KeralaNEWS

അക്ഷയതൃതീയ: നടന്നത് 2,700 കോടി രൂപയുടെ സ്വർണ്ണ വില്‍പ്പന

തിരുവനന്തപുരം: സംസ്ഥാനത്ത് അക്ഷയതൃതീയ ദിനത്തോടനുബന്ധിച്ച്‌ നടന്നത് റെക്കോര്‍ഡ് സ്വർണ്ണ വില്‍പ്പന.ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്നലെ വൈകിട്ട് വരെ 2,700 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നിട്ടുള്ളത്. ഇന്നത്തെ കണക്കുകള്‍ കൂടി പുറത്തുവരുന്നതോടെ മൊത്തം വിറ്റുവരവ് 3,000 കോടി രൂപ കവിയാന്‍ സാധ്യതയുണ്ട്.
കഴിഞ്ഞ വര്‍ഷം അക്ഷയതൃതിയ ദിനത്തില്‍ 2,250 കോടി രൂപയുടെ വിറ്റുവരവാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്ബോള്‍ 20 ശതമാനത്തിലധികം വര്‍ദ്ധനവ് ഇത്തവണ ഉണ്ടായിട്ടുണ്ട്. ദേശീയ തലത്തിലും മികച്ച വില്‍പ്പനയാണ് ഇത്തവണ നടന്നിട്ടുള്ളത്.
സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ശുഭദിനമായാണ് അക്ഷയതൃതീയയെ കണക്കാക്കുന്നത്. അതിനാല്‍, രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയതൃതീയ നാളിലാണ്. ഇത്തവണ ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്.

Back to top button
error: