KeralaNEWS

റേഷൻ സൗജന്യമായി വീടുകളിലെത്തിക്കുന്ന ‘ഒപ്പം’ പദ്ധതി ആരംഭിച്ചു

ആലപ്പുഴ::റേഷൻ സൗജന്യമായി വീടുകളിലെത്തിക്കുന്ന ‘ഒപ്പം’ പദ്ധതി ജില്ലയിൽ ആരംഭിച്ചു.
റേഷന്‍ കടകളില്‍ നേരിട്ടെത്തി സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കാത്ത ഗുണഭോക്താക്കള്‍ക്ക് ഓട്ടോറിക്ഷക്കാര്‍ മുഖേനയാണ് റേഷൻ സൗജന്യമായി വീടുകളിലെത്തിക്കുന്നത്.
ഇ-പോസ് മെഷീന്‍ വീടുകളിലേക്ക് കൊണ്ടുപോകാനുള്ള അസൗകര്യം പരിഗണിച്ച്‌ ഗുണഭോക്താക്കള്‍ക്ക് താത്കാലിക രസീത് ഓട്ടോകളില്‍ കൊടുത്തുവിടും.റേഷന്‍ കൈപ്പറ്റിയതായി ഗുണഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ ഇ-പോസ് മെഷീനില്‍ രേഖപ്പെടുത്തുകയുള്ളൂ.
ഓരോ നിയോജക മണ്ഡലത്തിലും മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും സൗകര്യാര്‍ത്ഥം പദ്ധതിയുടെ ഉദ്ഘാടനങ്ങള്‍ പുരോഗമിക്കുകയാണ്. എല്ലാ മാസവും പത്താം തീയതിക്കുള്ളില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ കൈവശം റേഷന്‍ കട ഉടമകള്‍ സാധനങ്ങള്‍ കൊടുത്തുവിടും.

Back to top button
error: