NEWS
നഗരസഭാ കൗണ്‍സിലര്‍ക്ക് കോവിഡ്; കൊച്ചി മേയര്‍ സൗമിനി ജെയിന് സ്വയം നിരീക്ഷണത്തില്‍ പോയി
കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിന് സ്വയം നിരീക്ഷണത്തില്‍ പോയി. നഗരസഭാ കൗണ്‍സിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മേയര്‍ നിരീക്ഷണത്തില്‍ പോയത്. കൊച്ചി നഗരസഭയിലെ വിവിധ കൗണ്‍സിലര്‍മാരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്.
പശ്ചിമ കൊച്ചിയില്‍ ഇപ്പോഴും രോഗവ്യാപനത്തിന്റെ തോത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പശ്ചിമകൊച്ചിയില്‍ 26 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ചില വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് രോഗവ്യാപനമുണ്ടാകുന്നതെന്നും മൈക്രോ കണ്ടെയ്ന്മെന്റ് സോണുകള്‍ എന്ന രീതിയില്‍ നിയന്ത്രണം തുടരാനുമാണ് തീരുമാനം. ഒരു മാസത്തിലേറെയായി പശ്ചിമകൊച്ചി അടച്ചിട്ടിരിക്കുകയാണ്.
അതേസമയം,ആലുവ മാര്‍ക്കറ്റടക്കം ജില്ലയിലെ മാര്‍ക്കറ്റുകള്‍ കര്‍ശന നിയന്ത്രണത്തോടെ തുറക്കാന്‍ തീരുമാനിച്ചു.