രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ നടക്കുന്നത് കേരളത്തിൽ. പേയ്മെന്റ് സേവന സ്ഥാപനമായ ‘വേള്‍ഡ്ലൈന്‍ ഇന്ത്യ’ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കേരളത്തിന് ഒന്നാംസ്ഥാനമുള്ളത്.
മഹാരാഷ്ട്രയാണ് രണ്ടാംസ്ഥാനത്ത്. തമിഴ്നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നിവയാണ് യഥാക്രമം മൂന്നുമുതല്‍ അഞ്ചുവരെ സ്ഥാനങ്ങളില്‍.
ഏറ്റവുമധികം ഡിജിറ്റല്‍ ഇടപാടുകള്‍ നടക്കുന്ന 10 നഗരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് മൂന്ന് നഗരങ്ങളുണ്ട്. ടോപ് 10 പട്ടികയില്‍ ഏറ്റവും കൂടുതല്‍ നഗരങ്ങളുള്ളതും കേരളത്തില്‍ നിന്നാണ്. രണ്ടുവീതം നഗരങ്ങളുമായി മഹാരാഷ്ട്രയും തമിഴ്നാടും പിന്നാലെയുണ്ട്.
കടകളിലോ ഉപയോക്താക്കള്‍ തമ്മിലോ നേരിട്ട് നടന്ന ഇടപാടുകള്‍ വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.അതേസമയം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ ഇടപാടുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല.