HealthNEWS

പെരുകുന്ന മരണം;കരള്‍ രോഗങ്ങള്‍ എങ്ങനെ തടയാം?

ന്ന് നടക്കുന്ന മരണങ്ങളിൽ ഏറിയപങ്കും കരൾ രോഗങ്ങൾ കൊണ്ടുള്ളതാണ്.ക്യാൻസറിനും ഹൃദ്രോഗങ്ങൾക്കും ശേഷം മൂന്നാം സ്ഥാനത്താണ് ഇന്നത്തെ സാഹചര്യത്തിൽ കരൾ രോഗസാധ്യതയുള്ളത്.
മോശം ഭക്ഷണക്രമം, അമിതമായ മദ്യപാനം, ഹെപ്പറ്റൈറ്റിസ് ബി, സി പോലുള്ള വൈറല്‍ അണുബാധകള്‍ തുടങ്ങിയ ഘടകങ്ങള്‍ കരള്‍ രോഗങ്ങളുടെ വര്‍ധനവിനു കാരണമാകുന്നു.
മദ്യപാനം ഒഴിവാക്കുക, ആരോഗ്യകരമായ ഭക്ഷണം (എണ്ണയും കൊഴുപ്പും കുറയ്ക്കുക, പഴങ്ങള്‍, പച്ചക്കറികള്‍ നന്നായി ഉള്‍പ്പെടുത്തുക, അമിത ഭാരം കുറയ്ക്കുക (10 ശതമാനം ഭാരമെങ്കിലും കുറയ്ക്കാന്‍ ശ്രമിക്കുക), വ്യായാമം ശീലമാക്കുക (ഓരോ ദിവസവും 45 മിനുട്ട് വ്യായാമം ചെയ്യുക, കൈ വീശിയുള്ള നടത്തം, നീന്തല്‍, സൈക്ലിംഗ് മുതലായവ ഉത്തമം), പ്രമേഹം, കൊളസ്ട്രോള്‍ തുടങ്ങിയവ നിയന്ത്രണ വിധേയമാക്കുക, തിളപ്പിച്ചാറിയ വെള്ളവും വൃത്തിയുള്ള ഭക്ഷണവും ശീലമാക്കുക…തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ കരൾരോഗം ഒരുപരിധിവരെ ഒഴിവാക്കാം.

വിവിധ കരള്‍ രോഗങ്ങള്‍

വൈറല്‍ ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെ അഞ്ചു തരം വൈറസുകളാല്‍ ഈ രോഗം വരുന്നു. മലിനജലത്തിലൂടെയും ഭക്ഷണത്തില്‍ കൂടിയും ഇത് പകരും. ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ രക്തത്തിലൂടെയും ശരീരസ്രവങ്ങളിലൂടെയും പകരുന്നു.

Signature-ad

ഫാറ്റി ലിവര്‍: അമിത വണ്ണം, കൊളസ്ട്രോള്‍, പ്രമേഹം എന്നീ രോഗങ്ങള്‍ ഉള്ളവരില്‍ കൂടുതല്‍ കാണപ്പെടുന്ന രോഗാവസ്ഥയാണിത്.

ആല്‍ക്കഹോളിക് ലിവര്‍ ഡിസീസ്: അനിയന്ത്രിത മദ്യപാനം കരളിലെ കോശങ്ങളില്‍ വീക്കത്തിനും തുടര്‍ന്ന് സീറോസിസിനും കരള്‍ കാന്‍സറിനും കാരണമാകുന്നു.

ഓട്ടോ ഇമ്യൂണ്‍ ജനിതക രോഗങ്ങള്‍: അപൂര്‍വ്വമായി കാണുന്ന കരള്‍ രോഗങ്ങളാണ് ഇവ.

സിറോസിസ്: എല്ലാ തരം കരള്‍ രോഗങ്ങളും മൂര്‍ച്ഛിച്ചാല്‍ കരളിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും തകരാറിലാകുകയും കരള്‍ വീക്കം അഥവാ സിറോസിസ് എന്ന അവസ്ഥയിലേക്കെത്തുകയും ചെയ്യും.

കരള്‍ കാന്‍സര്‍ (hepatocellular carcinoma): സിറോസിസ് രോഗികളിലും വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗികളിലും കാന്‍സര്‍ കാണാനുള്ള സാധ്യതയുണ്ട്.

Back to top button
error: