HealthNEWS

മുടി കൊഴിച്ചിലിനും അകാലനരയ്ക്കും നീലയമരി 

ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും വന്ന മാറ്റങ്ങൾ കാരണം കേശസംരക്ഷണം ഇന്നൊരു വെല്ലുവിളിയായിരിക്കുകയാണ്.മുടികൊഴിച്ചിൽ,താരൻ,അകാലനര എന്നിവയെല്ലാം ഇന്ന് സാധാരണയായിക്കൊണ്ടിരിക്കുകയാണ്.എന്നാൽ ഈ‌ പ്രശ്നങ്ങൾ പരിഹരിക്കാൻ ചുറ്റും കാണപ്പെടുന്ന അനേകം ഔഷധസസ്യങ്ങൾ നമ്മെ സഹായിക്കും.അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നീലയമരി.
പുളി ഇലയോട് ഏറെ സാദൃശ്യമുള്ള ഒരു ഔഷധ സസ്യമാണ് നീലയമരി.പിങ്ക് നിറത്തിൽ കാണപ്പെടുന്ന പൂക്കളാണ് നീലയമരിയുടെ പ്രത്യേകത.രണ്ടു മീറ്ററിലധികം വളരുന്ന കുറ്റിച്ചെടിയായ നീലയമരി ഇന്ന് കേരളത്തിൽ വിവിധയിടങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തുവരുന്നു.കേശസംരക്ഷണത്തിന് ഒട്ടു മിക്ക മലയാളികളും ഉപയോഗപ്പെടുത്തുന്ന നീലിഭൃംഗാദി എണ്ണയുടെ പ്രധാന ചേരുവയാണ് നീലയമരി.
ഇതിന്റെ ഇലകൾ ഉണക്കിപ്പൊടിച്ച് നീലയമരി പൊടി നിർമിക്കാം.ഇത് വളരെക്കാലം കേടുകൂടാതെ ഇരിക്കും.മുടിയുടെ വളർച്ചയ്ക്കും പഴകിയ വ്രണം ഉണങ്ങുന്നതിനു. നീലയമരി ഇട്ട് കാച്ചിയ വെളിച്ചെണ്ണ ഉത്തമമാണ്.
മുടി കൊഴിച്ചിൽ തടയാൻ നീലയമരിയുടെ ഇലകൾ ചേർത്ത് എണ്ണ കാച്ചി തലയിൽ പുരട്ടിയാൽ മതി.കൂടാതെ നീലയമരി ഇലകൾ ഉണക്കി പൊടിച്ചു മുടിയിൽ പുരട്ടുന്നത് അകാലനര മാറ്റുവാനും നല്ലതാണ്.
 മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കാനും ഈ സസ്യത്തിന് അതിവിശേഷാൽ കഴിവുണ്ട്.ഇതിന്റെ വേരിൽ അടങ്ങിയിരിക്കുന്ന സൂക്ഷ്മജീവികൾ മണ്ണിലെ നൈട്രജൻ അളവ് ക്രമപ്പെടുത്തുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും, വിഷ സംബന്ധമായ ചികിത്സയിലും ഇതിന്റെ വേര് കഷായംവെച്ച് കഴിക്കുന്നു.നീലയമരിവേര് കഷായം ഉണ്ടാക്കി കഴിച്ചാൽ പേപ്പട്ടി വിഷത്തിന് ശമനമുണ്ടാകും എന്നാണ് പറയപ്പെടുന്നത്.
കൂടാതെ പാമ്പ്, തേൾ, പഴുതാര, ചിലന്തി എന്നിവയുടെ വിഷബാധയേറ്റാൽ നീലയമരി തനിച്ചോ മറ്റ് ഔഷധങ്ങളുമായി ചേർത്തോ ഉപയോഗിക്കാം.

Back to top button
error: