റാന്നി :കഴിഞ്ഞ രണ്ടു ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും
റാന്നിയിലും പരിസരപ്രദേശങ്ങളിലും വ്യാപക നാശനഷ്ടങ്ങൾ.
വിവിധയിടങ്ങളിലായി മരങ്ങളും വൈദ്യുതി തൂണുകളും കടപുഴകുകയും വീടുകളുടെയും മറ്റും മേല്‍ക്കൂരകള്‍ പറന്നുപോകുകയും ചെയ്തു.വൈദ്യുതികമ്ബികളിലും തൂണുകളിലും മരങ്ങള്‍ ഒടിഞ്ഞുവീണതുമൂലം മിക്ക സ്ഥലങ്ങളിലും വൈദ്യുതിയും മുടങ്ങി.
റാന്നി പഴവങ്ങാടി പൊക്കണംതൂക്ക് ലക്ഷംവീട് കോളനിയിലുള്ള, അമ്മിണി തുണ്ടിയില്‍, രാജന്‍ തേവര്‍കുളത്തില്‍, സോമന്‍ മോടിയില്‍, അളകപ്പന്‍ തേവര്‍കുളത്തില്‍, രാജി ലക്ഷംവീട്, ശോഭ ലക്ഷംവീട്, സുരേഷ്, കാവുങ്കല്‍, ശശി പട്ടയില്‍, എന്നിവരുടെ വീടുകള്‍ തകര്‍ന്നു. കാറ്റില്‍ തേക്കുമരം ഒടിഞ്ഞുവീണ് കല്യാണിമുക്കില്‍ ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു.
കല്യാണി മുക്ക് -മോതിരവയല്‍ റോഡില്‍ പട്ടയില്‍ പടിയിലെ പട്ടയില്‍ രാജന്റെ കടയുടെ മുകളിലേക്കാണ് മരം വീണത്, റാന്നി – അത്തിക്കയം റോഡില്‍ കണ്ണമ്ബള്ളിയില്‍ മരം കടപുഴകി അല്‍പനേരം ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ശേഷമുണ്ടായ കാറ്റില്‍ വെച്ചൂച്ചിറ-മണ്ണടിശാല മേഖലയില്‍ വ്യാപക കൃഷി നാശമുണ്ടായി.