മുഖ്യമന്ത്രിയുടെ ചികിത്സാ സഹായത്തിനായി (CMDRF)
മൂന്ന് രീതിയിൽ അപേക്ഷ നൽകാം
1-അക്ഷയ കേന്ദ്രങ്ങൾ വഴി ഓൺലൈൻ ആയി അപേക്ഷിക്കാം
2- എം എൽ എ മാരുടെ ഓഫീസുകൾ വഴി അപേക്ഷിക്കാം
3- തപാൽ വഴി അയക്കാം
എങ്ങനെ അപേക്ഷിക്കണം..?
അപേക്ഷകർ നിശ്ചിത ഫോറം പൂരിപ്പിച്ച്, ഡോക്ടർ സർട്ടിഫിക്കറ്റ്,( ഓരോ ഡോക്ടർമാർക്കും എഴുതാൻ കഴിയുന്ന തുകയ്ക്ക് പരിധിയുണ്ട്, ഉദഹരണത്തിന് പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോക്ടർക്ക് പരമവധി അയ്യായിരം രൂപ വരയേ എഴുതാൻ കഴിയു. അസുഖത്തിന്റെ തീവ്രത അനുസരിച്ച് ഉയർന്ന ആശുപത്രികളിലെ ഡൊക്ടർമാർ ആണ് എഴുതേണ്ടത് ) , ആധർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്സ് ബുക്ക്, വരുമാന സർട്ടിഫിക്കറ്റ്, അനുബന്ധ ചികിത്സാ രേഖകൾ ഉണ്ടങ്കിൽ അവ, ഇവയുടെ കോപ്പികൾ സഹിതം ആണ് അപേക്ഷിക്കേണ്ടത്…
അക്ഷയാ കേന്ദ്രങ്ങൾ വഴി ആണെങ്കിൽ ഓൺലൈൻ ആയി അപ്പോൾ അപേക്ഷിക്കാനും ഡോക്കറ്റ് നമ്പർ അപ്പേൾ തന്നെ ലഭിക്കുകയും ചെയ്യും.
എം എൽ എ മരുടെ ഓഫീസുകൾ വഴി നൽകുന്നത്, അവരുടെ ഒരു കത്ത് കൂടി ഉൾപ്പെടുത്തി നേരിൽ ആണ് നൽകുക…
അപേക്ഷകളുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകിയിരിക്കുന്ന ഫോൺ നമ്പരിൽ വരും. ക്യത്യമായ അപ്ഡേഷൻ നടക്കുന്ന പ്രോസസ് ആണത്…
ലഭിക്കുന്ന അപേക്ഷകൾ ഓൺലൈനായി വില്ലേജ് ഓഫീസുകളിലേയ്ക്ക് അയയ്ക്കും. വില്ലേജ് ഓഫീസർ ബന്ധപ്പെട്ട രോഗിയെ വിവരം അറിയിക്കുകയും അവർ എത്തി നൽകുന്ന ഒർജിനൽ രേഖകളും ചികിത്സാ സർട്ടിഫിക്കറ്റും പരിശോധിച്ച് തഹസീൽദാർക്ക് റിപ്പോർട്ട് നൽകും
തഹസീൽദാർ മുന്മ്പ് ലഭിച്ചതാണോ എന്ന് പരിശോധിച്ച് , ഇല്ല എങ്കിൽ കളക്ടർക്ക് ഫോർവേഡ് ചെയ്യും.നിശ്ചിത തുകവരെയുള്ള തുകകൾ കളക്ടർക്ക് അനുവദിക്കും. മൂവായിരം മുതൽ പതിനയ്യായിരം രുപ വരെ ആകും അത്…
കുടുതൽ സഹായം വേണ്ടതാണെന്ന് ബോധ്യപ്പെട്ടാൽ കളക്ടർ റവന്യൂ സെക്രട്ടറിയ്ക്ക് ഫോർവേഡ് ചെയ്യുകയും, അദ്ദേഹം പരിശോധിച്ച ശേഷം ഫയൽ മുഖ്യമന്ത്രിയുടെ മുന്നിലെത്തുകയും ചികിത്സാസഹായം അനുവദിക്കുകയും ചെയ്യും.
ഗുരുതര രോഗങ്ങൾ , കിഡ്നി മാറ്റി വെയ്ക്കൽ, ഹ്യദയ ചികിത്സ, ചിലവേറിയ സർജ്ജറികൾ, ഇവയൊക്കെ ആകും മുഖ്യമന്ത്രിയുടെ മുന്നിൽ എത്തുക, അത്തരം രോഗങ്ങൾക്ക് സ്ഥലം എം എൽ എ മാരുടെ ശുപാർശ്ശ കത്തും ഉണ്ടാകും. ഇരുപത്തയ്യായിരം മുതൽ ഒരു ലക്ഷം വരേയും, വലിയ സർജ്ജറികൾക്ക് ( കിഡ്നി ട്രാൻസ്‌പ്ലാന്റേഷൻ പോലുള്ളവ ) മൂന്ന് ലക്ഷം വരേയും ആകും ധനസഹായം ലഭിക്കുക..
ഒരു വ്യക്തിയ്ക്ക് ഒരു തവണ ലഭിച്ചാൽ രണ്ട് വർഷം കഴിഞ്ഞാൽ മാത്രമേ പിന്നീട് അപേക്ഷിക്കാൻ കഴിയു.
തട്ടിപ്പുകാരെ സൂക്ഷിക്കുക
1- കൂടുതലും ലോക്കൽ പൊളിറ്റിക്സിൽ പ്രവർത്തിക്കുന്നവർ വഴിയാകും തട്ടിപ്പ് നടക്കുക.പ്രദേശത്തെ അവരുടെ രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് എംഎൽഎ ഓഫീസിൽ നിന്നും ലെറ്റർ സംഘടിപ്പിച്ചാകും ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നത്.ഒന്നുകിൽ ഫിഫ്റ്റി ഫിഫ്റ്റി.അല്ലെങ്കിൽ അടുത്ത വാർഡ് മെംബർ ആകാൻ കുപ്പായം തുന്നി കാത്തിരിക്കുന്നവർ തങ്ങൾക്കായി ഒരു വോട്ട് നേരത്തെ ഉറപ്പാക്കുകയാണ് ഇതുവഴി ചെയ്യുന്നത്.
2- മുൻഗണനാ ക്രമം അല്ലാത്ത കാർഡ് ആണെങ്കിലും ചികിത്സാ സഹായം ലഭിക്കും.ചിലപ്പോൾ വലിയ വിടും ഗൾഫും ഒക്കെ ആകും.പത്തും നാൽപ്പതും ലക്ഷം വരുന്ന സർജറിക്ക് സർക്കാരിൽ നിന്നും കിട്ടുന്നതാകട്ടെ എന്ന് കരുതും.ഇവിടെയും ഫിഫ്റ്റി ഫിഫ്റ്റി ആകും കരാർ.പരിസരവാസിയോ എതിർചേരിയിലോ ഉള്ളവർ മണത്തറിയും.രാഷ്ട്രീയക്കാരൻ രക്ഷപെടും.
3- അസുഖങ്ങൾ ഒന്നുമില്ലാതെയും ഇത്തരത്തിൽ സഹായം നേടുന്നവരുണ്ട്.ഡോക്ടറുടെ കൈയ്യിൽ നിന്നും സംഘടിപ്പിക്കുന്ന വ്യാജ സർട്ടിഫിക്കറ്റുകൾ വഴിയാണ് ഇത്.ഇവിടെ ലഭിക്കുന്ന തുക മുന്നായോ,നാലായോ ഒക്കെ വീതിക്കേണ്ടി വരും.ഇവിടെയും ആദ്യം അകത്താകുന്നത് ചികിത്സാ സഹായം ആരുടെ പേരിലാണോ അയാളായിരിക്കും.