KeralaNEWS

ഇന്ന് ചെറിയ പെരുന്നാളും അക്ഷയതൃതീയയും

മുപ്പതുദിവസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെ നിറവില്‍ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കും.വ്രതശുദ്ധിയിലൂടെ കൈവരിച്ച ആത്മചൈതന്യവുമായാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.

ആരും പട്ടിണികിടക്കരുതെന്ന സന്ദേശമുയര്‍ത്തി ഫിതര്‍ സക്കാത്ത് വിതരണത്തിന് ശേഷമാണ് പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. വിവിധ ഇടങ്ങളിലെ ഈദ്ഗാഹുകളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പെരുന്നാൾ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കും.‌

 

Signature-ad

ഹൈന്ദവവിശ്വാസപ്രകാരം വളരെയധികം പ്രത്യേകതയുള്ള ദിനമാണ് അക്ഷയതൃതീയ. ഭഗവാൻ ശ്രീകൃഷ്ണൻ കുചേലനെ കുബേരനാക്കിയത് ഈ ദിനമാണ്.ഒരു അക്ഷയതൃതീയ ദിവസമാണ് പഞ്ചപാണ്ഡവർക്ക് സൂര്യഭഗവാന്‍ ‘അക്ഷയപാത്രം’ സമ്മാനിച്ചത്.അക്ഷയം എന്നാൽ ഒരിക്കലും നാശമില്ലാത്തത്, എത്ര എടുത്താലും തീരാത്തത് എന്നെല്ലാമാണ് അർത്ഥം.

 

അക്ഷയതൃതീയ ദിവസം ചെയ്യുന്ന സൽക്കർമങ്ങളെല്ലാം അക്ഷയഫലത്തെ പ്രദാനം ചെയ്യുന്നു എന്നു വിഷ്ണുപുരാണത്തിൽ പറയുന്നു.ഈ ദിവസം പുണ്യകര്‍മങ്ങൾ ചെയ്താൽ സർവപാപങ്ങളിൽ നിന്നു മുക്തിയും അക്ഷയപുണ്യവും കീർത്തിയും ധനവരദാനവും ലഭിക്കും.

Back to top button
error: