കേരളത്തിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഓരോ വർഷവും ഉന്നത വിദ്യാഭ്യാസത്തിനായും ജോലിക്കായുമൊക്കെ വിദേശ രാജ്യങ്ങളിലേക്ക് പോകാറുള്ളത്.പിന്നീട് പലരും അവിടെ സ്ഥിരതാമസമാക്കുകയാണ് പതിവ്.പ്രധാനമായും യുകെ, യുഎസ് പോലുള്ള രാജ്യങ്ങളിലേക്കാണ് ഇത്തരത്തിലുള്ള കുടിയേറ്റങ്ങള്‍ കൂടുതലും നടക്കാറുള്ളത്.എന്നാൽ വരുംവർഷങ്ങളിൽ മലയാളികൾക്ക് ഏറ്റവും കൂടുതൽ അവസരങ്ങൾ ലഭിക്കാൻ പോകുന്നത് ക്യാനഡയിലും ജർമ്മനിയിലുമാകും.
ഗുണനിലവാരമുള്ള വിദ്യാഭ്യാസവും പി ആര്‍ നല്‍കുന്നതില്‍ മുന്നിട്ടു നില്‍ക്കുന്നതും കാരണം കാനഡ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും അഭിലഷണീയമായ രാജ്യങ്ങളിലൊന്നായി മാറിയിട്ടുണ്ട്.ജീവിക്കാന്‍ ഏറ്റവും വൈവിധ്യമാര്‍ന്ന സ്ഥലങ്ങളില്‍ ഒന്നുമാണ് ക്യാനഡ.ലോകമെമ്ബാടുമുള്ള വിദ്യാര്‍ത്ഥികളെ കാനഡ സ്വാഗതം ചെയ്യുന്നുമുണ്ട് .മിക്ക കനേഡിയന്‍മാരും ഇംഗ്ലീഷ് സംസാരിക്കുന്നു എന്നതിനാല്‍ ഭാഷ വലിയ പ്രശ്നമാവില്ല , എന്നാല്‍ ജനസംഖ്യയുടെ അഞ്ചിലൊന്ന് പേരുടെയും മാതൃഭാഷ ഫ്രഞ്ച് ആയതിനാല്‍ വിദേശത്ത് പഠിക്കുമ്ബോള്‍ ഇംഗ്ലീഷിനൊപ്പം ഫ്രഞ്ചും പഠിക്കാമെന്ന സൗകര്യവുമുണ്ട്.ട്യൂഷന്റെ ചെലവ് ഗണ്യമായി കുറവായതിനാല്‍ പഠനത്തിനായി ഇന്ന് കാനഡ തെരഞ്ഞെടുക്കുന്നവര്‍ ധാരാളമാണ്.
അന്താരാഷ്‌ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദം നേടിയ ശേഷം ജോലി അവസരങ്ങള്‍ നല്‍കുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണിത്. പഠനത്തിന് ശേഷം കാനഡയില്‍ താമസിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കാനഡ നല്ലൊരു ഓപ്ഷന്‍ തന്നെയാണ്.
കഴിഞ്ഞ കുറച്ച് നാളുകളായി കുടിയേറ്റത്തിനും വിദ്യാഭ്യാസത്തിനും ആളുകള്‍ ഒരുപോലെ തിരഞ്ഞെടുക്കുന്ന ഒരു രാജ്യമാണ് ജര്‍മ്മനി. കുറഞ്ഞ ചെലവിലുള്ള ഉന്നത വിദ്യാഭ്യാസം, മികച്ച തൊഴിലവസരങ്ങള്‍, ഉന്നത ജീവിത നിലവാരം എന്നിവ രാജ്യം വാഗ്ദാനം ചെയ്യുന്നു. കുടിയേറി നിശ്ചിത കാലയളവിന് ശേഷം നിങ്ങള്‍ക്ക് സ്ഥിരമോ താല്‍ക്കാലികമോ ആയ റസിഡന്റ് പെര്‍മിറ്റ് നേടാനും യാതൊരു നിയന്ത്രണവുമില്ലാതെ EU/EEA രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനും കഴിയും.വിദേശത്ത് പഠിക്കാനുള്ള മികച്ച രാജ്യങ്ങളിലൊന്നായ ജര്‍മ്മനി അതിന്റെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ട്യൂഷന്‍ വാഗ്ദാനം ചെയ്യുന്നുന്ദ് ജര്‍മ്മനി തീര്‍ച്ചയായും അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഏറ്റവും ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ്.
കൂടാതെ ടെക്നോളജിയില്‍ മുന്നേറാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള വലിയ സാധ്യതകളും ജര്‍മനി നല്‍കുന്നുണ്ട്.വിദ്യാര്‍ത്ഥി കള്‍ക്കുള്ള ഏക ചെലവ് ഒരു ചെറിയ സെമസ്റ്റര്‍ ഫീസ് ആണെന്ന് കണക്കിലെടുക്കുമ്ബോള്‍, ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ ഉള്‍പ്പെടെ നിരവധി വിദേശ വിദ്യാര്‍ത്ഥികള്‍ ജര്‍മ്മനിയെ അവരുടെ വിദേശ ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ എളുപ്പമാണ്. കഴിവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാമ്ബത്തിക സഹായം വാഗ്ദാനം ചെയ്യുന്ന നിരവധി സ്കോളര്‍ഷിപ്പ് ദാതാക്കള്‍ ജര്‍മ്മനിയിലുണ്ട്