ബെംഗളൂരു: ഇലക്ഷൻ അടുത്തിരിക്കെ സ്ഥാനാർഥി നിർണയത്തെ ചൊല്ലി കർണാടകയിൽ ബിജെപിക്ക് പുതിയ വെല്ലുവിളി.
മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ജഗദീഷ് ഷെട്ടർ മത്സരിക്കുമെന്ന് അറിയിച്ച് രംഗത്തെത്തിയതാണ് ബിജെപിക്ക് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുന്നത്.ഇത്തവണ മത്സരിക്കേണ്ടതില്ലെന്നും മറ്റുള്ളവർക്ക് അവസരം നൽകണമെന്നും ബിജെപി നേതൃത്വം ജഗദീഷ് ഷെട്ടറിനോട് ആവശ്യപ്പെട്ടിരുന്നു.എന്നാൽ മത്സരരംഗത്തുനിന്നു പിന്മാറില്ലെന്നും പാർട്ടി അവസരം നൽകിയില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും ജഗദീഷ് അറിയിക്കുകയായിരുന്നു.