മഴക്കാലം തീരാറാകുന്ന സമയത്താണ് കൂണുകൾ മുളയ്ക്കുന്നത്.മണ്ണിലുള്ള, കാർബൺ അടങ്ങിയ വസ്‌തുക്കളുടെ ജീർണിക്കലിലൂടെയാ ണ് കൂണുകൾ മുളയ്ക്കുന്നത്.നനഞ്ഞ മണ്ണിൽ വളരെ ശക്തി കുറഞ്ഞ വൈദ്യുത തരംഗങ്ങൾ തൊടുമ്പോൾ കൂണുകൾ അതിവേഗം മുളയ്ക്കുന്നു.മഴയോടപ്പമുള്ള ഇടിമിന്നൽ ഇതിനു മുളയ്ക്കാനുള്ള സാഹചര്യമൊരുക്കുന്നു.
കൂൺ ഒരു സമ്പൂർണാഹാരമാണ്.രുചിയിൽ മാത്രമല്ല പോഷകഗുണങ്ങളിലും ഇതു മുന്നിൽ തന്നെ.ഹരിതകം ഇല്ലാത്ത സസ്യമായ കൂൺ അഥവാ കുമിൾ ഫംഗസ് വിഭാഗത്തിൽ പെടുന്നവയാണ്.മരവും കരിയിലയും മറ്റും വീണ് ദ്രവിച്ച് ഇളകിയ മണ്ണിലാണ് കൂണുകൾ കൂടുതലായി കാണപ്പെടുന്നത്.പിഴുതെടുത്ത കൂണുകളുടെ മൺഭാഗം ഉള്ള വേരറ്റം കളഞ്ഞാൽ ബാക്കിയെല്ലാം ഭക്ഷ്യയോഗ്യമാണ്.
ഏറെ രോഗപ്രതിരോധ ശേഷിയും പോഷകമൂല്യവുമുള്ള കൂണിന് കാന്‍സര്‍, ട്യുമര്‍, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം മുതലായ രോഗങ്ങളെ നിയന്ത്രിക്കുന്നതിന് പ്രത്യേക കഴിവുണ്ട്.
മറ്റേതൊരു പച്ചക്കറിയെക്കാളും കൂടുതല്‍ മാംസ്യം (പ്രോട്ടീന്‍) കുമിളിലടങ്ങിയിട്ടുണ്ട്.അതേസമയം, പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളെ അപേക്ഷിച്ച് കൊളസ്ട്രോളിന്റെ അളവ് കുമിളില്‍ വളരെ കുറവാണ്.പ്രോട്ടീന്‍ കൂടാതെ വിറ്റാമിന്‍ ബി, സി, ഡി, റിബോഫ്ലാബിന്‍, തയാമൈന്‍, നികോണിക് ആസിഡ്, ഇരുമ്പ്, പൊട്ടാസിയം, ഫോസ്ഫറസ്, ഫോളിക്ക് ആസിഡ് മുതലായവ കുമിളില്‍ അടങ്ങിയിട്ടുണ്ട്.
മാസം കഴിക്കാൻ ഇഷ്ടമില്ലാത്തവർക്ക് സസ്യാഹാരത്തിൽ കഴിക്കാവുന്ന മികച്ച ബദലാണ് കൂൺ.കഴിക്കാനുള്ള രുചി കൊണ്ട് മാത്രമല്ല,നിരവധി ആരോഗ്യ ഗുണങ്ങൾ കൊണ്ടും കൂൺ സമ്പന്നമാണ്.പ്രോട്ടീൻ, അമിനോആസിഡുകൾ തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് കൂൺ. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കുന്നതിലും രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനുമെല്ലാം കൂൺ ഗുണകരമാണ്.
അർബുദത്തെ ഫലപ്രദമായി തടയുന്നതിന് കൂൺ സഹായിക്കുന്നു. ലിനോലെയിക് ആസിഡ് അധിക ഈസ്ട്രജന്റെ വികസനം തടയുന്നു. സ്തനാർബുദത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഈസ്ട്രജൻ.
അതേസമയം വിഷക്കൂണുകളെ ഭക്ഷ്യയോഗ്യമായവയില്‍ നിന്നും തിരിച്ചറിയാനുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ വിരളമാണ്.ഇവ ജീവഹാനിവരെ വരുത്തുന്നതുമാണ്.പരിചയം കൊണ്ടുമാത്രമേ ഇവയെ തിരിച്ചറിയുവാന്‍ സാധിക്കുകയുള്ളൂ.അതിനാൽ സൂക്ഷിക്കുക….