KeralaNEWS

പുതിയ ലൈസൻസ് അയച്ചു തുടങ്ങി

മോട്ടോർ വാഹന വകുപ്പ് PET-G കാർഡിൽ വിവിധ ആധുനിക സെക്യൂരിറ്റി ഫീച്ചറുകളോടുകൂടി പ്രിന്റ് ചെയ്ത ഡ്രൈവിംഗ് ലൈസൻസുകൾ എറണാകുളത്തെ കേന്ദ്രീകൃതപ്രിന്റിംഗ് കേന്ദ്രത്തിൽ നിന്നും, സംസ്ഥാനത്തൊട്ടാകെയുള്ള അപേക്ഷകർക്ക് Indian Postal Service വഴി അയച്ചു തുടങ്ങുകയാണ്.

അപേക്ഷകരുടെ പ്രത്യേകശ്രദ്ധയ്ക്ക് :-

Signature-ad

എന്തെങ്കിലും ലൈസൻസ് സേവനങ്ങൾക്ക് അപേക്ഷിക്കുമ്പോൾ നിലവിൽ കൃത്യമായി ലൈസൻസ് ലഭിക്കുന്ന പോസ്റ്റൽഅഡ്രസ്സിൽ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ.

അഡ്രസ്സിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ “address change” എന്ന സേവനംകൂടി ഉൾപ്പെടുത്തി കൃത്യമായ അഡ്രസ്സ് വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കേണ്ടതാണ്

ഓൺലൈൻ സേവനങ്ങൾക്ക് അപേക്ഷ സമർപ്പിക്കുന്നവർ, നിലവിൽ ആക്ടീവ് ആയ മൊബൈൽ നമ്പർ ആണ് നൽകിയിരിക്കുന്നത് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷയിൽ സമർപ്പിച്ച അഡ്രസ്സിലെ എന്തെങ്കിലും പിഴവ് മൂലം വിതരണം ചെയ്യാനാവാത്ത ലൈസൻസുകൾ എറണാകുളത്തുള്ള കേന്ദ്രീകൃതപ്രിന്റിംഗ് സെന്ററിലേക്ക് തന്നെ മടങ്ങി വരുന്നതായിരിക്കും.

വിതരണം ചെയ്യാനാകാതെ മടങ്ങിയ ലൈസൻസുകൾ, ലൈസൻസ് ഉടമകൾക്ക് എറണാകുളത്തെ പ്രിന്റിംഗ് സെന്ററിൽ മതിയായ തിരിച്ചറിയൽ രേഖകൾ സഹിതം നേരിട്ട് ഹാജരായി കൈപ്പറ്റാവുന്നതാണ്.

 

മോട്ടോർ വാഹന വകുപ്പ്

Back to top button
error: