ന്യൂഡൽഹി:എസ് എന്‍ സി ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റിവച്ചു.ബെഞ്ചിലെ മലയാളി ജഡ്ജി സി.ടി.രവികുമാര്‍ പിന്മാറിയതിനെ തുടര്‍ന്നാണ് കേസ് വീണ്ടും മാറ്റിവച്ചത്.
കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ ഹൈക്കോടതിയില്‍ ഇതേ കേസിലെ വാദം കേട്ടിട്ടുണ്ടെന്ന് പറഞ്ഞ ജസ്റ്റിസ് സി ടി രവികുമാര്‍ സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് പിന്മാറുകയായിരുന്നു.താന്‍ പിന്മാറേണ്ടതുണ്ടോയെന്ന് ചോദിച്ചതിനുശേഷമായിരുന്നു നടപടി.
ഇരുപത്തിയൊന്നാം കേസായി ലിസ്‌റ്റ് ചെയ്‌തിരുന്ന കേസ് മുപ്പത്തിമൂന്നാമത്തെ തവണയാണ് കോടതി പരിഗണിക്കുന്നത്. ആറ് മാസത്തെ ഇടവേളയ്‌ക്ക് ശേഷമായിരുന്നു കേസ് ഇന്ന് വീണ്ടും സുപ്രീം കോടതി പരിഗണിച്ചത്.
പനിബാധിതനാണെന്നും കേസ് പരിഗണിക്കുന്നത് മാറ്റണമെന്നും ആവശ്യപ്പെട്ട് ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസിന്റെ അഭിഭാഷകൻ നേരത്തെ കത്ത് നല്‍കിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ്ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സി ബി ഐ സമര്‍പ്പിച്ച അപ്പീലാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്.