ന്യൂഡൽഹി: അരമണിക്കൂറിനിടയിൽ രണ്ടു തവണ ഡൽഹി-എൻസിആർ മേഖലയിൽ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു.റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
ആദ്യത്തേത് ഉച്ചയ്ക്ക് 2.25ന് 4.6 തീവ്രതയിലും, രണ്ടാമത്തേത് 2.51ന് 6.2 തീവ്രതയിലുമാണ് രേഖപ്പെടുത്തിയത്.ഡല്‍ഹിയിലും എന്‍സിആര്‍ മേഖലയിലും മാത്രമല്ല, ഉത്തര്‍പ്രദേശിലെ, ലഖ്നൗ, ഹാപൂര്‍, ആംറോഹ, ഉത്തരാഖണ്ഡിന്റെ ചില ഭാഗങ്ങളിലും ഭൂകമ്ബം അനുഭവപ്പെട്ടു.
ഭൂകമ്ബത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍ കെട്ടിടങ്ങളില്‍ നിന്ന് ഇറങ്ങിയോടി.അതേസമയം ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഡല്‍ഹി പോലീസ് രംഗത്ത് വന്നു. ദയവായി എല്ലാവരും കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്ക് വന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക. ലിഫ്റ്റുകള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അടിയന്തര സഹായങ്ങള്‍ക്ക് 112ല്‍ വിളിക്കാമെന്നും ഡല്‍ഹി പോലീസ് ട്വീറ്റ് ചെയ്തു.
നേപ്പാളാണ് ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് സൂചന.