തിരുവനന്തപുരം:ഈസ്റ്റര്‍ ദിനത്തില്‍ വിവിധ ക്രൈസ്തവ മതമേലധ്യക്ഷന്മാരെ സന്ദർശിച്ച് ബിജെപി നേതാക്കൾ.
കെ കൃഷ്ണദാസും എപി അബ്ദുള്ളക്കുട്ടിയും അടക്കമുള്ളവര്‍ രാവിലെ തലശ്ശേരി ബിഷപ് ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിച്ചു.റബ്ബറിന് 300 രൂപ വില ഉറപ്പാക്കിയിൽ കേരളത്തില്‍ നിന്ന് ബിജെപിക്ക് എംപിയെ ലഭിക്കുമെന്ന ബിഷപ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയല്ലെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു.
കേന്ദ്ര സഹമന്ത്രി വി.മുരളീധരന് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് ജെ. നെറ്റോയ്ക്ക് ഈസ്റ്റര്‍ ആശംസ നേരാന്‍ എത്തി. വെള്ളയമ്ബലം ബിഷപ്പ് ഹൗസില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച.ഈസ്റ്റര്‍ ആശംസകള്‍ നേരാന്‍ വന്നതാണെന്നും ഈസ്റ്ററില്‍ എന്ത് രാഷ്ട്രീയമെന്നും വി. മുരളീധരന് ചോദിച്ചു
ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ക്രൈസ്തവ ദേവാലയം സന്ദര്‍ശിക്കും . ഇന്ന് വൈകിട്ട് 5 മണിക്ക് ദില്ലിയിലെ സേക്രട്ട് ഹാര്‍ട്ട് കാത്തലിക് കത്തീഡ്രലിലാണ് മോദി സന്ദര്‍ശനം നടത്തുക. ആര്‍ച്ച്ബിഷപ് അനില്‍ കുട്ടോ പ്രധാനമന്ത്രിയെ സ്വീകരിക്കും.കഴിഞ്ഞ ഡിസംബറില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ദില്ലിയിലെ സേക്രട്ട് ഹാര്‍ട്ട് കാത്തലിക് കത്തീഡ്രലില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
ക്രൈസ്തവ വിഭാഗങ്ങളെ ബിജെപിയോട് കൂടുതല്‍ അടുപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇതെന്നാണ് വിലയിരുത്തൽ.