തിരുവനന്തപുരം:സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 7080 വീടുകളിൽ കെ –ഫോണ്‍ അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ കേബിള്‍ എത്തി.ഒരാഴ്ചയ്ക്കുള്ളില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകും.
20 ലക്ഷം കുടുംബത്തിന് സൗജന്യ ഇന്റര്‍നെറ്റ് ലക്ഷ്യമിടുന്ന പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ ഒരു നിയമസഭാ മണ്ഡലത്തില്‍ 100 വീതം 14,000 വീട്ടില്‍ കണക്ഷന്‍ നല്‍കും. തദ്ദേശ സ്ഥാപനങ്ങള്‍ 9588 കുടുംബത്തിന്റെ പട്ടിക കൈമാറി. പുറമെ 16,738 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കണക്ഷന്‍ എത്തി. 9954 സ്ഥാപനങ്ങളില്‍ക്കൂടി അനുബന്ധ ഉപകരണങ്ങള്‍ സ്ഥാപിച്ചു. 30,358 കിലോമീറ്ററിലാണ് കേബിള്‍ ശൃംഖല.ഇതിൽ 24,261 കിലോമിറ്റര്‍ പുര്‍ത്തിയായി.
വിദ്യാലയങ്ങളും ഓഫീസുകളുമുള്‍പ്പെടെ 40,000 പൊതുസ്ഥാപനങ്ങളില്‍ കെ –-ഫോണ്‍ കണക്ഷന്‍ ഉറപ്പാകുമെന്ന് പദ്ധതി നിര്‍വഹണ ചുമതലയുള്ള കെഎസ്‌ഐടിഐഎല്‍ എംഡി ഡോ. സന്തോഷ് ബാബു പറഞ്ഞു.