള്ള അബദ്ധങ്ങൾ ഒഴിവാക്കാം. അതെങ്ങനെയെന്ന് നോക്കാം.
ആദ്യം നിങ്ങളുടെ സ്മാർട്ട് ഫോണിലെ ഗൂഗിൾ ക്രോം (google chrome)ലേക്ക് പോകുക. സെർച്ച് ബാറിൽ tnshorts.com എന്ന് നൽകി ഈ സൈറ്റ് ഓപ്പൺ ചെയ്യുക. അവിടെ ബാറ്ററി സൗണ്ട് എന്ന് സെർച്ച് ചെയ്യുക. തുടർന്ന് വരുന്ന ചാർജിങ് ട്രിക്ക് എന്ന് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക. ആപ്പ് ഇൻസ്റ്റാൾ ആയിക്കഴിഞ്ഞാൽ, ഫോൺ ചാർജ്ജ് ചെയ്യുമ്പോഴെല്ലാം നിങ്ങൾക്ക് വോയ്‌സ് കമാൻഡ് ലഭിക്കുന്നതാണ്.
അതുപോലെ തുടർച്ചയായി ഇന്റർനെറ്റ് ഉപയോഗിച്ചാൽ ഫോണിന്റെ ചാർജ് പെട്ടെന്ന് തീർന്നുപോകുന്നുണ്ടെങ്കിൽ അതിനും പരിഹാരമുണ്ട്. യാത്രകളിലും മറ്റും ഗൂഗിൾ മാപ്പും യൂട്യൂബും ഒഴിവാക്കാൻ കഴിയില്ലെങ്കിലും, ഫോണിന്റെ ചാർജിനെ അത് കാര്യമായി ബാധിക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഫോണിലെ ചാർജ് തീരാതെ, എങ്ങനെ സംരക്ഷിക്കാമെന്നത് പരിശോധിക്കാം.
ഇതിനായി ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകൾ ഡിലീറ്റ് ചെയ്യണം. ഒപ്പം, ഫോണിലെ ആപ്ലിക്കേഷനുകൾ സ്ഥിരമായി അപ്ഡേറ്റ് ചെയ്യുന്നതിനും ശ്രദ്ധിക്കണം. അപ്ലിക്കേഷനുകൾ ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്നതിനാൽ ഫോൺ ചാർജ് ചോർച്ചയ്ക്ക് ഇത് കാരണമാകും.
അതുപോലെ ആന്‍ഡ്രോയിഡ് ഫോണിലും ഐഫോണിലും ബ്രൈറ്റ്നെസ് കുറച്ചുവയ്ക്കുന്നതിൽ ശ്രദ്ധിക്കുക. ഇതിനായി ഇരുണ്ട നിറമുള്ള അല്ലെങ്കിൽ കറുത്ത വാൾപേപ്പർ തിരഞ്ഞെടുക്കുക. ഇത് ഫോണിന്റെ ബാറ്ററി ലൈഫ് സംരക്ഷിക്കുന്നു. കൂടാതെ, ഹോംസ്‌ക്രീനിൽ ആപ്പുകളുടെ എണ്ണം കൂടുന്നത് ബാറ്ററിയെ ബാധിക്കുന്നുണ്ട്. ലൈവ് വാൾപേപ്പറും ബാറ്ററി ചാർജ് വലിച്ചെടുക്കുന്നതിനെ സ്വാധീനിക്കുന്നു.
ഫോണിലെ വൈബ്രേഷനും ബാറ്ററിയെ സ്വാധീനിക്കും. ആൻഡ്രോയിഡ് ഫോണുകളിലും ടാബുകളിലും വൈബ്രേഷനുകൾ അത്യാവശ്യമാണെങ്കിൽ മാത്രം ഓൺ ചെയ്യുക. സ്‌ക്രീനിൽ കീ പ്രസ് ചെയ്യുമ്പോഴുണ്ടാകുന്ന വൈബ്രേഷനും പരമാവധി ഒഴിവാക്കേണ്ടതാണ്.
അതുപോലെ മൊബൈൽ ഡാറ്റയ്ക്ക് പകരം വൈഫൈ തെരഞ്ഞെടുക്കുക. കാരണം, മൊബൈൽ ഫോണിന് വൈഫയാണ് മികച്ച ഓപ്ഷൻ. അതുപോലെ ജിപിഎസ്, ബ്ലൂടൂത്ത്, ലൊക്കേഷന്‍ എന്നിവയും കഴിവതും ഓഫ് ചെയ്തു വെക്കണം.
വാൽക്കഷണം: വേണ്ടാത്ത ആപ്ലിക്കേഷനുകൾ ഫോണിൽ നിന്ന് ‘അൺ ഇന്‍സ്റ്റാൾ’ ചെയ്യുമ്പോൾ ‘സെറ്റിംഗ്സി’ൽ കയറി ആദ്യം ‘ക്ലിയർ കാച്ച്’ ചെയ്യാൻ മറക്കരുത്.അത് നിങ്ങളുടെ ഫോണിന്റെ’ഇന്റേർനൽ’ മെമ്മറി (സ്പേസ്) കൂട്ടാൻ സഹായിക്കും