KeralaNEWS

ഉത്തരമുണ്ടോ പ്രധാനമന്ത്രി; പ്രധാനമന്ത്രിയോട് നൂറു ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ

ൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ്
വിപുലമായി ആഘോഷിക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നതിനിടയിൽ നൂറു ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ.
ഇന്ത്യയുടെ പ്രധാനമന്ത്രി
ഒരു വാർത്താ സമ്മേളനം പോലും നടത്താതെ 9 വർഷങ്ങളാണ് കടന്ന് പോയത്.ചോദ്യങ്ങളെ അഭിമുഖീകരിക്കാത്ത,
റേഡിയോ പ്രഭാഷണം മാത്രം നടത്തുന്ന ഒരു പ്രധാനമന്ത്രി ഒരു പക്ഷെ ലോക രാഷ്ട്രീയ നേതാക്കൾക്ക് തന്നെ   അത്ഭുതമായിരിക്കും എന്ന് ഡിവൈഎഫ്ഐ പറയുന്നു.
മൻ കി ബാത്തും,മുൻകൂട്ടി തയ്യാറാക്കിയ സ്ക്രിപ്റ്റഡ് ചോദ്യോത്തരങ്ങളും മാത്രമാണ് പ്രധാനമന്ത്രി ഇഷ്ടപ്പെടുന്നത്.ഇതു രണ്ടും വളരെ എളുപ്പമുള്ള കാര്യവുമാണ്.എന്നാൽ യഥാർത്ഥ ചോദ്യങ്ങളെ കേൾക്കാനും മറുപടി പറയാനും പ്രയാസമാണ്.
യഥാർത്ഥ ചോദ്യങ്ങളെ ഭയക്കുന്ന പ്രധാനമന്ത്രിയോട്
100 ചോദ്യങ്ങൾ ചോദിക്കുകയാണ് ഡിവൈഎഫ്ഐ യിലൂടെ കേരളത്തിന്റെ യുവത.
പ്രധാനമന്ത്രി  ഇന്ത്യയിലെ ജനങ്ങളോട് ഉത്തരം പറയേണ്ട 100 ചോദ്യങ്ങൾ .രാജ്യത്തിലെ ഓരോ പൗരനും പ്രധാനമന്ത്രിയോട് ചോദിയ്ക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ.ഈ ചോദ്യങ്ങളുമായി 23,24 തീയതികളിൽ  കേരളത്തിലെ 14 ജില്ലകളിലുമായി ലക്ഷക്കണക്കിന് യുവാക്കൾ സംഗമിക്കും.ഇവയിൽ ഏതെങ്കിലും ഒരു ചോദ്യത്തിനെങ്കിലും പ്രധാനമന്ത്രി ഉത്തരം പറയണം എന്ന് ആവശ്യത്തോടെ.
കാമ്പുള്ള മറുപടിയാണ് ജനം ആഗ്രഹിക്കുന്നത്.സ്ക്രിപ്റ്റഡ് സംവാദമല്ല,
മൻ കി ബാത്തുമല്ല.
കൃത്യമായ ചോദ്യങ്ങൾ.
ഉത്തരമുണ്ടോ പ്രധാനമന്ത്രി?? ഡിവൈഎഫ്ഐ ചോദിക്കുന്നു.
പ്രധാനമന്ത്രിയോടുള്ള
നൂറ് ചോദ്യങ്ങൾ
ഈ QR കോഡിൽ..

Back to top button
error: