KeralaNEWS

മംഗലാപുരം – ചെന്നൈ റൂട്ടിലും സ്പെഷൽ ട്രെയിൻ

കോഴിക്കോട്:വേനലവധി തിരക്ക് പരിഗണിച്ച് കൊച്ചുവേളി-ബംഗളൂരുവിന് പുറമേ മംഗലാപുരം-ചെന്നൈ റൂട്ടിലും സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ച് റയിൽവെ.
ഏപ്രിൽ 25 മുതൽ പ്രതിവാര ട്രെയിനായാണ് സർവീസ്.കേരളത്തില്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നുര്‍, കണ്ണൂര്‍, തലശേരി, വടകര, കോഴിക്കോട്, ഫെറോക്, തിരുര്‍, കുറ്റിപ്പുറം, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, പാലക്കാട്‌ എന്നിവിടങ്ങളില്‍ നിര്‍ത്തും.
ട്രെയിന്‍ (06041) ഏപ്രില്‍ 25, മെയ് 2, 9, 16, 23, 30, ജൂണ്‍ 6, 13, 20, 27 (ചൊവ്വാഴ്ചകളില്‍) തീയതികളില്‍ ചെന്നൈയിലെ താംബരത്ത് നിന്ന് ഉച്ചയ്ക്ക് 1.30 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.45 ന് മംഗലാപുരം ജംക്ഷനിലെത്തും. മടക്കയാത്രയില്‍ (06042) ഏപ്രില്‍ 26, മെയ് 3, 10, 17, 24, 31, ജൂണ്‍ 7, 14, 21, 28 (ബുധനാഴ്ചകളില്‍) തീയതികളില്‍ രാവിലെ 10 മണിക്ക് മംഗലാപുരം ജംക്ഷനിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 4.45 ന് താംബരത്ത് എത്തിച്ചേരും.

Back to top button
error: