TRENDING

കോവിഡ് 19 ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ

റ്റു രാജ്യങ്ങളെ പോലെ ഇന്ത്യയെയും കോവിഡ് മഹാവ്യാധി വേട്ടയാടുകയാണ്. രോഗികളുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. അമേരിക്കയും ബ്രസീലും മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. എന്നാൽ കാര്യങ്ങൾ നിയന്ത്രണവിധേയമെന്നും ഇന്ത്യ കോവിഡിനെ മികച്ച രീതിയിൽ നേരിടുന്നുവെന്നുമാണ് കേന്ദ്രസർക്കാർ നിലപാട്. പക്ഷെ കേന്ദ്ര നിലപാടിനെ കാറ്റിൽ പറത്തുന്നതാണ് ഒരു മാസത്തെ രോഗ കണക്ക്.

കഴിഞ്ഞ ആഴ്ച മുതൽ ഓരോ ദിവസവും 40, 000 രോഗികൾ വീതമാണ് ഇന്ത്യയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജൂലൈ 27 തിങ്കളാഴ്ച ഇത് 50, 000 കഴിയുകയും ചെയ്തു. ആ ദിവസം അമേരിക്കയിൽ രജിസ്റ്റർ ചെയ്തത് 55, 000വും.ബ്രസീലിൽ ആകട്ടെ ഇന്ത്യയിലേതിനേക്കാൾ പകുതി രോഗികൾ ആണ് ഉണ്ടായത്.

Signature-ad

ലോകത്തെ 10 കോവിഡ് തീവ്ര ബാധിത രാജ്യങ്ങളുടെ കണക്കെടുത്താൽ ഇന്ത്യയുടെ രോഗ വളർച്ച അതിവേഗം ആണെന്ന് മനസിലാകും. കോവിഡ് തീവ്ര ബാധിത രാജ്യങ്ങളിൽ 40 ദിവസം കൊണ്ടാണ് അമേരിക്കയിൽ രോഗബാധ ഇരട്ടിക്കുന്നത്. ബ്രസീലിൽ അത് 36 ദിവസം കൊണ്ടും. എന്നാൽ ഇന്ത്യയിൽ ഇപ്പോൾ 19 ദിവസം കൊണ്ടാണ് രോഗബാധിതരുടെ എണ്ണം ഇരട്ടിയാകുന്നത്. ഔർ വേൾഡ് ഇൻ ഡാറ്റായുടെ കണക്ക് പ്രകാരം ഇന്ത്യയുടെ പ്രതിദിന ശരാശരി 44, 000 ആണ്. 45, 600 ആണ് ബ്രസീലിന്റേത്. അമേരിക്കയിൽ ആകട്ടെ 66, 600ഉം.

എന്നാൽ ഇതിൽ ആശങ്കപ്പെടേണ്ട കാര്യം ഇല്ലെന്നാണ് ആരോഗ്യവിദഗ്‌ധന്മാരായ ഗിരിധർ ആർ ബാബുവിനെ പോലുള്ളവർ പറയുന്നത്. ഇന്ത്യ കൂടുതൽ ലാബുകൾ തുടങ്ങി കൂടുതൽ ടെസ്റ്റുകൾ നടത്തുന്നത് കൊണ്ടാണ് രോഗികളുടെ എണ്ണം കൂടുന്നതെന്നാണ് ഗിരിധർ ചൂണ്ടിക്കാട്ടുന്നത്.

Back to top button
error: