കുവൈത്ത് സിറ്റി: കുവൈത്തില്‍ അഞ്ച് ദിവസത്തെ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ഏപ്രില്‍ 21 വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ 25 ചൊവ്വാഴ്ച വരെയായിരിക്കും അവധി. ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.
രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ ഓഫീസുകള്‍ക്കും ഈ അവധി ദിനങ്ങള്‍ ബാധകമായിരിക്കും.