KeralaNEWS

എംഡിഎംഎയുമായി പത്തനംതിട്ട സ്വദേശി പിടിയിൽ

പത്തനംതിട്ട: ബംഗളൂരുവിൽ നിന്ന് എംഡിഎംഎയുമായി എത്തിയ യുവാവ് പത്തനംതിട്ടയിൽ പിടിയിലായി.മൈലപ്ര സ്വദേശി മിഥുൻ രാജീവാണ് അറസ്റ്റിലായത്.ബം​ഗളൂരുവിൽ നിന്ന് ആഴ്ചതോറും എംഡിഎംഎ കേരളത്തിലെത്തിച്ച്  വിൽപ്പന നടത്തുന്ന സംഘത്തിലെ അംഗമാണ് പ്രതിയെന്ന് പൊലീസ് പറയുന്നു.
ഡാൻസാഫ് ടീമിന്റെയും പൊലീസിന്റെയും സംയുക്ത പരിശോധനയിലാണ് മിഥുൻ രാജീവ് പിടിയിലായത്. കഴിഞ്ഞ ഒന്നരമാസമായി മിഥുൻ ഡാൻസാഫിന്റെ നിരീക്ഷണത്തിലാണ്. ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷനടക്കം പൊലീസ് നിരന്തരം നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രതി ബം​ഗളൂരുവിലേക്ക് പോയന്ന വിവരം ലഭിച്ചത് മുതൽ ഇയാൾക്കായി പൊലീസ് വല വിരിച്ച് കാത്തിരിക്കുകയായിരുന്നു.
ബം​ഗളൂരൂവിൽ നിന്ന് സ്വകാര്യ ബസിലാണ് മിഥുൻ പത്തനംതിട്ടയിലേക്ക് എത്തിയത്. റാന്നി മുതൽ ഡാൻസാഫ് ടീം ബസിനെ പിന്തുടർന്നു.മൈലപ്ര പള്ളിപ്പടിയിൽ ഇയാൾ ഇറങ്ങിയ ഉടൻതന്നെ പൊലീസ് പിടികൂടുകയായിരുന്നു.
 ബാഗിലുണ്ടായിരുന്ന ബ്രഡ് പായ്ക്കറ്റിനുള്ളിൽ ചെറിയ കവറുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ.9.61 ഗ്രാം തൂക്കം വരുന്നതായിരുന്നു ഇത്.
നാർക്കോട്ടിക് ഡിവൈഎസ്പി കെ എ വിദ്യാധരന്റെയും പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.ഇയാൾക്കൊപ്പമുള്ള മറ്റുള്ളവർക്കായി പൊലീസ് തെരച്ചിൽ തുടങ്ങി.

Back to top button
error: