താൻ ബി.ജെ.പിയില്‍ ചേർന്നത് മതമേലധ്യക്ഷൻമാരുടെ അനുഗ്രഹത്തോടെയാണെന്നും പി.സി ജോർജ് പറഞ്ഞു.
ചോദിക്കേണ്ടവരോടൊക്കെ ചോദിച്ചിട്ടും ക്രൈസ്തവ സഭാ പിതാക്കൻമാരോടും മറ്റു സമുദായ നേതാക്കളോടും അനുഗ്രഹം വാങ്ങിയ ശേഷവുമാണ് ബി.ജെ.പിയില്‍ ചേർന്നത്.എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായർ തലയില്‍ കൈവെച്ചാണ് അനുഗ്രഹിച്ചത്. അഞ്ചുകൊല്ലം മുമ്ബെങ്കിലും ബി.ജെ.പിയില്‍ ചേരാൻ തീരുമാനിക്കാതിരുന്നതു വഴി കേരളത്തിന് വലിയ നഷ്ടമായിപ്പോയെന്നും ജോർജ് പറഞ്ഞു.
മണിപ്പൂരില്‍ നടക്കുന്നത് വംശീയ കലാപമാണ്. ബ്രിട്ടീഷ് ഭരണകാലം മുതല്‍ മണിപ്പൂരില്‍ വംശീയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മറിച്ചുള്ള പ്രചാരണങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇത് സഭാ അധ്യക്ഷൻമാരും വൈദികരും തിരിച്ചറിഞ്ഞിട്ടുണ്ട്. റബർ കർഷകരുടെ പ്രതിസന്ധിയില്‍ രണ്ടാഴ്ചക്കകം കേന്ദ്രസർക്കാരിന്റെ ഇടപെടലുണ്ടാകുമെന്നും പി.സി ജോർജ് പറഞ്ഞു.