അയേണ്‍, കാത്സ്യം, ഫോളിക് ആസിഡ് എന്നിവക്ക് പുറമേ വൈറ്റമിന്‍ എ യും സുലഭമായി കിട്ടുന്ന ഇലക്കറികള്‍ (ചീര, മുരിങ്ങ), പച്ചക്കറികള്‍ (കാരറ്റ്, ബീറ്റ് റൂട്ട്, പപ്പായ) എന്നിവ ധാരാളം കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
നേത്ര പരിരക്ഷക്കായി കൃത്രിമ വിറ്റാമിനുകള്‍ കഴിക്കുന്നതിനേക്കാള്‍ നല്ലത് പച്ചക്കറികളില്‍ നിന്നും, മറ്റു പ്രകൃത്യാ ഭക്ഷണ രീതിയില്‍ നിന്നും ലഭിക്കുന്ന വിറ്റാമിനുകള്‍ ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
പാല്‍, ചെറിയ മത്സ്യങ്ങള്‍ എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ഗുണകരമാണ്.
മീനുകളില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 – ഫാറ്റി ആസിഡുകള്‍ കാഴ്ച ശക്തിക്ക് നല്ലതാണ്.
വൈറ്റമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്ന മീനെണ്ണ (ഗുളിക രൂപത്തിലും ലഭ്യമാണ് ) കഴിക്കുന്നത് നല്ല കാഴ്‌ചശക്തിക്ക് അത്യുത്തമമാണ്.
ശരീരം ചൂടായിരിക്കുന്ന (വെയില്‍ കൊള്ളുക, കായിക ജോലികള്‍ ചെയ്ത് വിയര്‍ത്തിരിക്കുക തുടങ്ങിയ…) അവസ്ഥയില്‍ വെള്ളം കൊണ്ട് പെട്ടന്ന് മുഖം കഴുകകയോ, വെള്ളം കുടിക്കുകയോ ചെയ്യുന്നത് നല്ലതല്ല.
ഡോക്ടറെ സമീപിക്കേണ്ട നേത്രരോഗ ലക്ഷണങ്ങള്‍ :
- കണ്ണില്‍ ചുവപ്പ്
- കണ്ണില്‍ പഴുപ്പ്
- കണ്ണില്‍ നിന്നും ഉള്ള വെള്ളം വരല്‍
- കോങ്കണ്ണ്
- കാഴ്‌ച്ചക്കുറവ്
- തലവേദന
- കണ്ണ് വേദന
- കൃഷ്‌ണമണിയില്‍ വെള്ളപ്പാട്
- കണ്‍പോളയുടെ ഇടുക്കം
- കണ്ണിലോ, പോളകള്‍ക്കൊ ചൊറിച്ചില്‍
- പ്രകാശം തട്ടുമ്പോള്‍ അസ്വസ്ഥത
- പ്രകാശത്തിന് നേരെ നോക്കുമ്പോള്‍ പ്രഭാവലയം കാണുക.