KeralaNEWS

ലൈഫ് മിഷൻ വഴി പൂർത്തിയാക്കിയ 174 വീടുകളുടെ താക്കോൽ ദാനം ഇന്ന്

തിരുവനന്തപുരം:കേരളത്തിലെ വിവിധ ജില്ലകളിലായി ലൈഫ് മിഷൻ വഴി നിർമ്മാണം പൂർത്തിയാക്കിയ 4 ഭവന സമുച്ചയങ്ങളുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.വീടോ, ഭൂമിയോ ഇല്ലാതിരുന്ന 174 കുടുംബങ്ങൾക്കാണ് ഇതുവഴി വീട് സ്വന്തമാകുന്നത്.
കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍, കൊല്ലം ജില്ലയിലെ പുനലൂര്‍, കോട്ടയം ജില്ലയിലെ വിജയപുരം, ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ എന്നിവടങ്ങളിലാണ് ഈ ഭവന സമുച്ചയങ്ങള്‍. ഓരോ ഭവന സമുച്ചയം നിർമ്മിക്കുന്നതിനും ഏകദേശം 7.85 കോടി രൂപ ചിലവ് വന്നിട്ടുണ്ട്. രണ്ട് ബെഡ്റൂമും ഒരു ഹാളും അടുക്കളയുമുള്ള അപ്പാർട്ട്മെൻ്റുകൾക്കെല്ലാം പൊതുവായ ഇടനാഴിയും കുഴൽക്കിണറും കുടിവെള്ള സംഭരണിയും മാലിന്യ സംസ്കരണ സംവിധാനവും ജനറേറ്ററും സോളാര്‍ ലൈറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ലൈഫ് മിഷനിലൂടെ ഇതിനോടകം 3,39,822 കുടുംബങ്ങൾക്കാണ് വീടുകൾ നൽകാൻ സാധിച്ചിട്ടുള്ളത്. ഈ വർഷം തന്നെ ഒരു ലക്ഷത്തിലധികം കുടുംബങ്ങൾക്ക് കൂടി വീടുകൾ കൈമാറും. 25 ഭവന സമുച്ചയങ്ങൾ കൂടി നിർമ്മിച്ചുനൽകാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

Back to top button
error: