2023-24ലെ 45 ലക്ഷം കോടി രൂപയുടെ ബജറ്റില്‍ 17.99 ലക്ഷം കോടിയും കടമാണെന്നും ഇത് മൊത്തം ബജറ്റിന്റെ 40 ശതമാനം വരുമെന്നും ധനമന്ത്രി പാർലമെന്റിൽ പറഞ്ഞതിന് പിന്നാലെയാണ് ഇന്ത്യൻ റെയില്‍വേയുടെ കടം 34,189 കോടി രൂപയായതായി റയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്.
2019-20 സാമ്ബത്തിക വര്‍ഷത്തിലെ കടം 20,304 കോടി രൂപയായിരുന്നു, 2020-21 ആയപ്പോഴേക്കും 23,386 കോടി രൂപയായി കടം ഉയര്‍ന്നു. 2021-22 ല്‍ 28,702 കോടി രൂപയായും ഉയര്‍ന്നു. 2022-2023 ആയപ്പോഴേക്കും റെയില്‍വേയുടെ കടം 34189 കോടി രൂപയിലെത്തി-അശ്വിനി വൈഷ്ണവ് പറഞ്ഞു.
മാസം ഒന്നരലക്ഷം കോടിയോളം കടമെടുത്താണ് കേന്ദ്രത്തിന്റെ ചെലവുകള്‍ നടത്തുന്നതെന്നായിരുന്നു ധനമന്ത്രിയുടെ പ്രസ്താവന. 2023 ഏപ്രിലില്‍ 1.36 ലക്ഷം കോടി രൂപയാണ് കടമെടുത്തത്. മേയില്‍ 1.69 ലക്ഷം കോടിയും ജൂണില്‍ 1.36 ലക്ഷം കോടിയും ജൂലൈയില്‍ 1.75 ലക്ഷം കോടിയും കടമെടുത്തു.2023-24ലെ 45 ലക്ഷം കോടി രൂപയുടെ ബജറ്റില്‍ 17.99 ലക്ഷം കോടിയും കടമാണെന്നും ഇത് മൊത്തം ബജറ്റിന്റെ 40 ശതമാനം വരുമെന്നും ധനമന്ത്രി പറഞ്ഞു.
ഇതോടെയാണ് ദേശീയ പാത അതോറിറ്റിയുടെ കടം 3.42 ലക്ഷം കോടിയാണെന്നും ഏറ്റെടുക്കാനാവില്ലെന്നും കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചത്.അതേസമയം കേരളത്തിന് ലഭിക്കേണ്ട കേന്ദ്ര നികുതി വഹിതം വൻ തോതില്‍ വെട്ടിക്കുറച്ചതായി ധനമന്ത്രി ബാലഗോപാൽ ആരോപിക്കുന്നു. 2018–19ല്‍ മൊത്തം കേന്ദ്ര നികുതി വരുമാനത്തിന്റെ 2.5 ശതമാനം കേരളത്തിന് ലഭിച്ചിരുന്നെങ്കില്‍ 2022-23 ആയപ്പോഴേക്കും അത് 1.93 ശതമാനമായി കൂപ്പുകുത്തിയെന്നും അദ്ദേഹം പറഞ്ഞു.2016-17ല്‍ സംസ്ഥാനത്തിന്റെ തനത് വരുമാനം 51,876.36 കോടി രൂപയായിരുന്നത് 2022—23 ആയപ്പോഴേക്കും 85,867.35 കോടി ഉയര്‍ന്നുവെന്ന് കേന്ദ്ര മന്ത്രാലയത്തിന്റെ രേഖയില്‍ പറയുമ്ബോഴാണിതെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു.
‘കേന്ദ്ര നികുതി വഹിതത്തില്‍ ഏറ്റവുമധികം നഷ്ടം നേരിടുന്ന സംസ്ഥാനം കേരളമാണ്.പത്താം ധനകമീഷന്റെ കാലയളവില്‍ കേരളത്തിന് ലഭിച്ച കേന്ദ്ര നികുതി വിഹിതം 3.87 ശതമായിരുന്നിടത്തു നിന്നാണ് കുത്തനെ വെട്ടിക്കുറച്ചെത്.അതേസമയം ജിഎസ്ടി വിഹിതം കൂട്ടുവാനോ, നഷ്ടപരിഹാരം തുടര്‍ന്ന് നല്കുവാനോ സ്വന്തം നിലയ്ക്ക് സമാഹരിക്കുന്ന സെസ്സും സര്‍ചാര്‍ജ്ജും സംസ്ഥാനവുമായി പങ്കു വയ്ക്കാനോ കേന്ദ്രം തയ്യാറാകുന്നുമില്ല.ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ സങ്കീര്‍ണമാക്കുന്നു.ഏകപക്ഷീയമാ