12 വയസ്സിനുമുകളിലുളളവര്‍ക്ക് നിര്‍ബന്ധമായും മാസ്‌ക്; പുതിയ മാര്‍ഗനിര്‍ദേശവുമായി ഡബ്ലു.എച്ച്.ഒ
ലോകമെമ്പാടും ഭീതി വിതച്ച് കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മനുഷ്യന്‍ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഇപ്പോഴിതാ ലോകാരോഗ്യ സംഘടന പുതിയ മാര്‍ഗനിര്‍ദേശവുമായി എത്തിയിരിക്കുകയാണ്.
ഇനി മുതല്‍ 12 വയസ്സിനുമുകളിലുളളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശമാണ് അവര്‍ മുമ്പോട്ട് വെക്കുന്നത്. മുതിര്‍ന്നവരെ പോലെ കുട്ടികളിലേക്കും രോഗം എളുപ്പത്തില്‍ പടരാന്‍ സാഹചര്യമുണ്ടെന്നും അതിനാല്‍ 12 വയസ്സിനുമുകളിലുളളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. അതേസമയം അഞ്ച് വയസ്സിന് താഴെയുളള കുട്ടികള്‍ക്ക് സാധാരണ ഇടപെടലുകളില്‍ മാസ്‌ക് നിര്‍ബന്ധമല്ലെന്നും ഇവര്‍ പറയുന്നു.
പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്.
1. വലിയ രീതിയില്‍ രോഗവ്യാപനമുണ്ടായ സ്ഥലങ്ങളിലും, ഒരു മീറ്റര്‍ അകലം പാലിക്കാന്‍ സാധിക്കാത്ത സ്ഥലങ്ങളിലും 12 വയസ്സിന് മുകളിലുളളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.
2. തീവ്ര രോഗവ്യാപനമുളള സ്ഥലങ്ങളില്‍ ആറിനും പതിനൊന്നിനുമിടയില്‍ പ്രായമുളളവര്‍ സാഹചര്യമനുസരിച്ച് മാസ്‌ക് ധരിക്കണം.പ്രായാധിക്യമുളളവരുമായി കുട്ടികള്‍ ഇടപെഴകുന്നുണ്ടെങ്കില്‍ മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ മാസ്‌ക് ധരിക്കണം.
3. അഞ്ച് വയസ്സില്‍ താഴെയുളള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതില്ല.